• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അബുദാബിയിൽ മാർപാപ്പയെ കാണാൻ സ്റ്റേഡിയത്തിലേക്ക് സൗജന്യയാത്ര

പരിപാടിയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കായി ദേവാലയങ്ങളിൽ എത്തിക്കുന്ന പ്രവേശന ടിക്കറ്റിനൊപ്പം യാത്രാ ടിക്കറ്റും ലഭ്യമാക്കുമെന്ന് സംഘാടകർ

news18
Updated: January 24, 2019, 1:35 PM IST
അബുദാബിയിൽ മാർപാപ്പയെ കാണാൻ സ്റ്റേഡിയത്തിലേക്ക് സൗജന്യയാത്ര
ഫ്രാൻസിസ് മാർപാപ്പ
  • News18
  • Last Updated: January 24, 2019, 1:35 PM IST IST
  • Share this:
അബുദാബി: യു.എ.ഇ സന്ദർശനത്തോട് അനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർക്ക് സൗജന്യ യാത്രാസംവിധാനം ഒരുക്കും. ഫെബ്രുവരി അഞ്ചിന് സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് മാർപാപ്പയുടെ പൊതുപരിപാടി. അബുദാബി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ബസുകളിൽ സ്റ്റേഡിയത്തിലെത്തിക്കും. പരിപാടിയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കായി ദേവാലയങ്ങളിൽ എത്തിക്കുന്ന പ്രവേശന ടിക്കറ്റിനൊപ്പം യാത്രാ ടിക്കറ്റും ലഭ്യമാക്കുമെന്ന് സംഘാടകർ പറഞ്ഞു. യാത്രയുടെ വിവരങ്ങൾ ഉൾപ്പടെ ഇടവകകളിൽനിന്ന് അറിയാനാകും. 1.20 ലക്ഷം പേർക്കാണ് മാർപാപ്പയുടെ പരിപാടിയിൽ പങ്കെടുക്കാനാകുന്നത്. 15000 പേർക്ക് സ്റ്റേഡിയത്തിന് പുറത്ത് ബിഗ് സ്ക്രീനിലൂടെ പരിപാടി വീക്ഷിക്കാം.

ബസ് പുറപ്പെടുന്ന സ്ഥലം വരെ സ്വകാര്യ വാഹനങ്ങളിൽ എത്താം. അതേസമയം അബുദാബി നഗരത്തിനുള്ളിൽ ഫെബ്രുവരി അഞ്ചിന് സ്വകാര്യ വാഹനങ്ങൾക്ക് യാത്രാ അനുമതി ഉണ്ടാകില്ല. ടിക്കറ്റിൽ നിർദേശിച്ചിട്ടുള്ള യാത്ര പുറപ്പെടുന്ന സ്ഥലവും സമയവും മാറ്റില്ല. ബസിൽ സീറ്റ് ഉറപ്പാക്കാനായി നിശ്ചയിച്ച സമയത്തിന് മുമ്പ് തന്നെ എത്തണമെന്നും സംഘാടകർ അറിയിക്കുന്നുണ്ട്. ബസുകളിൽനിന്ന് ഇറങ്ങി മൂന്നു കിലോമീറ്റർ ദൂരം സ്റ്റേഡിയത്തിലേക്ക് നടക്കേണ്ടിവരും. വിദേശികൾ പാസ്പോർട്ട് കരുതണമെന്നും സംഘാടകർ നിർദേശിച്ചിട്ടുണ്ട്. പ്രവേശന ടിക്കറ്റിനൊപ്പം എമിറേറ്റ്സ് ഐഡിയും കൈയിൽ കരുതാൻ നിർദേശമുണ്ട്.

മാർപാപ്പയുടെ UAE സന്ദർശനം: പൊതുപരിപാടിയിൽ 1.35 ലക്ഷം പേർക്ക് പങ്കെടുക്കാം

ബസുകളിൽ ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കാം. എന്നാൽ സ്റ്റേഡിയത്തിനുള്ളിൽ ഭക്ഷണമോ പാനീയമോ കൊണ്ടുവരാൻ പാടില്ല. പരിപാടിക്ക് എത്തുന്നവർക്കുള്ള കുടിവെള്ളം സ്റ്റേഡിയത്തിൽ ലഭ്യമാകും. രോഗികൾക്കും കുട്ടികൾക്കുമുള്ള ഭക്ഷണപാനീയം സ്റ്റേഡിയത്തിനുള്ളിൽ സംഘാടകർ ലഭ്യമാക്കും. അത്യാവശ്യം വേണ്ട മരുന്നുകളും സ്റ്റേഡിയത്തിനുള്ളിൽനിന്ന് ലഭിക്കും. കുടകൾ, പതാകകൾ, ബാനറുകൾ, സെൽഫി സ്റ്റിക്കുകൾ എന്നിവ സ്റ്റേഡിയത്തിനുള്ളിൽ കൊണ്ടുവരാൻ പാടില്ല.

ഫെബ്രുവരി മൂന്നിനാണ് മാർപാപ്പ അബുദാബിയിൽ എത്തുന്നത്. ഫെബ്രുവരി നാലിന് മാർപാപ്പയെ യുഎഇ ഔദ്യോഗികമായി സ്വീകരിക്കും. ഉച്ചയ്ക്ക് 12 മണിക്ക് പ്രസിഡൻഷ്യൽ പാലസിലാണ് സ്വീകരണ പരിപാടി. അതിനുശേഷം അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും.

അന്നേ ദിവസം വൈകിട്ട് ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ മുസ്‌ലിം കൗൺസിൽ അംഗങ്ങളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. അതിനുശേഷം 6.10-ന് മറീനയിലെ ഫൗണ്ടേഴ്‌സ് മെമ്മോറിയലിൽ ഇന്റർ റിലീജിയസ് സമ്മേളനത്തിൽ പങ്കെടുക്കും. അഞ്ചിന് രാവിലെ 9.10-ന് അബുദാബിയിലെ ക്രിസ്ത്യൻ ദേവാലയം സന്ദർശിക്കും. പത്ത് മണിക്ക് നടക്കുന്ന സായിദ് സ്പോർട്‌സ് സിറ്റിയിൽ പൊതുസമ്മേളനത്തിനുശേഷം മാർപാപ്പ അബുദബിയിൽനിന്ന് മടങ്ങും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 24, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