നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • സൗദി അറേബ്യയിൽ നാലു കുട്ടികൾ ഉൾപ്പെടെ സഹോദരങ്ങളായ അഞ്ച് പേര്‍ വീടിനുള്ളിൽ മരിച്ച നിലയിൽ

  സൗദി അറേബ്യയിൽ നാലു കുട്ടികൾ ഉൾപ്പെടെ സഹോദരങ്ങളായ അഞ്ച് പേര്‍ വീടിനുള്ളിൽ മരിച്ച നിലയിൽ

  തൂങ്ങിമരിച്ച നിലയിലാണ് മൂത്ത മകനായ യൂണിവേഴ്സിറ്റി വിദ്യാർഥിയുടെ മൃതദേഹം കാണുന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   റിയാദ്: സൗദി അറേബ്യയിൽ സഹോദരങ്ങളായ അഞ്ചു പേർ അപ്പാർട്മെന്‍റിനുള്ളിൽ മരിച്ച നിലയിൽ. പതിനാലിനും-22നും ഇടയ്ക്ക് പ്രായമുള്ളവരാണ് മരിച്ചത്. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ അൽ അഹ്സയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇവരുടെ പിതാവ് തന്നെയാണ് മക്കളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

   ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. അൽ അഹ്സയിലെ തങ്ങളുടെ പുതിയ അപ്പാർട്മെന്‍റ് കാണുന്നതിനായാണ് മാതാപിതാക്കൾക്കൊപ്പം കുട്ടികളെത്തിയത്. ഇതിനിടെ കുട്ടികളെ ഇവിടെയാക്കി മാതാപിതാക്കൾ പുറത്തേക്ക് പോയിരുന്നു. ഇവർ തിരികെ വന്നപ്പോഴാണ് മക്കളെ മരിച്ച നിലയിൽ കാണുന്നത് എന്നാണ് റിപ്പോർട്ട്.

   പുറത്ത് പോയി തിരികെയെത്തിയ കുട്ടികളുടെ പിതാവ് തിരികെയെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുട്ടി നോക്കിയിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് ബലപ്രയോഗത്തിലൂടെ തുറന്നു. അപ്പോഴാണ് കുട്ടികളെ മരിച്ച നിലയിൽ കാണുന്നത്. തൂങ്ങിമരിച്ച നിലയിലാണ് മൂത്ത മകനായ യൂണിവേഴ്സിറ്റി വിദ്യാർഥിയുടെ മൃതദേഹം കാണുന്നത്. ബാക്കി നാലു പേരും പെണ്‍കുട്ടികളാണ്. സഹോദരങ്ങളെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ് സംശയിക്കുന്നതെങ്കിലും വ്യക്തത വന്നിട്ടില്ല.
   TRENDING:Covid 19 | കോവിഡ് പോസിറ്റീവ് ആയാൽ നേരെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക്; തോർത്ത് മുതൽ ചാർജർ വരെ കയ്യിൽ കരുതണം[NEWS]ബോളിവുഡ് താരം രൺബീറിന്‍റെ കപൂറിന്‍റെ മുഖസാദ്യശ്യത്തിലൂടെ പ്രശസ്തനായ മോഡൽ മരിച്ചു
   [NEWS]
   'പാവപ്പെട്ടവർക്ക് കിറ്റ് വാങ്ങി നൽകുന്നത് പ്രോട്ടോകോൾ'; സർക്കാരിനെ പരിഹസിച്ച് ഡോ. ജേക്കബ് തോമസ്[NEWS]

   കുട്ടികളുടെ പിതാവ് വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ബ്ലഡ് സാമ്പിളുകളും ഫിംഗർ പ്രിന്‍റുകളും അടക്കമുള്ള തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.
   Published by:Asha Sulfiker
   First published: