• HOME
  • »
  • NEWS
  • »
  • gulf
  • »
  • FOREIGN PILGRIMS PERFORM UMRAH UNDER STRICT COVID 19 PROTOCOLS

ഉംറയ്ക്ക് വിദേശ തീർഥാടകർക്കും അനുമതി; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം

നവംബർ 1 മുതൽ വിദേശത്ത് നിന്ന് തീർത്ഥാടകരെ ഉംറയ്ക്ക് അനുവദിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

മെക്കയിൽ കാബ വലംവയ്ക്കുന്ന ഹജ്ജ് തീർഥാടകർ

മെക്കയിൽ കാബ വലംവയ്ക്കുന്ന ഹജ്ജ് തീർഥാടകർ

  • Share this:
    കോവിഡ് വ്യാപനത്തിനിടെ മക്കയിൽ ഉംറ നിർവ്വഹിക്കാൻ വിദേശ തീർഥാടകർക്ക് അനുമതി. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിദേശ തീർഥാടകർക്ക് അനുമതി നൽകുന്നത്. ഉംറ പുനരാരംഭിച്ച് മൂന്നാം ഘട്ടമായാണ് തീർഥാടകർക്ക് അനുമതി നൽകിയത്. ഇതിന്‍റെ മൂന്നാം ഘട്ടത്തിന്‍റെ ആദ്യ ദിനത്തിലാണ് വിദേശ തീർഥാടകർക്ക് അനുമതി നൽകിയത്.

    ഞായറാഴ്ച മുതൽ 20,000 ഉമ്ര തീർത്ഥാടകരെയും 60,000 സന്ദർശകരെയും വിശുദ്ധ നഗരമായ മക്കയിലെ ഗ്രാൻഡ് പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കും. ഉംറ സേവനം ക്രമേണ പുനരാരംഭിക്കുന്നതിന്റെ മൂന്നാം ഘട്ടത്തിന്റെ തുടക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. അതേസമയം, 19,500 ആരാധകർക്ക് അന്നുമുതൽ മുഹമ്മദ് നബി (സ) യുടെ ശവകുടീരം സന്ദർശിക്കാൻ അനുമതി ഉണ്ടായിരിക്കുമെന്ന് ഹജ്ജ്, ഉംറ സേവനങ്ങൾക്കായി ഡെപ്യൂട്ടി മന്ത്രി ഡോ. അമർ അൽ മദ്ദ പറഞ്ഞു.

    കര, വായു, കടൽ മാർഗമുള്ള തീർഥാടകരുടെ വരവ് ഇന്നുമുതൽ അനുവദിക്കുമെന്ന് അൽ മദ്ദ പറഞ്ഞു. പുണ്യനഗരങ്ങളായ മക്കയിലെയും മദീനയിലെയും താമസം; ഉംറ നിർവ്വഹണവും റാവദ ഷെരീഫിലേക്കും നബിയുടെ ശവകുടീരത്തിലേക്കുമുള്ള സന്ദർശനം; രണ്ട് വിശുദ്ധ പള്ളികളിൽ പ്രാർത്ഥന; കോവിഡ് -19 മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത്, രണ്ട് വിശുദ്ധ നഗരങ്ങൾക്കിടയിലെ ഗതാഗതം തുടങ്ങിയ കാര്യങ്ങൾ വിശദമായി വിലയിരുത്തും.

    Also Read- മക്ക ഗ്രാൻഡ് മോസ്ക്കിലേക്കു കാറിടിച്ചുകയറ്റാൻ ശ്രമം; കാറോടിച്ചയാൾക്ക് മാനസികവിഭ്രാന്തിയെന്ന് പൊലീസ്

    ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന വിദേശ തീർഥാടകർ എല്ലാ വ്യക്തിപരവും ആരോഗ്യപരവുമായ ഡാറ്റകളോടെ ഒരു ഔദ്യോഗിക അഭ്യർത്ഥന സമർപ്പിക്കേണ്ടതുണ്ടെന്നും അനുവദനീയമായ രാജ്യങ്ങളിൽ നിന്ന് ഒരു ഗ്രൂപ്പിന് പരമാവധി 50 പേർ വരാമെന്നും ഒരു വിദേശ ഉംറ ഏജന്റിനെ ഇതിനായി സമീപിക്കണമെന്നും അൽ മദ്ദ പറഞ്ഞു.

