ഗൾഫിൽ നാലു മലയാളികൾ കൂടി കോവിഡ് 19 ബാധിച്ചു മരിച്ചു. രണ്ട് പത്തനംതിട്ട സ്വദേശികളും രണ്ട് തൃശൂർ സ്വദേശികളുമാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 57 ആയി. ഗൾഫ് നാടുകളിൽ മാത്രം 25 മലയാളികൾക്കാണ് ജീവൻ നഷ്ടമായത്.
കോഴഞ്ചേരി പേൾ റീന വില്ലയിൽ പ്രിൻസി റോയ് മാത്യൂ അബുദാബിയിലാണ് മരിച്ചത്. 46 വയസ്സുള്ള ഇവർ അബുദാബി ഇന്ത്യൻ സ്കൂൾ അധ്യാപികയാണ്. ആറന്മുള്ള കോഴിപ്പാലം വടക്കന മൂട്ടിൽ രാജേഷ് കുട്ടപ്പൻ നായർ മരിച്ചത് കുവെറ്റിലാണ്. 51 കാരനായ രാജേഷ് ബദർ അൽ മുല്ല കമ്പനി ജീവനക്കാരനാണ്.
അബുദാബിയിലാണ് ചാവക്കാട് തിരുവത്ര പാലപ്പെട്ടി വീട്ടിൽ കരീം ഹാജി (67) മരിച്ചത്. കോവിഡ് ബാധിച്ച് കുവൈറ്റിൽ തൃശൂർ സ്വദേശി മരിച്ചു. തൃശൂർ വലപ്പാട് സ്വദേശി അബ്ദുൽ ഗഫൂർ ആണ് മരിച്ചത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.