HOME » NEWS » Gulf » FOUR MALAYALIS SENTENCED TO DEATH FOR MURDERING A TRADER

വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്; ഖത്തറിൽ നാല് മലയാളികൾക്ക് വധശിക്ഷ

യെമൻ സ്വദേശിയായ വ്യാപാരിയാണ് കൊല്ലപ്പെട്ടത്

News18 Malayalam | news18-malayalam
Updated: October 29, 2020, 8:41 AM IST
വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്; ഖത്തറിൽ നാല് മലയാളികൾക്ക് വധശിക്ഷ
പ്രതീകാത്മക ചിത്രം
  • Share this:
സ്വർണ്ണ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ നാല് മലയാളികളെ ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ കെ.അഷ്ഫീർ, അനീസ്, റാഷിദ് കുനിയിൽ, ടി. ഷമ്മാസ് എന്നിവരെയാണ് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. യെമൻ സ്വദേശിയായ വ്യാപാരിയാണ് കൊല്ലപ്പെട്ടത്. കേസിൽ മൊത്തം 27 പ്രതികളുണ്ട്. ഇതിൽ ഒന്ന് മുതൽ നാല് വരെയുള്ള പ്രതികളാണിവർ.



2019 ജൂണിൽ ഉറങ്ങിക്കിടന്ന വ്യാപാരിയെ അഷ്ഫീറിനും സംഘവും ചേർന്ന് വകവരുത്തുകയായിരുന്നു. ശേഷം തട്ടിയെടുത്ത സ്വർണ്ണവും പണവും ഇവർ നാട്ടിലേക്കയച്ചു. മൂന്നു പ്രധാന പ്രതികൾ കൊലപാതക വിവരം പുറത്തുവരുന്നതിനു മുൻപ് തന്നെ ഖത്തർ വിട്ടിരുന്നു.

മറ്റുപ്രതികളെ അഞ്ചു വർഷം, രണ്ടു വർഷം, ആറ് മാസം വീതം ജയിൽ ശിക്ഷയ്ക്കു വിധിച്ചു. ഉത്തരവിനെതിരെ പ്രതികള്‍ക്ക് അപ്പീൽ കോടതിയെ സമീപിക്കാം.
Published by: user_57
First published: October 29, 2020, 8:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories