നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • Gulf News | സൗദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ അഞ്ചുപേർ മരിച്ചു

    Gulf News | സൗദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ അഞ്ചുപേർ മരിച്ചു

    പുതിയ കമ്പനിയിൽ ജോലിക്ക് ചേരാനായി ജുബൈലില്‍ നിന്ന് ജിസാനിലേക്കുളള യാത്രക്കിടയിലാണ് അപകടം ഉണ്ടായത്. യുവാവും ഭാര്യയും മൂന്നു മക്കളും ഉൾപ്പെടുന്ന കുടുംബമാണ് അപകടത്തിൽ മരിച്ചത്.

    Accident

    Accident

    • Share this:
      റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശികളായ അഞ്ചുപേർ മരിച്ചു. സൗദിയിലെ ദമ്മാമിനടുത്തുണ്ടായ കാറപകടത്തിലാണ് അഞ്ച് മലയാളികൾ മരിച്ചത്. ബേപ്പൂർ പാണ്ടികശാലകണ്ടിയിൽ മുഹമ്മദ് ജാബിറും(48) ഭാര്യ ഷബ്നയും(36) മൂന്ന് മക്കളുമാണ് മരിച്ചത്. മക്കളായ സൈബ(ഏഴ്), സഹ(അഞ്ച്), ലുത്ഫി(രണ്ട്) എന്നിവരും അപകടത്തിൽ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറ് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

      പുതിയ കമ്പനിയിൽ ജോലിക്ക് ചേരാനായി ജുബൈലില്‍ നിന്ന് ജിസാനിലേക്കുളള യാത്രക്കിടയിലാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി ബിഷയിൽ വെച്ചാണ് അപകടം നടന്നത്. മുഹമ്മദ് ജാബിറും കുടുംബവും ജിസാനിൽ എത്താൻ വൈകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ അപകടത്തിൽപ്പെട്ട വിവരം അറിയുന്നത്. അഞ്ചു പേരുടെയും മൃതദേഹം അല്‍ റൈന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.

      Saudi Arabia | നാട്ടിലേക്ക് തിരിക്കാനിരിക്കെ യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

      നാട്ടിലേക്ക് തിരിക്കാനിരിക്കെ മലയാളി യുവാവ് സൗദി അറേബ്യയിൽ (Saudi Arabia) വാഹനാപകടത്തിൽ (Car Accident) മരിച്ചു. കണ്ണൂര്‍ (Kannur) തളിപ്പറമ്പ് കുറുമാത്തൂര്‍ സൈദ് അലി (39) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ഹായിലിലാണ് സംഭവം. വലീമ ബുറൈദയില്‍ അല്‍ വലിം കമ്ബനിയില്‍ സെയില്‍സ്മാനായിരുന്നു. ഹായിലില്‍ നിന്ന് വരുന്നതിനിടെ അയൂനല്‍ ജുവ എന്ന സ്ഥലത്ത് വെച്ചാണ് അപകടം. ബുറൈദയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലത്ത് വെച്ച് വെച്ച്‌ സൈദ് അലി ഓടിച്ചിരുന്ന കാര്‍ ടാങ്കര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ സൈദ് അലി തൽക്ഷണം മരിച്ചു.

      ഡിസംബര്‍ രണ്ടിന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സൈദ് അലിയുടെ ആകസ്മിക വിയോഗമെന്ന് ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ പറയുന്നു. പിതാവ്: ആലക്കണ്ടി മുഹമ്മദ്, മാതാവ്: റാബിയ ചാക്കന്റകത്ത്, ഭാര്യ: ആരിഫ ടി.വി. രണ്ട് മക്കള്‍: ആയിഷ (6), വഫ (3). ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. വിവിധ മലയാളി സന്നദ്ധസംഘടന പ്രവർത്തകർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

      സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

      സൗദി അറേബ്യയിലെ (Saudi Arabia) ദമാമിൽ (Dammam) ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് (Kozhikode) ഫറോക്ക് കോടമ്ബുഴ ചാത്തംപറമ്പ് കുപ്പാമഠത്തില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അബൂബക്കര്‍ സിദ്ധിഖ് (43) ആണ്​ മരിച്ചത്.​ അല്‍അഹ്​സ ചെക്ക്​ പോസ്റ്റിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്.

      Also Read - ഭര്‍തൃമാതാവിന്‍റെ കൂര്‍ക്കംവലി റെക്കോര്‍ഡ് ചെയ്ത് മരുമകള്‍ ഫാമിലി ഗ്രൂപ്പിലിട്ടു; പിന്നാലെ വാക്കേറ്റവും വിവാഹമോചനവും

      കമ്പനിയിലെ ജോലിക്കാരുമായി ജോലി സ്ഥലത്തേക്ക്​ തിരിക്കുന്നതിനിടെയാണ് ദാരുണമായ അപകടം ഉണ്ടായത്. ഈ സമയം വാഹനത്തിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചതായി സംശയം തോന്നി. ഇക്കാര്യം പരിശോധിക്കാനായി വാഹനം നിർത്തി പുറത്തേക്കിറങ്ങുന്നതിനിടെ തൊട്ടടുത്തുള്ള ട്രാക്കിലൂടെ അമിത വേഗത്തിലെത്തിയ മറ്റൊരു വാഹനം സിദ്ദിഖിനെ ഇടിച്ചു തെറിപ്പിക്കുകായിരുന്നു.

      വാഹനം ഇടിച്ചു തെറിപ്പിച്ച സിദ്ദിഖ് തല്‍ക്ഷണം മരിച്ചു. സിദ്ദിഖിനെ ഇടിച്ച വാഹനം നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോയി. മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. വിവിധ മലയാളി സന്നദ്ധ പ്രവർത്തകർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഇടിച്ച വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
      Published by:Anuraj GR
      First published: