നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Expats Return: പ്രവാസികൾ യുഎഇ വിമാനത്താവളങ്ങളിലെത്തി; 177 പേരുടെ പരിശോധനാഫലം നെഗറ്റീവ്

  Expats Return: പ്രവാസികൾ യുഎഇ വിമാനത്താവളങ്ങളിലെത്തി; 177 പേരുടെ പരിശോധനാഫലം നെഗറ്റീവ്

  Expats Return to Kerala | അബുദാബിയിൽനിന്നു കൊച്ചിയിലേക്കുള്ള വിമാനം ഇന്നു രാത്രി 9.40നും ദുബായിൽനിന്നു കോഴിക്കോടേക്കുള്ള വിമാനം രാത്രി 10.30നും ആണ് എത്തുന്നത്.

  dubai airport

  dubai airport

  • Share this:
   ദുബായ് / അബുദാബി: കോഴിക്കോടേക്ക് യാത്ര തിരിക്കുന്ന വിമാനത്തിലെ യാത്രക്കാരായ പ്രവാസികൾ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം നമ്പർ ടെർമിനലിൽ എത്തിത്തുടങ്ങി. മാസ്കുകളും ഗ്ലൗസുകളും ധരിച്ചെത്തിയ പ്രവാസികളെ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കുകയാണ്. ഇതുവരെ 177 യാത്രക്കാരെ റാപ്പിഡ് പരിശോധനക്ക് വിധേയരാക്കി. എല്ലാവരുടെ പരിശോധനാഫലം നെഗറ്റീവാണ്.

   പുറപ്പെടൽ ടെർമിനലിലേക്ക് ടിക്കറ്റുള്ളവരെ മാത്രമാണ് വിമാനത്താവള അധികൃതർ കടത്തിവിടുന്നത്. വിമാനത്തിന്റെ സമയം മാറ്റിയതറിയാതെ എത്തിയ പി പി മഹമൂദ് എന്ന 60 കാരനാണ് ആദ്യം വിമാനത്താവളത്തിലെത്തിയതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ''ഞാൻ ഇവിടെ രാവിലെ 9.30ന് എത്തിയതാണ്. 2.10നുള്ള വിമാനം വൈകുന്നേരത്തേക്ക് മാറ്റിയത് അറിഞ്ഞിരുന്നില്ല'' - അദ്ദേഹം പറയുന്നു. നൈഫ് പൊലീസ് സ്റ്റേഷന് സമീപമുള്ള ജ്യൂസ് കടയിലെ ജീവനക്കാരനായ മഹമൂദ് ഹൃദ്രോഗ ബാധിതനാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആദ്യമായാണ് റൂമിന് പുറത്തേക്കിറങ്ങുന്നത്.   ''നൈഫിൽ നിരവധി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും എന്റെ ആരോഗ്യ സ്ഥിതി കാരണം ഞാൻ റൂമിന് പുറത്തേക്കിറങ്ങിയിട്ടില്ല. എനിക്കൊപ്പമുള്ള സഹതാമസക്കാരല്ലാതെ മറ്റാരുമായും ഈ കാലയളവിൽ സമ്പർക്കത്തിൽ വന്നിട്ടില്ല. സഹതാമസക്കാരും റൂമിന് അകത്ത് തന്നെ കഴിയുകയായിരുന്നു. ഞാൻ കോവിഡ് സ്ക്രീനിങ്ങിനും പോയിട്ടില്ല. ഇവിടെ പരിശോധനകൾക്ക് വേണ്ടി കാത്തിരിക്കുന്നതുവഴി രോഗബാധയുണ്ടാകുമോ എന്ന് ആശങ്കയുണ്ട്''- മഹമൂദ് പറയുന്നു. ആദ്യ വിമാനത്തിൽ തന്നെ ഉൾപ്പെടുത്തിയ ഇന്ത്യൻ കോൺസുലേറ്റിനും അദ്ദേഹം നന്ദി പറയുന്നു. സിവിൽ എഞ്ചിനീയർ ഉദ്യോഗാർത്ഥിയായ മകൻ സന്ദർശക വിസയിലാണ് യുഎഇയിലെത്തിയത്. വിസയുടെ കാലാവധി ഈ വർഷം അവസാനം വരെ യുഎഇ ഗവൺമെന്റ് നീട്ടി നൽകിയതിനാൽ മകൻ ഇപ്പോൾ നാട്ടിലേക്ക് മടങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

