നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • അച്ഛനെ സ്വീകരിക്കാന്‍ ജനലില്‍ കയറിനിന്നു; നാലു വയസുകാരി താഴെ വീണ് മരിച്ചു

  അച്ഛനെ സ്വീകരിക്കാന്‍ ജനലില്‍ കയറിനിന്നു; നാലു വയസുകാരി താഴെ വീണ് മരിച്ചു

  ജോലി കഴിഞ്ഞ് അച്ഛന്‍ വീട്ടിലെത്തുന്ന സമയത്ത് രണ്ടാം നിലയിലെ ജനലിലൂടെ കൈവീശി കാണിക്കുന്നത് ഗായയുടെ പതിവായിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   റാസല്‍ഖൈമ: അച്ഛനെ സ്വീകരിക്കാനായി വീടിന്റെ രണ്ടാം നിലയിലെ ജനലില്‍ കയറി നിന്ന നാല് വയസ്സുകാരി താഴെ വീണ് മരിച്ചു. യുഎഇ സ്വദേശിയുടെ മകളായ ഗായയാണ് മരിച്ചത്. താഴേക്ക് വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗായ ഏതാനും ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.

   യുഎഇയിലെ റാസല്‍ഖൈമയില്‍ കുട്ടിയുടെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് അച്ഛന്‍ വീട്ടിലെത്തുന്ന സമയത്ത് രണ്ടാം നിലയിലെ ജനലിലൂടെ കൈവീശി കാണിക്കുന്നത് ഗായയുടെ പതിവായിരുന്നു. സാധാരണയായി അച്ഛന്‍ വരുമ്പോള്‍ വീട്ടിലെ മുതിര്‍ന്നവര്‍ ആരെങ്കിലും കുഞ്ഞിനെ എടുത്ത് ജനലില്‍ നിര്‍ത്തിയ ശേഷം ഒപ്പം നില്‍ക്കും. എന്നാല്‍ അപകടം നടന്ന ദിവസം ഗായ ഉറങ്ങുകയായിരുന്നതിനാല്‍ മുതിര്‍ന്നവരാരും അടുത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇടയ്ക്ക് ഉറക്കമുണര്‍ന്ന ഗായ തനിയെ ജനലില്‍ കയറി അച്ഛനെ കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് താഴേക്ക് വീണത്.

   അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വീഴ്ചയുടെ ആഘാതത്തില്‍ മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടായി. തലയോട്ടിക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പൊട്ടലുമുണ്ടായിരുന്നു.
   ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു.

   സെപ്റ്റംബര്‍ 29നാണ് ജനലില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഗായയെ ആശുപത്രിയിലെത്തിച്ചത്.

   മലയാളി നഴ്സിനെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

   കുവൈറ്റ്‌ സിറ്റി: മലയാളി നഴ്സിനെ കുവൈറ്റില്‍ ഇബന്‍സിന ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ ജാസിലിന്‍ (35)-നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ജാസിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

   അടുത്തിടെ മസ്തിഷ്കത്തിൽ അര്‍ബുദ ബാധയുള്ളതായി കണ്ടെത്തിയിരുന്നു. ജഹറ ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജാസിലിനെ വിദഗ്ധ ചികിത്സക്കായാണ്‌ ഇബിന്‍സിന ആശുപത്രിയില്‍ എത്തിച്ചത്. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ സിജോ പൗലോസാണ് ഭര്‍ത്താവ്. മക്കള്‍-ജാസീല്‍, ജോവിന്‍. കുവൈറ്റിലെ മലയാളി സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
   Published by:Karthika M
   First published:
   )}