HOME » NEWS » Gulf »

ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്സിലേറ്ററിൽ ചവിട്ടി; കാറിനിടയില്‍പ്പെട്ട് നാലുവയസുകാരി മരിച്ചു

കാറ് പിന്നോട്ട് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം അബദ്ധത്തിൽ ആക്സിലേറ്ററിൽ അമർത്തിയതാണ് അപകടത്തിന് കാരണമെന്നും പൊലീസ് വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: November 5, 2019, 2:57 PM IST
ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്സിലേറ്ററിൽ ചവിട്ടി; കാറിനിടയില്‍പ്പെട്ട് നാലുവയസുകാരി മരിച്ചു
accident
  • Share this:
ദുബായ്: ദുബായിൽ കാറിനിടയിൽപ്പെട്ട് നാലു വയസുള്ള ഇന്ത്യക്കാരിയായ പെൺകുട്ടി മരിച്ചു. അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ജബൽ അലി ടൗണിലെ സ്കൂളിനു പുറത്തുവെച്ച് തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

also read:വര്‍ഷങ്ങള്‍ക്ക് ശേഷം വരുണിന്റെ മൃതദേഹം കണ്ടെത്തി സഹദേവന്‍!കുറിപ്പ് വൈറല്‍

ആഫ്രിക്കക്കാരിയായ യുവതി ഓടിച്ചിരുന്ന വാഹനത്തിനിടയിൽപ്പെട്ടാണ് അപകടം ഉണ്ടായതെന്ന് ജെബൽ അലി പൊലീസ് സ്റ്റേഷൻ ജനറൽ അദൽ അൽ സുവൈദി പറഞ്ഞു. കാറ് പിന്നോട്ട് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം അബദ്ധത്തിൽ ആക്സിലേറ്ററിൽ അമർത്തിയതാണ് അപകടത്തിന് കാരണമെന്നും പൊലീസ് വ്യക്തമാക്കി.

കുഞ്ഞും അമ്മയും പാർക്ക് ചെയ്തിരുന്ന വാഹനത്തിനും കാറിനും ഇടയിൽപ്പെടുകയായിരുന്നു. കുഞ്ഞ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. അമ്മയെ എൻഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളും അപകടത്തിൽ തകർന്നിട്ടുണ്ട്.
First published: November 5, 2019, 2:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories