മസ്കറ്റ്: ഒമാൻ ഭരണാധികാരി ഖാബൂസ് ബിൻ സഈദിന്റെ പിൻഗാമിയായി ഹൈതം ബിൻ താരിഖ് അൽ സഈദ് ചുമതലയേറ്റു. മുൻ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്നു ഹൈതം ബിൻ താരിഖ് അൽ സഈദ്. സുൽത്താൻ കുടുംബത്തിന് മുന്നിൽ ശനിയാഴ്ച രാവിലെ ഹൈതം ബിൻ താരിഖ് ചുമതലയേറ്റതായി ഒമാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പ് പുറത്തുവന്നിട്ടില്ല. ഒമാന്റെ പ്രഥമ പ്രധാനമന്ത്രി താരിഖ് അൽ സഈദിന്റെ മകനാണ് ഹൈതം ബിൻ താരിഖ്.
സുൽത്താൻ ഖാബൂസ് ബിൻ സഈദി അർബുദ ബാധയെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ടിന് അന്തരിച്ചിരുന്നു. മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണവും രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണാധികാരി പദവി ഒഴിഞ്ഞാൽ മൂന്നു ദിവസത്തിനകം അദ്ദേഹത്തിന്റെ കുടുംബം പിൻഗാമിയെ തെരഞ്ഞെടുക്കണമെന്നാണ് ഒമാൻ ഭരണഘടന പറയുന്നത്.
ഹൈതം ബിൻ താരിഖിനൊപ്പം സഹോദരങ്ങളായ ആസാദ് ബിൻ താരിഖ് അൽ സഈദ്, മുൻ നാവിക കമാൻഡറും ഉപദേശകനുമായ ഷിഹാബ് ബിൻ താരിഖ് അൽ സഈദ് എന്നിവർക്കും സുൽത്താന്റെ പിൻഗാമിയാകാൻ സാധ്യത കൽപിക്കപ്പെട്ടിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.