• HOME
  • »
  • NEWS
  • »
  • gulf
  • »
  • FOUR MALAYALEE FRIENDS WIN RS 23 CRORE IN ABU DHABI BIG TICKET DRAW

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 23 കോടി രൂപയുടെ സമ്മാനം നാല് മലയാളി സുഹൃത്തുക്കൾക്ക്

കാസര്‍കോട് സ്വദേശിക്കും നാല് സുഹൃത്തുക്കള്‍ക്കുമാണ് 23 കോടിയിലേറെ രൂപയുടെ (12 ദശലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചത്.

Big Ticket

Big Ticket

  • Share this:
    അബുദാബി: ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പില്‍ നാലു മലയാളി സുഹൃത്തുക്കൾക്ക് 23 കോടി രൂപയുടെ ഭാഗ്യ സമ്മാനം. കാസര്‍കോട് സ്വദേശിക്കും നാല് സുഹൃത്തുക്കള്‍ക്കുമാണ് 23 കോടിയിലേറെ രൂപയുടെ (12 ദശലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചത്.

    റാസല്‍ഖൈമയില്‍ താമസിക്കുന്ന കാസര്‍കോട് ഉപ്പള ബൈദല സ്വദേശി താഹിര്‍ മുഹമ്മദിനാണ്ഒന്നാം സമ്മാനം. കഴിഞ്ഞ മാസം 30ന് എടുത്ത 027700 എന്ന ടിക്കറ്റാണ് താഹിറിനെയും സഹപ്രവര്‍ത്തകരെയും കോടീശ്വരന്മാരാക്കി മാറ്റിയത്. വര്‍ഷങ്ങളായി കുടുംബസമേതം റാസല്‍ഖൈമയിലാണ് താഹിര്‍ താമസിച്ചു വരുന്നത്.

    രണ്ടാം സമ്മാനമായ 10 ദശലക്ഷം ദിര്‍ഹം(20 കോടിയോളം രൂപ) നൈന മുഹമ്മദ് റഫീഖിനാണ് ലഭിച്ചത്. ഒരു ലക്ഷം ദിര്‍ഹം(രണ്ട് കോടി രൂപയോളം) സമ്മാനത്തുകയുള്ള മൂന്നാം സമ്മാനം പി. വി. സജിത് കുമാറും നാലാം സമ്മാനം (80,000 ദിര്‍ഹം) ഹാരെന്‍ ജോഷിയും ആറാം സമ്മാനം (40,000) ഹഫ്സല്‍ പരളത്തും നേടി. നേരത്തെ അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് എന്നറിയപ്പെട്ടിരുന്ന ബിഗ് ടിക്കറ്റ് എല്ലാ മാസവും മൂന്നാം തിയതിയാണ് നറുക്കെടുക്കുന്നത്.

    ടൂറിസ്റ്റുകളെ അനുവദിച്ചു തുടങ്ങിതോടെ UAEയിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; വിമാന ടിക്കറ്റ് നിരക്കിലും വർദ്ധനവ്

    ഓഗസ്റ്റ് 30ഓടെ പൂർണ്ണമായും വാക്സിനെടുത്ത സന്ദർശകർക്കായി അതിർത്തികൾ തുറന്നിരിക്കുകയാണ് യുഎഇ. ഇതോടെ ഇന്ത്യയിൽ നിന്നുള്ള നിരവധി പേരാണ് ഗൾഫ് രാജ്യത്തേക്ക് യാത്ര ചെയ്യാൻ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് യുഎഇലേക്ക് യാത്ര ചെയ്യുന്നവർ കോവിഷീൽഡ് വാക്സിനാണെടുക്കേണ്ടത്. കൂടാതെ യാത്രക്കാരുടെ എണ്ണം കൂടിയതോടെ സെപ്റ്റംബർ 10 വരെയുള്ള വിമാന ടിക്കറ്റ് നിരക്കിലും വർദ്ധനവ് നേരിട്ടു.

    യുഎഇലെ വർദ്ധിച്ചുവരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിന് പുറമെ സെപ്റ്റംബർ 19 ന് തുടങ്ങാനിരിക്കുന്ന ഈ വർഷത്തെ ഐ പി എൽ ടൂർണമെന്റ്, ഒക്ടോബർ 1 ന് തുടങ്ങാനിരിക്കുന്ന ദുബായ് എക്സ്പോ, ഒക്ടോബർ 17 ന് തുടങ്ങാനിരിക്കുന്ന ഐസിസി T20 ലോകകപ്പ് എന്നിവയും രാജ്യത്തേക്കുള്ള സന്ദർശകരുടെ ഒഴുക്ക് കൂട്ടാൻ കാരണമാവുന്നുണ്ട്. കൂടാതെ, നവംബർ 14 ന് ദുബായിൽ വെച്ചാവുംT20 യുടെ ഫൈനൽ മത്സരം നടത്തപ്പെടുക. ഒക്ടോബർ 24 ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ - പാകിസ്താൻ മാച്ചും സന്ദർശകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.


    ഇന്ത്യയിൽ നിന്നെത്തുന്ന വാക്സിനെടുത്ത ടൂറിസ്റ്റുകൾ ക്വാറന്റീനിൽ  ഇരിക്കേണ്ട ആവശ്യമില്ലെന്ന് വ്യാഴാഴ്ച അബുദാബിയും അറിയിച്ചിരുന്നു. എന്നാൽ യാത്ര തുടങ്ങുന്നതിന് മുൻപും നഗരത്തിലെത്തിയ ശേഷവും കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. കൂടാതെ അബുദാബിയിലെത്തി നിശ്ചിത ദിവസത്തിന് ശേഷവും കോവിഡ് പരിശോധനക്ക് വിധേയരാവണം.

    Also read- ഇന്ത്യന്‍ എംബസി സ്ഥിരീകരണം; സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് മടങ്ങാം

    രാജ്യത്ത് വരാൻ പോകുന്ന പരിപാടികൾ കാരണം ദുബായിലേക്കുള്ള വിമാനങ്ങളെല്ലാം നിറയെ യാത്രക്കാരെയും വഹിച്ചാണ് പോകുന്നത്. ഒരു മുൻനിര യാത്രാ വെബ്സൈറ്റ് നൽകുന്ന വിവരമനുസരിച്ച് ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള വിമാന ടിക്കറ്റ് ചാർജ്ജ് 16,233 രൂപയിൽ നിന്ന് 30,261 രൂപ വരെയായി ഉയർന്നു. അതേസമയം ബംഗളുരുവിൽ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് വില 17,778 രൂപയിൽ നിന്ന് ഉയർന്ന 31,942 രൂപയിലെത്തി. സെപ്തംബർ 10 വരെയുള്ള ടിക്കറ്റ് നിരക്കാണിത്.
    Published by:Anuraj GR
    First published:
    )}