നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • കേരളത്തിലെ മുൻ വനിതാ ടെന്നീസ് താരം തൻവി ഭട്ട് ദുബായിൽ അന്തരിച്ചു

    കേരളത്തിലെ മുൻ വനിതാ ടെന്നീസ് താരം തൻവി ഭട്ട് ദുബായിൽ അന്തരിച്ചു

    നിരവധി ദേശീയ, സംസ്​ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയിട്ടുള്ള താരമാണ് തൻവി ഭട്ട്. എന്നാൽ പരിക്കേറ്റതിനെ തുടര്‍ന്ന്​ ടെന്നീസിൽ നിന്ന് അവർ വിരമിക്കുകയായിരുന്നു.

    Thanvi_Bhatt

    Thanvi_Bhatt

    • Share this:
      ദുബായ്: മുന്‍ കേരള ടെന്നിസ്​ താരം തൻവി ഭട്ടിനെ(21) ദുബായിൽ അന്തരിച്ചു. എറണാകുളം എളമക്കര സ്വദേശിനിയാണ് തന്‍വി ഭട്ട്. വാഹനാപകടത്തിലാണ് മരണം. ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. 2012ല്‍ ദോഹയില്‍ നടന്ന അണ്ടര്‍ 14 ഏഷ്യന്‍ സീരീസില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൻവി ഭട്ട് ഒന്നാം സ്ഥാനം നേടിയിരുന്നു. നിരവധി ദേശീയ, സംസ്​ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയിട്ടുള്ള താരമാണ് തൻവി ഭട്ട്. എന്നാൽ പരിക്കേറ്റതിനെ തുടര്‍ന്ന്​ ടെന്നീസിൽ നിന്ന് അവർ വിരമിക്കുകയായിരുന്നു.

      ടെന്നീസ് മത്സരത്തിനിടെ മുട്ടുകാലിനേറ്റ പരിക്കാണ് തൻവി ഭട്ടിന്‍റെ കരിയറിൽ തിരിച്ചടിയായത്. ഇതേത്തുടർന്ന് രണ്ടു തവണ ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്നു. പതിനേഴാം വയസിൽ നട്ടെല്ലിനും പരിക്കേറ്റതോടെ ടെന്നീസ് കരിയർ തൻവി ഭട്ട് ഉപേക്ഷിക്കുകയായിരുന്നു. റാഫേൽ നദാൽ സെറീന വില്യംസ് എന്നിവരുടെ കടുത്ത ആരാധികയായിരുന്നു തൻവി ഭട്ട്.

      ഉന്നതപഠനത്തിനായാണ് തൻവി ഭട്ട് ദുബായിലേക്ക് പോയത്. അവിടെ ഹാരിയറ്റ്-വാട്ട് ആൻഡ് മിഡിൽസെക്സ് കോളേജിലെ സൈക്കോളജി വിഭാഗം വിദ്യാർഥിനിയായിരുന്നു. എറണാകുളം എളമക്കര സ്വദേശിയായ ഡോ. സഞ്ജയ് ഭട്ടിന്‍റെയും ലൈലാന്‍റെയും മകളാണ് തൻവി ബട്ട്. ആദിത്യ സഹോദരനാണ്. ആദിത്യയും സംസ്ഥാന ടെന്നീസ് താരമാണ്.

      ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് നിബന്ധനകളോടെ യാത്രാനുമതി നൽകി യു എ ഇ; ദുബായ് യാത്രക്കാർക്കുള്ള വ്യവസ്ഥകൾ അറിയാം

      രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാന സർവീസുകൾ പ്രവർത്തനം നടത്തും.കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള ആദ്യത്തെ വിമാനം വെള്ളിയാഴ്ച രാവിലെ ഗോവ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നു. ഇൻഡിഗോ എയർലൈൻസ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായിയിലേക്കുള്ള വിമാന സർവീസുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. യാത്രാവിലക്ക് പിൻവലിച്ചെങ്കിലും ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രികർക്കും നിരുപാധികം യു എ ഇയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. ട്രാൻസിറ്റ് യാത്രക്കാർക്കും യു എ ഇയിലെ സ്ഥിരതാമസക്കാർക്കും മാത്രമേ നിലവിൽ ദുബായിയിലേക്ക് യാത്ര ചെയ്യാൻ അനുമതിയുള്ളൂ എന്നാണ് ഇൻഡിഗോ തങ്ങളുടെ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.

      യു എ ഇയിലേക്ക് മൂന്ന് വിമാന സർവീസുകൾ ഇൻഡിഗോ പ്രഖ്യാപിച്ചു. ഈ മാസം ഒൻപതാം തീയതിയും പത്താം തീയതിയുമായി രണ്ടു വിമാനങ്ങൾ ഡൽഹിയിൽ നിന്ന് ദുബായിയിലേക്ക് പറക്കും. ഓഗസ്റ്റ് 10-ന് ദുബായിയിൽ നിന്ന് തിരികെയും ഒരു വിമാനം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. യാത്രികർക്കായി യു എ ഇ നിഷ്കർഷിക്കുന്ന മാർഗനിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ നാഷണൽ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്‌മെന്റ് അതോറിറ്റി (എൻ സി ഇ എം എ) പുറത്തുവിട്ടു. യു എ ഇയിൽ താമസത്തിന് അനുമതിയുള്ളവർക്കും കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്കും അവരിൽ തന്നെ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്കുമാണ് യാത്രാനുമതി എന്ന് യു എ ഇ നിഷ്കർഷിക്കുന്നു.

      Also Read- അബുദാബി ബിഗ് ടിക്കറ്റ്; 30 കോടി ലഭിച്ച സനൂപ് സുനിലിനെ കണ്ടെത്തി





      മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഡൽഹി ഇളവുകൾ പ്രഖ്യാപിച്ചു. പുതിയ യാത്രാ മാനദണ്ഡങ്ങൾ പ്രകാരം, ഈ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിൽ എത്തുന്ന യാത്രികർ ആർ ടി പി സി ആർ പരിശോധനാ ഫലം സമർപ്പിക്കേണ്ട ആവശ്യമില്ല.
      Published by:Anuraj GR
      First published: