നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • ദുബായിൽ നിരന്തരം മെട്രോ, ട്രാം യാത്ര നടത്തുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്

  ദുബായിൽ നിരന്തരം മെട്രോ, ട്രാം യാത്ര നടത്തുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്

  വിദ്യാര്‍ത്ഥികള്‍ക്കും സ്ഥിര താമസക്കാര്‍ക്കും നീല നോള്‍ കാര്‍ഡുകള്‍ക്ക് 50 ശതമാനം കിഴിവും ആര്‍ടിഎ വാഗ്ദാനം ചെയ്യുന്നുണ്ട്.

  • Share this:
   ദുബായ്: പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ പുനരാരംഭിക്കുന്നതോടെ സ്‌കൂളുകളിലേക്കും സര്‍വകലാശാലകളിലേക്കും മെട്രോ, ട്രാം സേവനങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ സമ്മാനമായി നല്‍കാന്‍ റോഡ് ഗതാഗത അതോറിറ്റി (ആര്‍ടിഎ) പ്രത്യേക പദ്ധതി ആരംഭിച്ചു.

   ദുബൈയിലുടനീളമുള്ള ദൈനംദിന യാത്രയില്‍ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും പോലുള്ള സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ മെട്രോ, ട്രാം, ബസുകള്‍, സമുദ്ര ഗതാഗത മാര്‍ഗ്ഗങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആര്‍ടിഎയുടെ പദ്ധതിയുടെ ഭാഗമാണിതെന്ന് ആര്‍ടിഎ മാര്‍ക്കറ്റിംഗ് ആന്‍ഡ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ റൗദ അല്‍ മെഹ്‌റിസി പറഞ്ഞു.

   സഹ-സ്‌പോണ്‍സര്‍ ചെയ്തത്
   മെട്രോ, ട്രാം സേവനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സര്‍വകലാശാലകളിലെയും സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ നല്‍കുന്ന പദ്ധതിയുടെ ഭാ?ഗമായ മൂണിനെ അല്‍ മെഹ്രിസി പ്രശംസിച്ചു. ഈ പദ്ധതിയുമായി എച്ച്പി, കിയോലിസ്-എംഎച്ച്ഐ എന്നിവയും സഹകരിക്കുന്നുണ്ട്.

   വിദ്യാര്‍ത്ഥികള്‍ക്കും സ്ഥിര താമസക്കാര്‍ക്കും നീല നോള്‍ കാര്‍ഡുകള്‍ക്ക് 50 ശതമാനം കിഴിവും ആര്‍ടിഎ വാഗ്ദാനം ചെയ്യുന്നുണ്ട്. ദുബായിലെ പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് മുതിര്‍ന്ന എമിറൈറ്റീസിനും സ്ഥിര താമസക്കാര്‍ക്കും സൗജന്യമായം ഈ കാര്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

   ദുബായ് നഗരത്തിലെ റെയില്‍ ശൃംഖലയാണ് ദുബായ് മെട്രോ. ദുബായ് മെട്രോ നടത്തുന്നത് ആര്‍ടിഎ ആണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ പ്രധാന സ്വതന്ത്ര റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ആര്‍ടിഎ. 2005 ല്‍ സ്ഥാപിതമായ ആര്‍ടിഎയാണ് നഗരത്തിലെ ഗതാഗത നിയമനിര്‍മ്മാണവും ഗതാഗത, ട്രാഫിക് പദ്ധതികളും ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും.

   ദുബായ് മെട്രോ, ദുബായ് ട്രാം, അബ്രാസ്, ദുബായ് ബസ്, ദുബായ് വാട്ടര്‍ ബസ്, വാട്ടര്‍ ടാക്‌സി, ദുബായ് ഫെറി എന്നിവയും ദുബായ് ടാക്‌സിയും അതിന്റെ അംഗീകൃത ടാക്‌സി കമ്പനികളും ഉള്‍പ്പെടുന്ന ഒരു പൊതുഗതാഗത സേവന ദാതാവാണ് ആര്‍ടിഎ.

   ഓഗസ്റ്റ് 30ഓടെ പൂര്‍ണ്ണമായും വാക്‌സിനെടുത്ത സന്ദര്‍ശകര്‍ക്കായി അതിര്‍ത്തികള്‍ തുറന്നിരിക്കുകയാണ് യുഎഇ. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള നിരവധി പേരാണ് ഗള്‍ഫ് രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് യുഎഇലേക്ക് യാത്ര ചെയ്യുന്നവര്‍ കോവിഷീല്‍ഡ് വാക്‌സിനാണെടുക്കേണ്ടത്. കൂടാതെ യാത്രക്കാരുടെ എണ്ണം കൂടിയതോടെ സെപ്റ്റംബര്‍ 10 വരെയുള്ള വിമാന ടിക്കറ്റ് നിരക്കിലും വര്‍ദ്ധനവ് നേരിടുന്നുണ്ട്.

   ഇന്ത്യയില്‍ നിന്നെത്തുന്ന വാക്‌സിനെടുത്ത ടൂറിസ്റ്റുകള്‍ ക്വാറന്റീനില്‍ ഇരിക്കേണ്ട ആവശ്യമില്ലെന്ന് വ്യാഴാഴ്ച അബുദാബിയും അറിയിച്ചിരുന്നു. എന്നാല്‍ യാത്ര തുടങ്ങുന്നതിന് മുന്‍പും നഗരത്തിലെത്തിയ ശേഷവും കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. കൂടാതെ അബുദാബിയിലെത്തി നിശ്ചിത ദിവസത്തിന് ശേഷവും കോവിഡ് പരിശോധനക്ക് വിധേയരാവണം. കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് ഏപ്രിലിലാണ് യുഎഇ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ക്രമേണ നിയന്ത്രണങ്ങളില്‍ അയവ് വരുത്തുകയാണ് ഈ അറബ് രാജ്യം.
   Published by:Jayashankar AV
   First published: