• HOME
  • »
  • NEWS
  • »
  • gulf
  • »
  • ദുബായിൽ ഹോട്ടൽ മുറിയിൽ അഞ്ച് വയസുകാരി ലൈംഗിക ചൂഷണത്തിന് ഇരയായി

ദുബായിൽ ഹോട്ടൽ മുറിയിൽ അഞ്ച് വയസുകാരി ലൈംഗിക ചൂഷണത്തിന് ഇരയായി

സംഭവവുമായി ബന്ധപ്പെട്ട് പാക് യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

Rape- Representative Image

Rape- Representative Image

  • Last Updated :
  • Share this:
    ദുബായ്: ഹോട്ടൽ അപ്പാർട്ട്മെന്‍റിൽവെച്ച് അഞ്ചു വയസുകാരി ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തിൽ കോടതി വിചാരണ തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് പാക് യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

    ഇക്കഴിഞ്ഞ നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നൈജീരിയൻ സ്വദേശിയായ യുവാവ് അഞ്ചു വയസുകാരി മകളെ ഭാര്യാമാതാവിനെ ഏൽപ്പിച്ചിട്ട് പുറത്തുപോയ സമയത്താണ് സംഭവം. ഹോട്ടൽ മുറി വൃത്തിയാക്കാനെത്തിയ പാക് സ്വദേശിയായ 21കാരൻ പെൺകുട്ടിയെ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയുമായിരുന്നു.

    കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ച എയർഇന്ത്യ പൈലറ്റ് കുടുങ്ങി

    ഈ സമയം പെൺകുട്ടിയുടെ മുത്തശി മറ്റൊരു മുറിയിലായിരുന്നു. പെൺകുട്ടിയെ കടന്നുപിടിച്ച പാക് യുവാവ് പെട്ടെന്ന് അവിടെനിന്ന് പോയി. എന്നാൽ പെൺകുട്ടി മുത്തശിയോട് സംഭവം പറഞ്ഞതോടെ അവർ മരുമകനെ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛൻ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവാവ് അറസ്റ്റിലായി.

    കോടതി വിചാരണയ്ക്കിടെ യുവാവ് കുറ്റം നിഷേധിച്ചു. എന്നാൽ പൊലീസ് സമർപ്പിച്ച ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസിൽ വിചാരണ മാർച്ച് 24ന് പുനഃരാരംഭിക്കും. അതുവരെയും പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കും.
    First published: