• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

എത്യോപ്യൻ വിമാന ദുരന്തം: യുഎഇ എയർലൈൻ ഫ്ലൈ ദുബായ്13 വിമാനങ്ങൾ റദ്ദാക്കി

എത്യോപ്യൻ വിമാന ദുരന്തത്തിനു പിന്നാലെ ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ പത്ത് സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഫ്ലൈദുബായ് റദ്ദാക്കി.

news18
Updated: March 14, 2019, 11:53 AM IST
എത്യോപ്യൻ വിമാന ദുരന്തം: യുഎഇ എയർലൈൻ ഫ്ലൈ ദുബായ്13 വിമാനങ്ങൾ റദ്ദാക്കി
എത്യോപ്യൻ വിമാന ദുരന്തത്തിനു പിന്നാലെ ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ പത്ത് സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഫ്ലൈദുബായ് റദ്ദാക്കി.
news18
Updated: March 14, 2019, 11:53 AM IST
ദുബായ്: എത്യോപ്യൻ വിമാന ദുരന്തത്തിനു പിന്നാലെ ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ പത്ത് സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഫ്ലൈദുബായ് റദ്ദാക്കി. ഇതോടെ യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് വിമാനയാത്രയിൽ തടസം നേരിടും.

അമ്മാൻ, അലക്സാൺട്രിയ, ബാഗ്ദാദ്, ബഹ്റൈൻ, ബകു, ബാസ്ര, ബെയ്റൂട്ട്, ദമ്മാൻ, ഖോർട്ടും, കുവൈറ്റ്, മോസ്കോ,മസ്കറ്റ്, പ്രാഗ്, റിയാദ് തുടങ്ങി മിഡ്ൽ ഈസ്റ്റ്, യൂറോപ്പ് രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്.

also read: ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമായി

ഈ നഗരങ്ങളിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്ന യാത്രക്കാർ ദിവസവും 15 ഓളം വിമാനങ്ങളുടെ റദ്ദാക്കൽ നേരിടേണ്ടി വരും. ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്കുള്ള വിലക്ക് നീങ്ങുന്നതുവരെ ഈ തടസം നേരിടേണ്ടി വരുമെന്നാണ് ഫ്ലൈദുബായ് വ്യക്തമാക്കിയിരിക്കുന്നത്.

ബോയിംഗ് 737 മാക്സ് വിമാനങ്ങളാണ് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ലൈദുബായിക്കുള്ളത്. ബുധനാഴ്ചയാണ് ബോയിംഗ് 737 മാക്സ് വിമാനങ്ങളുടെ മാതൃകയിലുള്ള എല്ലാ വിമാനങ്ങൾക്കും യുഎഇ എയർ സ്പേസിൽ വിലക്ക് ഏർപ്പെടുത്തിയത്.

അതേസമയം യാത്രക്കാർക്ക് നേരിടേണ്ടി വരുന്ന തടസം ഒഴിവാക്കുന്നതിന് കഠിന ശ്രമത്തിലാണ് തങ്ങളെന്ന് ഫ്ലൈദുബായ് വ്യക്തമാക്കി. തടസം നേരിടുന്ന യാത്രക്കാർക്ക് ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെടമെന്നും കമ്പനി വ്യക്തമാക്കുന്നു. ഫ്ലൈ ദുബായിയുടെ ഫ്ലൈറ്റുകളുടെ മാറ്റത്തെ കുറിച്ച് അറിയുന്നതിന് യാത്രക്കാർ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫെയ്സ്ബുക്ക് പേജിലും അപ്ഡേറ്റഡായിരിക്കണമെന്നും കമ്പനി പറയുന്നു.

Loading...

11 ബോയിംഗ് 737 മാക്സ് 8 വിമാനങ്ങളാണ് ഫ്ലൈദുബായിക്കുള്ളത്. കഴിഞ്ഞ വർഷം ഏഴ് എണ്ണം വാങ്ങിയിരുന്നു.

First published: March 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...