HOME » NEWS » Gulf » FIRST ARAB SPACE MISSION LAUNCHES FROM JAPAN IN RACE FOR MARS

Emirates Mars Mission| യുഎഇ ബഹിരാകാശ പേടകം വിക്ഷേപിച്ചു; കുതിച്ചുയര്‍ന്നത് ജപ്പാനില്‍നിന്ന്

പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു വിക്ഷേപണം. മോശം കാലാവസ്ഥയെതുടര്‍ന്ന് പല തവണ മാറ്റിവച്ച യുഎഇയുടെ സ്വപ്ന പദ്ധതിയാണ് കുതിച്ചുയര്‍ന്നത്. ഏഴുമാസം നീളുന്ന യാത്രക്കൊടുവിൽ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.

News18 Malayalam | news18-malayalam
Updated: July 20, 2020, 10:55 AM IST
Emirates Mars Mission| യുഎഇ ബഹിരാകാശ പേടകം വിക്ഷേപിച്ചു; കുതിച്ചുയര്‍ന്നത് ജപ്പാനില്‍നിന്ന്
News18 Malayalam
  • Share this:
അബുദാബി: ചൊവ്വാ ഗ്രഹത്തെക്കുറിച്ച് പഠിക്കാനായി യുഎഇ നിർമിച്ച ബഹിരാകാശ പേടകം ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും കുതിച്ചുയർന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് വിക്ഷേപണം നടന്നത്. മോശം കാലാവസ്ഥയെതുടര്‍ന്ന് പല തവണ മാറ്റിവച്ച യുഎഇയുടെ സ്വപ്ന പദ്ധതിയാണ് കുതിച്ചുയര്‍ന്നത്. പേടകത്തിൽ നിന്നുള്ള സിഗ്നലുകൾ ലഭിച്ചുതുടങ്ങിയതായി എമിറേറ്റ്സ് മാർസ് മിഷൻ പ്രോജക്ട് ഡയറക്ടർ ഒമ്രാൻ ഷറഫ് മാധ്യമങ്ങളോട് പറഞ്ഞു.

ഇതോടെ വിക്ഷേപണത്തോടെ ബഹിരാകാശ ദൗത്യത്തിന് തുടക്കമിട്ട ആദ്യത്തെ അറബ് രാജ്യമായി യുഎഇ മാറി. ഹോപ്പ് (പ്രത്യാശ) എന്ന് അർത്ഥം വരുന്ന 'അമല്‍' എന്ന് പേരിട്ട പദ്ധതിയുടെ കൗണ്ട്ഡൗണ്‍ അറബിയിലായിരുന്നു. 200 ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും. പ്രധാനമായും 3 ഘടകങ്ങളാണ് പേടകത്തിലുള്ളത്.

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ചും മനസ്സിലാക്കാനുള്ള ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോമീറ്റര്‍, ഓസോണ്‍ പാളികളെക്കുറിച്ചു പഠിക്കാനുള്ള ഇമേജര്‍, ഓക്‌സിജന്റെയും ഹൈഡ്രജന്റെയും തോത് നിര്‍ണയിക്കാനുള്ള അള്‍ട്രാവയലറ്റ് സ്‌പെക്ട്രോ മീറ്റര്‍ എന്നിവയാണിത്.

TRENDING:പിണറായി സര്‍ക്കാരിനെതിരെയുള്ള ആരോപണം: CPM കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം; യെച്ചൂരിക്ക് കത്തയച്ച് ചെന്നിത്തല [NEWS]Delhi Rain | നോക്കിനിൽക്കേ വീട് കുത്തൊഴുക്കിൽ തകർന്നടിഞ്ഞു ; ഡൽഹിയിൽ കനത്ത മഴ [NEWS]'എല്ലാ സമ്പാദ്യവും പലിശയ്ക്ക് പണവും എടുത്ത് ഞാൻ നിർമിച്ച സിനിമ; ടിക്കറ്റ് 50 രൂപ; സ്ത്രീകൾ കാണരുത്': നടി ഷക്കീല [PHOTOS]

കൂടുതല്‍ വലിയ ലക്ഷ്യത്തിനുള്ള അടിത്തറയാണ് ഇതെന്നും 2117ഓടെ ചൊവ്വയില്‍ ഒരു മനുഷ്യവാസ കേന്ദ്രം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും യുഎഇ വൃത്തങ്ങള്‍ അറിയിച്ചു. 1500 കോടി രൂപയാണ് ബഹിരാകാശ ദൗത്യത്തിന്റെ ചെലവെന്ന് ഒമ്രാൻ ഷറഫ് വ്യക്തമാക്കി.
Published by: Rajesh V
First published: July 20, 2020, 10:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories