നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • യു.എ.ഇ യിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ക്ക് തുടക്കം

    യു.എ.ഇ യിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ക്ക് തുടക്കം

    യു.എ.ഇ അധികൃതരുടെ നിബന്ധനകളോടെയുള്ള അനുമതി ലഭിച്ച ആദ്യദിനം തന്നെ രണ്ട് വിമാന സര്‍വീസുകള്‍ നടന്നു. എയര്‍ അറേബ്യയും എമിറേറ്റ്സും വ്യാഴാഴ്ച സിയാലില്‍ നിന്ന് പുറപ്പെട്ടു.

    News18

    News18

    • Share this:
      ഏറെ നാളത്തെ അനിശ്ചിതത്ത്വത്തിന് ശേഷം യു.എ.ഇയിലേയ്ക്കുള്ള യാത്രാവിമാനങ്ങള്‍ക്ക് അനുമതി. യു.എ.ഇ അധികൃതരുടെ നിബന്ധനകളോടെയുള്ള അനുമതി ലഭിച്ച ആദ്യദിനം തന്നെ രണ്ട് വിമാന സര്‍വീസുകള്‍ നടന്നു. എയര്‍ അറേബ്യയും എമിറേറ്റ്സും വ്യാഴാഴ്ച സിയാലില്‍ നിന്ന് പുറപ്പെട്ടു.

      എയര്‍ അറേബ്യ ജി9-426 വ്യാഴാഴ്ച പുലര്‍ച്ചെ 0350 ന് 69 യാത്രക്കാരുമായി ഷാര്‍ജയിലേയ്ക്കും എമിറേറ്റസ് ഇ.കെ.531 രാവിലെ 1030 ന് 99 യാത്രക്കാരുമായി ദുബായിലേയ്ക്കും പുറപ്പെട്ടു. കസ്റ്റംസ്, ഇമിഗ്രേഷന്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സികള്‍ എന്നിവയുമായുള്ള ഏകോപിത പ്രവര്‍ത്തനം കാരണമാണ് ആദ്യദിനം രാജ്യാന്തര പുറപ്പെടല്‍ സുഗമമാക്കാന്‍ കഴിഞ്ഞതെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് അറിയിച്ചു.

      Also read: റസിഡന്റ് വിസയുള്ളവർക്ക് ഓഗസ്റ്റ് 5 മുതൽ യുഎഇയിലേക്ക് വരാം; യാത്രാ പ്രശ്നം അവസാനിക്കുന്നു

      'ബഹു. മുഖ്യമന്ത്രിയുടേയും ബോര്‍ഡിന്റേയും നിര്‍ദേശാനുസരണം, യു.എ.ഇയിലേയ്ക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് സിയാല്‍ നിരന്തരമായി അധികൃതരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ദുബായ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ അറിയിപ്പ് വന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ റാപിഡ് -പി.സി.ആര്‍ സെന്റര്‍ ഡിപ്പാര്‍ച്ചര്‍ മേഖലയില്‍ സ്ഥാപിക്കാന്‍ സിയാലിന് കഴിഞ്ഞു. മറ്റ് നിബന്ധനകളോടെ യു.എ.ഇയിലേയ്ക്കുള്ള യാത്രയ്ക്ക് അനുമതി ലഭിച്ച ആദ്യ ദിനം തന്നെ രണ്ട് വിമാന സര്‍വീസ് നടത്താന്‍ സിയാലിനായി ' സുഹാസ് കൂട്ടിച്ചേര്‍ത്തു.

      Also read: സൗദിയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു: ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 1,075 കേസുകള്‍

      നിലവില്‍ ലഭ്യമായ സമയക്രമം അനുസരിച്ച് എയര്‍ അറേബ്യ പ്രതിദിനം രണ്ട് സര്‍വീസുകള്‍ നടത്തും. ഒരു വിമാനം ഉച്ചയ്ക്ക് 3.30 ന് വന്ന് 4.40 ന് മടങ്ങും. രണ്ടാമത്തേത് വൈകീട്ട് 6.40 ന് വന്ന് 7.20 ന് മടങ്ങും. എമിറേറ്റസ് എല്ലാദിനവം സര്‍വീസുകള്‍ നടത്തും. എമിറേറ്റ്സ് വിമാനം രാവിലെ 8.44 ന് വന്ന് 10.30 ന് മടങ്ങും. എതിഹാദ്, ഫ്ളൈ ദുബായ്, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നിവ ഉടനെ സര്‍വീസുകള്‍ തുടങ്ങും.

      യു.എ.ഇ അധികൃതര്‍ നിലവില്‍ ഉപാധികളോടെയാണ് ഇന്ത്യാക്കാര്‍ക്ക് യാത്രനുമതി നല്‍കിയിട്ടുള്ളത്. താമസ വിസയുള്ളവരും രണ്ട് ഡോസ് വാക്സിന്‍ യു.എ.ഇയില്‍ നിന്ന് എടിത്തിട്ടുള്ളവര്‍ക്കുമാണ് അനുമതി. ഇവര്‍ ജി.ഡി.ആര്‍.എഫ്.എ / ഐ.സി.എ പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യണം. 48 മണിക്കൂര്‍ പ്രാബല്യമുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, പുറപ്പടെല്‍ വിമാനത്താവളത്തില്‍ നിന്നെടുത്ത റാപിഡ് പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടീഫിക്കറ്റ് എന്നിവയും ഹാജരാക്കണം.
      Published by:Sarath Mohanan
      First published:
      )}