    പ്രതിദിനം 10,000 തീർഥാടകർ ഉംറയ്ക്കായി രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും ഗ്രൂപ്പുകളുടെ എണ്ണം 500 ഗ്രൂപ്പുകളാണെന്നും ഓരോ ഗ്രൂപ്പിലും 20 തീർത്ഥാടകർ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    വിദേശ തീർഥാടകർക്ക് 18 നും 50 നും ഇടയിൽ പ്രായമുണ്ടായിരിക്കണമെന്നും അവർ രാജ്യത്ത് എത്തുമ്പോൾ മൂന്ന് ദിവസം ക്വറന്‍റീനിൽ കഴിയണമെന്നും അൽ മദ്ദ പറഞ്ഞു. തീർത്ഥാടകർ രാജ്യത്ത് ഇറങ്ങിയ സമയം മുതൽ നാല് ഘട്ടങ്ങളായുള്ള വൈറസ് പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്.

    നവംബർ 1 മുതൽ വിദേശത്ത് നിന്ന് തീർത്ഥാടകരെ ഉംറയ്ക്ക് അനുവദിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

    * തീർത്ഥാടകരെ ഉമ്രാ അനുഷ്ഠാനങ്ങൾ നടത്തുന്നതിന് മുമ്പായി മൂന്ന് ദിവസത്തേക്ക് മെഡിക്കൽ ക്വറന്‍റീനിൽ പാർപ്പിക്കും.

    * ഹോട്ടലുകളിലെ 10 ശതമാനം മുറികളും ക്വറന്‍റീനുവേണ്ടിയും വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവർക്കുമായി മാറ്റിവെക്കും.

    * 3,300 പേർ വീതമുള്ള തീർഥാടകർ ഉംറ നിർവഹിക്കണം. മക്കയിലെ ഗ്രാൻഡ് പള്ളിയിൽ പ്രവേശിക്കാൻ ഒരു സമയം ഒരു ബാച്ചിനെ മാത്രമേ അനുവദിക്കൂ. തീർത്ഥാടകർ മൂന്ന് മണിക്കൂറിനുള്ളിൽ ആചാരങ്ങൾ അനുഷ്ഠിക്കണം.

    * രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് പിസിആർ പരിശോധന നിർബന്ധമാണ്, കൂടാതെ വിട്ടുമാറാത്ത രോഗങ്ങൾ ബാധിക്കാത്ത തീർഥാടകർക്ക് മുൻഗണന നൽകും. ഒരു തീർഥാടകന് ആരോഗ്യ മന്ത്രാലയത്തിന്റെ പരിശോധനയിൽ ക്ലിയറൻസ് ലഭിച്ചാൽ, അദ്ദേഹത്തെ വിശുദ്ധ സ്ഥലങ്ങളിലേക്ക് പോകാൻ അനുവദിക്കും.

    * തീർത്ഥാടകർ രാജ്യത്ത് ഇറങ്ങുന്നതിന് മുമ്പുതന്നെ കോവിഡ് ട്രാക്കിങ് ആപ്പ് ഡൌൺലോഡ് ചെയ്യുകയും പിന്തുടരുകയും വേണം.

    * ഒരു തീർഥാടകന് അണുബാധയുണ്ടെന്ന് കണ്ടെത്തിയാൽ, രാജ്യത്തുനിന്ന് തിരിച്ചുപോകുന്നതിന് മുമ്പ് അദ്ദേഹത്തിന് ചികിത്സ ലഭിക്കും.
    Published by:Anuraj GR
    First published:
    )}