   You may also like:ഇന്ത്യയിൽ രോഗബാധിതർ 52,000 കടന്നു; മഹാരാഷ്ട്രയിൽ ഒറ്റ ദിവസം കൂടിയത് 1,200ലധികം കേസുകൾ [NEWS]പേൾ ഹാർബറിനേക്കാളും സെപ്റ്റംബർ 11 ആക്രമണത്തേക്കാളും വലിയ ദുരന്തം: ട്രംപ് [NEWS]മറ്റു സംസ്ഥാനങ്ങളിൽ കോടിക്കണക്കിന് രൂപ കച്ചവടം; കേരളത്തിലെ വിദേശ മദ്യ വിൽപ്പന ശാലകൾ എന്തുകൊണ്ട് തുറക്കുന്നില്ല [NEWS]

   എട്ടുമാസം ഗർഭിണിയായ സ്നേഹാ തോമസും വിമാനത്താവളത്തിലെത്തിയ ആദ്യയാത്രക്കാരിൽ ഒരാളാണ്. ഭർത്താവ് സോമി ജോസാണ് സ്നേഹയെ വിമാനത്താവളത്തിൽ കൊണ്ടുവിട്ടത്.ദുബായ്- കോഴിക്കോട് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുന്ന 11 ഗർഭിണികളിൽ ഒരാളാണ് സ്നേഹ.

   ഷാർജയിൽ 30 വർഷമായി ജോലി ചെയ്തുവന്ന മുഹമ്മദ് അലി യാസീനും നാട്ടിലേക്ക് മടങ്ങുന്നവരുടെ കൂട്ടത്തിലുണ്ട്. ഷാർജയിലെ കേരള മുസ്ലിം കൾച്ചറൽ സെന്റർ സെക്രട്ടറി കൂടിയായ അദ്ദേഹം ജോലി ചെയ്ത റസ്റ്ററന്റ് പൊളിച്ചുമാറ്റുന്നതിനായി അടച്ചതിനെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങുന്നത്. ''മൂന്നുമാസം മുൻപാണ് കെട്ടിടം ഒഴിയണമെന്ന നോട്ടീസ് ലഭിച്ചത്. മറ്റൊരു കടയ്ക്കായി നോക്കി. ആ സമയത്താണ് കൊറോണ വൈറസ് വ്യാപനമുണ്ടായത്. തുറന്നു പ്രവർത്തിക്കുന്ന കടകൾ പോലും നിലനിൽപ്പിനായി പോരാടുന്ന നിലവിലെ സാഹചര്യത്തിൽ പുതിയൊരു കട തുറക്കുക സാധ്യമല്ല''- അദ്ദേഹം പറയുന്നു.   പുതിയ കട തുടങ്ങാനുള്ള ആലോചന തൽക്കാലം അവസാനിപ്പിക്കുകയാണ്. വിസക്കും ലൈസൻസിനും ഇനിയും കാലാവധിയുണ്ട്. ഈ മഹാമാരി അവസാനിച്ച് സ്ഥിതിഗതികൾ മെച്ചപ്പെടുമ്പോൾ മടങ്ങിയെത്തി വീണ്ടും ശ്രമിക്കുമെന്നും മുഹമ്മദ് അലി യാസീൻ പറയുന്നു.

   അബുദാബി വിമാനത്താവളത്തിൽ ചെക്ക് ഇൻ നടപടികള്‍ക്ക് കുട്ടികൾ ഒപ്പമുള്ള കുടുംബങ്ങൾക്കാണ് മുൻഗണന നൽകുന്നത്. സന്ദർശക വിസയിലുള്ള സ്ത്രീകളാണ് മടങ്ങുന്ന യാത്രക്കാരിലധികവും. ഗർഭിണികൾക്കും പ്രായം ചെന്നവർക്കും മുൻഗണന നൽകുന്നുണ്ട്.

   First published: