• HOME
 • »
 • NEWS
 • »
 • gulf
 • »
 • Flight to UAE | യു.എ.ഇ യാത്ര: വിസാ കാലാവധി കഴിഞ്ഞവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Flight to UAE | യു.എ.ഇ യാത്ര: വിസാ കാലാവധി കഴിഞ്ഞവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വിസാ കാലാവധി കഴിഞ്ഞ് 30 ദിവസം വരെ യു.എ.യില്‍ തുടരാന്‍ അവിടുത്തെ സര്‍ക്കാര്‍ അനുവദിക്കുമെങ്കിലും ഈ കാലയളവില്‍ അങ്ങോട്ട് പ്രവേശിക്കാന്‍ കഴിയില്ല.

 • Last Updated :
 • Share this:
  ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു ഇന്ന് മുതല്‍ യു.എ.ഇ പ്രവേശനം അനുവദിച്ചങ്കെിലും വിസാ സാധുത സംബന്ധിച്ച് ആശങ്കയിലാണ് മിക്കവരും. ആറു മാസമാണ് വിസയുടെ കാലാവധി. 16 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഏപ്രിലിനു മുന്‍പ് യു.എ.ഇ നിര്‍ത്തിവച്ചിരുന്നതിനാല്‍ ആറു മാസത്തിലധികമായി നാട്ടില്‍ കഴിയുന്ന പലരുടേയും വിസാ കാലാവധി അവസാനിച്ചിരിക്കുകയാണ്.

  വിമാനവിലക്ക് മൂലം ആറു മാസത്തിലേറെ വിദേശത്ത് കഴിയേണ്ടി വന്നതിനാല്‍ വിസാകാലാവധി കഴിഞ്ഞതോ നിഷ്‌ക്രിമായതോ ആയ ആളുകളുടെ കാര്യത്തില്‍ നിയമം വ്യത്യസ്തമാണ്. നിഷ്‌ക്രിയ വിസ എന്നാല്‍ സാധുവായ വിസയാണ്. എന്നാല്‍ വിമാനവിലക്ക് മൂലം ആറു മാസം യു.എ.ഇയ്ക്കു പുറത്ത് കഴിയേണ്ടി വന്ന ആളുകള്‍ക്ക് താന്‍ ജീവനക്കാരനാണെന്നു വ്യക്തമാക്കുന്ന തൊഴിലുടമയുടെ കത്ത് സഹിതം റീഎന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാം.

  ആറ് മാസത്തില്‍ കൂടുതലായി യു.എ.ഇക്ക് പുറത്തു കഴിയുന്നവര്‍ ആദ്യം അവരുടെ റസിഡന്‍സി സാധുത പരിശോധിക്കണം. ഒരു താമസക്കാരന് ആറ് മാസത്തില്‍ കൂടുതല്‍ യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വിസ നിഷ്‌ക്രിയമാകും. യാത്രാ നിയന്ത്രണങ്ങള്‍ ബാധിച്ചവരുടെ റെസിഡന്‍സി പെര്‍മിറ്റ് കാലാവധി നീട്ടുന്നതോ പുതുക്കുന്നതോ സംബന്ധിച്ച് പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല.

  അതേസമയം, വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് അതു പുതുക്കുക മാത്രമാണ് മാര്‍ഗം. തൊഴിലുടമയോ സ്പോണ്‍സറോ പഴയ വിസ റദ്ദാക്കി പുതിയ വിസ അനുവദിക്കണം. വിസാ കാലാവധി കഴിഞ്ഞ് 30 ദിവസം വരെ യു.എ.യില്‍ തുടരാന്‍ അവിടുത്തെ സര്‍ക്കാര്‍ അനുവദിക്കുമെങ്കിലും ഈ കാലയളവില്‍ അങ്ങോട്ട് പ്രവേശിക്കാന്‍ കഴിയില്ല.

  വിസാ കാലാവധി കഴിഞ്ഞവരെയും തിരിച്ചുവരാന്‍ അനുവദിക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ സ്ഥാനപതി യു.എ.ഇ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

  ജി.ഡി.ആര്‍.എഫ്. എയുടെയും ഐ.സി.എയുടെയും അനുമതി 
  ദുബായില്‍ താമസക്കാരായ പ്രവാസികള്‍ക്കു മടങ്ങാന്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സി(ജിഡിആര്‍എഫ്എ)ന്റെയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ)യുടെയും അനുമതി നിര്‍ബന്ധമാണ്. മറ്റ് എമിറേറ്റുകളിലെ താമസക്കാരായ പ്രവാസികള്‍ക്കു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ അനുമതി മതിയാവും.

  അനുമതി ലഭിക്കുന്നതിനു വ്യക്തിഗത വിവരങ്ങള്‍, പാസ്പോര്‍ട്ട് കാലാവധി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, യു.എ.ഇയിലെ വിലാസം, വാക്സിനേഷന്‍ വിശദാംശങ്ങള്‍, പി.സി.ആര്‍ പരിശോധനാ ഫലം എന്നിവ സമര്‍പ്പിക്കുകയും വേണം.

  ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ യാത്രാവിലക്കാണ് നീക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ ചില പ്രത്യേക തൊഴില്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന വാക്‌സിന്‍ എടുക്കാത്തവര്‍ക്കും നാളെ മുതല്‍ തിരിച്ചുപോകാന്‍ കഴിയും.

  ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, യു.എ.ഇയിലെ സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റിയിലും ജോലി ചെയ്യുന്ന അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, യു.എ.ഇയില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള ചികിത്സകള്‍ സ്വീകരിക്കേണ്ടവര്‍, സര്‍ക്കാര്‍ ഏജന്‍സികളിലോ ഫെഡറല്‍ ഏജന്‍സികളിലോ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ എടുത്തിട്ടില്ലാത്ത സാഹചര്യത്തിലും യാത്ര ചെയ്യാനാവുക.

  ഈ വിഭാഗത്തിലുള്ളവര്‍ ബന്ധപ്പെട്ട വെബ്സെറ്റുകളില്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനൊപ്പം കൈവശം യാത്രാ തിയതിയുടെ 48 മണിക്കൂറിനുള്ളില്‍ നേടിയ പി.സി.ആര്‍ നെഗറ്റീവ് പരിശോധനഫലവും കരുതണം. ഇതുകൂടാതെ വിമാനത്തില്‍ കയറുന്നതിനു മുന്‍പായി റാപ്പിഡ് ടെസ്റ്റ് എടുക്കുകയും നിര്‍ദേശിച്ചുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണമെന്നതിനു പുറമേ യു.എ.ഇയില്‍ എത്തിയശേഷം പി.സി.ആര്‍ ടെസ്റ്റിനു വിധേയമാകുകയും 10 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുകയും വേണം.
  Published by:Karthika M
  First published: