നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • MSV Burhan ഉരു ബേപ്പൂരിൽ നിന്ന് ഖത്തറിലേക്ക് പുറപ്പെട്ടു; കോവിഡ് കാലത്ത് നിർമ്മാണം പൂർത്തിയാക്കിയ ആദ്യ ഉരു

  MSV Burhan ഉരു ബേപ്പൂരിൽ നിന്ന് ഖത്തറിലേക്ക് പുറപ്പെട്ടു; കോവിഡ് കാലത്ത് നിർമ്മാണം പൂർത്തിയാക്കിയ ആദ്യ ഉരു

  രണ്ട് വര്‍ഷത്തിന് ശേഷമാണ് ബേപ്പൂര്‍ തുറമുഖത്ത് നിന്ന് ഒരു ഉരു നീറ്റിലിറങ്ങുന്നത്

  • Share this:
   ഉരു നിര്‍മ്മാണത്തില്‍ പേരുകേട്ട സ്ഥലമാണ് ബേപ്പൂര്‍. ഇവിടെ നിര്‍മ്മിച്ച ഉരുക്കള്‍ (urus) അറബിക്കടല്‍ കടന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തിയിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് കാലത്ത് നിര്‍മ്മിച്ച ആദ്യത്തെ ഉരു വെള്ളിയാഴ്ച ബേപ്പൂരില്‍ നിന്ന് ഖത്തറിലേക്ക് (Qatar) പുറപ്പെട്ടു.

   രണ്ട് വര്‍ഷത്തിന് ശേഷമാണ് ബേപ്പൂര്‍ തുറമുഖത്ത് നിന്ന് ഒരു ഉരു നീറ്റിലിറങ്ങുന്നത്. എംഎസ്വി ബുര്‍ഹാന്‍ (msv bhrhan) എന്നാണ് ഈ ഉരുവിന്റെ പേര്. 120 അടി നീളവും 27 അടി വീതിയും 13 അടി ഉയരവുമുള്ള ഉരുവാണ് എംഎസ്വി ബുര്‍ഹാന്‍. Qatar

   വടക്കേപ്പാട്ട് സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബേപ്പൂരിലെ 15 പരമ്പരാഗത തച്ചന്മാര്‍ ചേര്‍ന്നാണ് ഒന്നര വര്‍ഷം കൊണ്ട് ഉരുവിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് ഹാജി പി ഐ അഹമ്മദ് കോയ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ പി ഒ ഹാഷിം പറഞ്ഞു. ഖത്തറിലെ ഒരു സ്വകാര്യ വ്യവസായിക്ക് വേണ്ടി നിര്‍മ്മിച്ച ഉരു സ്രാങ്ക് തൂത്തുക്കുടി സ്വദേശി സ്റ്റാന്‍ലിയുടെ നേതൃത്വത്തില്‍ അറബിക്കടല്‍ കടന്ന് 10 ദിവസം കൊണ്ടു ഖത്തറിലെ ദോഹ തുറമുഖത്തെത്തും.

   തുറമുഖ വകുപ്പ്, കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗം എന്നിവയുടെ പരിശോധനയും വിദഗ്ധ സര്‍വേയും പൂര്‍ത്തിയാക്കിയാണ് യാത്ര. എഐഎസ് വെസല്‍ ട്രാക്കിങ്, ജിപിഎസ്, വിഎച്ച്എഫ് തുടങ്ങിയ റഡാര്‍ സംവിധാനങ്ങളും സുരക്ഷാ ഉപകരണങ്ങളും ഉരുവില്‍ സജ്ജമാക്കിയിട്ടുണ്ട്.

   ഏകദേശം ഇതേ വലിപ്പമുള്ള ഒരു ഉരു അടുത്ത മാസവും ബേപ്പൂരില്‍ നിന്ന് പുറപ്പെടും. ചെറുതും ധാരാളം കയര്‍ ഉപയോഗിച്ച് പ്രത്യേകമായി നിര്‍മ്മിച്ചതുമായ മറ്റൊരു ഉരു പിന്നീട് പുറപ്പെടും. ഖത്തറില്‍ നിന്നുള്ള ഓര്‍ഡറുകള്‍ പ്രകാരം ഇതേ കമ്പനി തന്നെയാണ് ഉരുക്കള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 27 അടി നീളമുള്ള പ്രത്യേകമായി നിര്‍മ്മിച്ച ഉരു ഫിഫ ലോകകപ്പിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര ഉരു ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.

   Saudi Arabia | മദീനയിലെ പ്രവാചകന്റെ ഖബറിടം സന്ദർശിക്കാനുള്ള അനുമതി ഇനി പുരുഷന്മാർക്ക് മാത്രം

   1885ല്‍ സ്ഥാപിതമായ ഹാജി പി ഐ അഹമ്മദ് കോയ കമ്പനി ഇതുവരെ 200 ഉരുക്കള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവയില്‍ ചിലത് 160 അടി വരെ നീളമുള്ളതാണ്. ഉരുക്കള്‍ ബേപ്പൂരിന്റെ അഭിമാനമാണ്. അവയുടെ നിര്‍മ്മാണം പുനരാരംഭിക്കുന്നത് പകര്‍ച്ചവ്യാധിയുടെ കാലത്ത് നിശ്ചലമായ ഉരു വ്യവസായ മേഖലയ്ക്ക് ആശ്വാസം പകരുമെന്നും ബേപ്പൂര്‍ തുറമുഖ ഓഫീസര്‍ കെ അശ്വനി പ്രതാപ് പറഞ്ഞു.

   Camel Hotel | ഒട്ടകങ്ങള്‍ക്ക് വേണ്ടിയുള്ള ലോകത്തെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലുമായി സൗദി അറേബ്യ

   ഇതിനു പുറമേ ഖത്തര്‍ രാജ കുടുംബാംഗത്തിനുള്ള മറ്റൊരു ഉരു കൂടി കമ്പനി നിര്‍മിക്കുന്നുണ്ട്. ഖത്തറിലെ രാജകുടുംബത്തിനു വേണ്ടിയാണ് 30 അടി നീളവും 27 അടി വീതിയും 12 അടി ഉയരവുമുള്ള ആഢംബര ഉരു ചാലിയം പട്ടര്‍മാട് തുരുത്തില്‍ പണി പൂര്‍ത്തീകരിച്ചത്. കൊയ്‌ല, സാല്, വാക, കരിമരുത് തുടങ്ങിയ മരങ്ങള്‍ ഉപയോഗിച്ചാണ് ഈ ഉരു നിര്‍മിച്ചത്.
   Published by:Jayashankar AV
   First published: