HOME » NEWS » Gulf » FOUR KERALITES DIE IN GULF TODAY DUE TO COVID 19 JJ

കോവിഡ് 19 ബാധിച്ച് ഗൾഫിൽ ഇന്ന് മരിച്ചത് നാല് മലയാളികൾ

ഇതോടെ ഗൾഫിൽ കോവിഡ് 19 എന്ന മഹാമാരി പിടിപെട്ട് മരിച്ചവ മലയാളികളുടെ എണ്ണം 39 ആയി.

News18 Malayalam | news18
Updated: May 2, 2020, 7:13 PM IST
കോവിഡ് 19 ബാധിച്ച് ഗൾഫിൽ ഇന്ന് മരിച്ചത് നാല് മലയാളികൾ
ഹംസ , തങ്കച്ചൻ , മുസ്തഫ , താഹിർ
  • News18
  • Last Updated: May 2, 2020, 7:13 PM IST
  • Share this:
ദുബായ്: കോവിഡ് 19 ബാധിച്ച് ഗൾഫിൽ ഇന്ന് നാല് മലയാളികൾ മരിച്ചു. മലപ്പുറം സ്വദേശികളായ മുസ്തഫ പറമ്പിൽ, എടപ്പാള്‍ സ്വദേശി തെക്കും മുറി താഹിര്‍, മക്കര പറമ്പു പഴമള്ളൂര്‍ കാട്ടുപാറ അരിക്കത്ത് ഹംസ അബൂബക്കര്‍ എന്നിവരും കണ്ണൂർ സ്വദേശി തങ്കച്ചനുമാണ് ഇന്ന് മരിച്ചത്.

മുസ്തഫ അബുദാബിയിലും തങ്കച്ചൻ ഷാർജയിലും താഹിർ ദുബായിലും ഹംസ അബൂബക്കർ മദീനയിലുമാണ് മരിച്ചത്.

അബുദാബി മഫ്റഖ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേയാമ് മുസ്തഫയുടെ മരണം. കേളകം സ്വദേശിയായ മരിച്ച തങ്കച്ചന്റെ ഭാര്യയും കോവിഡ് 19 ബാധിച്ച് ചികിത്സയിലാണ്.

You may also like:ചികിത്സക്കിടെ രോഗി മരിച്ചു; കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രി അടിച്ചു തകര്‍ത്തു [NEWS]കുരങ്ങുപനി: വയനാട്ടിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോക്ക്ഡൗണ്‍ മാതൃകയില്‍ നടപ്പാക്കും
[NEWS]
24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 2293 കേസുകൾ; ഇത്രയും കേസുകള്‍ ഇതാദ്യം [NEWS]

ഇതോടെ ഗൾഫിൽ കോവിഡ് 19 എന്ന മഹാമാരി പിടിപെട്ട് മരിച്ചവ മലയാളികളുടെ എണ്ണം 39 ആയി. വെറസ് പടരുന്ന സാഹചര്യത്തിൽ ലക്ഷക്കണക്കിന് മലയാളികളാണ് നാട്ടിലേക്ക് മടങ്ങാൻ തയ്യാറായി നിൽക്കുന്നത്.

Published by: Joys Joy
First published: May 2, 2020, 7:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories