• HOME
 • »
 • NEWS
 • »
 • gulf
 • »
 • ഗൾഫ് പ്രതിസന്ധിക്ക് വിരാമം; ഖത്തറിന് എതിരായ ഉപരോധം നാല് രാജ്യങ്ങള്‍ പിന്‍വലിച്ചു; ഇനി ഒറ്റക്കെട്ട്

ഗൾഫ് പ്രതിസന്ധിക്ക് വിരാമം; ഖത്തറിന് എതിരായ ഉപരോധം നാല് രാജ്യങ്ങള്‍ പിന്‍വലിച്ചു; ഇനി ഒറ്റക്കെട്ട്

ചര്‍ച്ചകള്‍ക്കായി റിയാദിലെത്തിയ ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആലിംഗനത്തോടെയാണ് സ്വീകരിച്ചത്. ഉപരോധത്തിനുശേഷം ആദ്യമായാണു ഖത്തർ അമീർ സൗദിയിലെത്തിയത്.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  റിയാദ്: ഖത്തറിനെതിരേ സൗദി അറേബ്യ അടക്കം നാല് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചു. മൂന്നര വർഷത്തിലേറെയായുള്ള ഖത്തർ ഉപരോധം അവസാനിപ്പിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) കരാറിൽ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ രാജ്യങ്ങൾ ഒപ്പുവെച്ചു. ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ ഉപരോധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് സൗദി അറേബ്യയിലെ അല്‍ ഉലയില്‍ നടന്ന ഗള്‍ഫ് ഉച്ചകോടിയില്‍ സൗദി വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു.

  Also Read- 65 വയസ്സിന് മുകളിലുള്ളവർ ഉത്സവങ്ങളിൽ പങ്കെടുക്കരുത്

  ഉപരോധം പിൻവലിക്കുന്നതിന് മുന്നോടിയായി കുവൈത്തിന്റെ മധ്യസ്ഥതയിൽ തിങ്കളാഴ്ച രാത്രി തന്നെ സൗദി കര, നാവിക, വ്യോമ അതിർത്തി തുറന്നിരുന്നു. പുനരൈക്യത്തെ വിവിധ രാജ്യങ്ങൾ സ്വാഗതം ചെയ്തു. പുതിയ അധ്യായത്തിന് തുടക്കമിട്ടതായി യുഎഇ വിദേശകാര്യസഹമന്ത്രി ഡോ. അൻവർ ഗർഗാഷ് പ്രതികരിച്ചു. സൗദിക്ക് പിന്നാലെ, ഖത്തറിനുമുന്നിൽ അതിർത്തി തുറന്ന ഈജിപ്തും ഉപരോധം ഉടൻ പിൻവലിക്കും.

  Also Read- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സൺ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

  ചര്‍ച്ചകള്‍ക്കായി റിയാദിലെത്തിയ ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആലിംഗനത്തോടെയാണ് സ്വീകരിച്ചത്. ഉപരോധത്തിനുശേഷം ആദ്യമായാണു ഖത്തർ അമീർ സൗദിയിലെത്തിയത്. തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥ ഇടപെടലുകള്‍ നടത്തിയ അമേരിക്കയ്ക്കും കുവൈത്തിനും സൗദി കിരീടാവകാശി നന്ദി പറഞ്ഞു. ഗൾഫ് ഐക്യം ലക്ഷ്യമിട്ട് ഏറെ പ്രയത്നിച്ച കുവൈത്ത് മുൻ അമീർ ഷേഖ് സബാഹിനെയും അന്തരിച്ച ഒമാൻ മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസിനെയും ഉച്ചകോടി അനുസ്മരിച്ചു. പ്രശ്നപരിഹാര ചർച്ചകൾക്കു മധ്യസ്ഥം വഹിച്ച യുഎസിനും പ്രത്യേക നന്ദി അറിയിച്ചു.

  Also Read- അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി നേടിയ മലയാളി മസ്ക്കറ്റിൽ: ആ ഭാഗ്യവാൻ 28 കാരൻ അബ്ദുസലാം

  ഗൾഫ് ജനതയുടെ ആഗ്രഹം സഫലമാക്കുന്ന കരാറാണിതെന്നും മേഖലയിലെ വെല്ലുവിളികൾ നേരിടാൻ ഒന്നിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവശ്യപ്പെട്ടു. ഇറാന്റെ ഭീകരവാദ പ്രവർത്തനത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സുരക്ഷാഭീഷണിക്കെതിരെ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയും തേടി. ഗൾഫ്, അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് അടിവരയിട്ട പ്രഖ്യാപനത്തിൽ സാഹോദര്യം ശക്തിപ്പെടുത്തണമെന്നും പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ കൈകോർക്കണമെന്നും പറയുന്നു.

  Also Read- ആൾമാറാട്ടം നടത്തി യുവതിയെ വിവാഹം കഴിച്ചു; ദുബായിൽ ഇറാനിയൻ പ്രവാസിക്ക് മൂന്നു വർഷം തടവ്

  2017 ജൂണ്‍ 5നാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ആറംഗ ജിസിസിയിലെ മറ്റ് അംഗങ്ങളായ കുവൈത്തും ഒമാനും ഇരുപക്ഷത്തോടും സൗഹൃദം പുലർത്തി. ഐക്യകരാറിൽ അംഗരാജ്യങ്ങളെല്ലാം ഒപ്പുവച്ചിട്ടുണ്ട്. ഇതോടെ, ഉപരോധരാജ്യങ്ങൾക്കെതിരെയുള്ള കേസുകൾ ഖത്തർ പിൻവലിച്ചേക്കും.
  Published by:Rajesh V
  First published: