HOME » NEWS » Gulf »

മക്കയിലേക്ക് പോകുന്നതിനു മുമ്പ് ഹജ്ജ് തീർത്ഥാടകർക്ക് കോവിഡ് വാക്സിൻ നൽകണം: സർക്കാർ

പകർച്ചവ്യാധി മൂലം രാജ്യത്തിന് പുറത്തുനിന്നുള്ള തീർത്ഥാടകരെ ഹജ്ജ് നിർവഹിക്കാൻ സൗദി അറേബ്യയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് കഴിഞ്ഞവർഷം സൗദി അധികൃതർ ജൂണിൽ അറിയിച്ചിരുന്നു.

News18 Malayalam | news18
Updated: January 6, 2021, 12:33 PM IST
മക്കയിലേക്ക് പോകുന്നതിനു മുമ്പ് ഹജ്ജ് തീർത്ഥാടകർക്ക് കോവിഡ് വാക്സിൻ നൽകണം: സർക്കാർ
meeting
  • News18
  • Last Updated: January 6, 2021, 12:33 PM IST
  • Share this:
മുംബൈ: ഇത്തവണ ഹജ്ജ് തീർത്ഥാനത്തിനായി സൗദി അറേബ്യയിലേക്ക് പോകുന്ന തീർത്ഥാടകർക്ക് പോകുന്നതിനു മുമ്പായി കോവിഡ് 19 വാക്സിൻ നൽകുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താർ അബ്ബാസ് നഖ് വി. ഈ വർഷം ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവർ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ജനുവരി 10 ആണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥരും ഹജ്ജ് ഗ്രൂപ്പ് സംഘാടകരുമായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ് വി ദക്ഷിണമുംബൈയിലെ ഹജ്ജ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഹജ്ജ് സംബന്ധിച്ച് സുപ്രധാനമായ ഏഴു തീരുമാനങ്ങൾ ഉണ്ടായത്. ഇന്ത്യയിൽ നിന്ന് ഹജ്ജിനായി പോകുന്ന എല്ലാവർക്കും കോവിഡ് 19 വാക്സിൻ നൽകാനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ഹജ്ജിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ജനുവരി 10 ആണ്.

Discussed various issues concerned to Haj 2021 with Haj Committee of India officials & Haj Group Organisers at Haj House in Mumbai. Arrangements being made to give Corona vaccine to all ppl who'll go to perform Haj from India:Union Minister of Minority Affairs,Mukhtar Abbas Naqvi pic.twitter.com/aeoprqg1U7



You may also like:Junk Food and Brain | ഒരാഴ്ച തുടർച്ചയായി ജങ്ക് ഫുഡ് കഴിച്ചാൽ അത് നിങ്ങളുടെ തലച്ചോറിനെ തകരാറിലാക്കിയേക്കാം [NEWS]ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; കൊമേഡിയൻ മുനവർ ഫാറുഖിക്ക് ജാമ്യം നിഷേധിച്ച് കോടതി [NEWS] Facebook against suicide | 'ഞങ്ങടെ ലൈവിൽ ആത്മഹത്യ വേണ്ട': ഫേസ്ബുക്കിലൂടെ ആത്മഹത്യയ്ക്ക് ശ്രമിച്ച 23 വയസുകാരനെ രക്ഷിച്ച് ഫേസ്ബുക്ക് ടീം [NEWS] പകർച്ചവ്യാധിയുടെ അവസ്ഥയും എയർ ഇന്ത്യയിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നുമുള്ള വിവരങ്ങളും കണക്കിലെടുത്ത് 2021ലെ ഹജ്ജിനുള്ള എംബാർക്കേഷൻ പോയിന്റുകൾ പത്ത് ആയി കുറച്ചിട്ടുണ്ട്. അഹമ്മദാബാദ്, ബംഗളൂരു, കൊച്ചി, ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നൗ, മുംബൈ, ശ്രീനഗർ എന്നിവയാണ് പത്ത് എംബാർക്കേഷൻ പോയിന്റുകൾ. നേരത്തെ, രാജ്യത്ത് 21 എംബാർകേഷൻ പോയിന്റുകൾ ഉണ്ടായിരുന്നു. കോവിഡ് കാരണമാണ് ഇത്തവണ പോയിന്റുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്.

അതേസമയം, ഇതുവരെയുള്ള അപേക്ഷകരിൽ അമ്പതു ശതമാനം അപേക്ഷകരും സ്ത്രീകളാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഈ വർഷം ജൂലൈയിലാണ് ഹജ്ജ്. പകർച്ചവ്യാധി മൂലം രാജ്യത്തിന് പുറത്തുനിന്നുള്ള തീർത്ഥാടകരെ ഹജ്ജ് നിർവഹിക്കാൻ സൗദി അറേബ്യയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് കഴിഞ്ഞവർഷം സൗദി അധികൃതർ ജൂണിൽ അറിയിച്ചിരുന്നു.
Published by: Joys Joy
First published: January 6, 2021, 12:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories