നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • Haj 2021: ഹജ്ജ് തീർത്ഥാടനം സൗദിയിലുളളവർക്കുമാത്രം; വിദേശത്ത് നിന്നുള്ളവ‍ർക്ക് അനുമതിയില്ല; വാക്‌സിൻ സ്വീകരിച്ച 60,000 പേ‍ർക്ക്

    Haj 2021: ഹജ്ജ് തീർത്ഥാടനം സൗദിയിലുളളവർക്കുമാത്രം; വിദേശത്ത് നിന്നുള്ളവ‍ർക്ക് അനുമതിയില്ല; വാക്‌സിൻ സ്വീകരിച്ച 60,000 പേ‍ർക്ക്

    ജൂലൈ പകുതിയോടെ ആരംഭിക്കുന്ന ഈ വർഷത്തെ ഹജ്ജ് 18 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തി

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് ഈ വർഷവും ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ വിദേശ തീർത്ഥാടകർക്ക് അനുമതിയില്ല. ഇത്തവണത്തെ ഹജ്ജിന് 60000 പേർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. രാജ്യത്ത് താമസിക്കുന്ന ആളുകൾക്ക് മാത്രമാണ് തീ‍‍ർത്ഥാടനത്തിന് അനുമതിയെന്ന് സൗദി അറേബ്യ ശനിയാഴ്ച അറിയിച്ചു.

      ജൂലൈ പകുതിയോടെ ആരംഭിക്കുന്ന ഈ വർഷത്തെ ഹജ്ജ് 18 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മാത്രമല്ല രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവ‍ർക്ക് മാത്രമാണ് ഇത്തവണ അനുമതി നൽകുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

      എല്ലാ വർഷവും തീർത്ഥാടകർക്ക് ആതിഥ്യമരുളുന്ന സൗദി അറേബ്യ തീർത്ഥാടകരുടെ ആരോഗ്യം, സുരക്ഷ, രാജ്യങ്ങളുടെ സുരക്ഷ എന്നിവ കണക്കിലെടുത്താണ് ഈ ക്രമീകരണം നടത്തിയിരിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.

      കഴിഞ്ഞ വർഷത്തെ ഹജ്ജിൽ സൗദി അറേബ്യയിൽ താമസിക്കുന്ന ആയിരത്തോളം പേരെയാണ് പങ്കെടുക്കാൻ അനുവദിച്ചത്. പങ്കെടുത്തവരിൽ മൂന്നിൽ രണ്ട് ഭാഗവും 160 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വിദേശികളായിരുന്നു. മൂന്നിലൊന്ന് പേരും സൗദി സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കൽ ജീവനക്കാരുമായിരുന്നു.

      Also Read- സൗദി അറേബ്യ ഇഖാമ, റീ എൻട്രി, സന്ദർശക വിസ കാലാവധി സൗജന്യമായി പുതുക്കി നൽകും; ജൂലൈ 31 വരെ

      സൗദി അറേബ്യയാണ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വരുന്ന ഹജ്ജ് തീർത്ഥാടക‍ർക്കുള്ള നിയമങ്ങൾ തീരുമാനിക്കുന്നത്. നിലവിൽ സൗദിയിലേക്ക് പ്രവേശിക്കണമെങ്കിൽ സൗദി സർക്കാർ അംഗീകരിച്ച വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കേണ്ടതുണ്ട്. ഫൈസർ, അസ്ട്രാസെനിക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് സൗദി അംഗീകരിച്ച വാക്‌സിനുകൾ. അതേസമയം ഇന്ത്യയിലും ചൈനയിലും നിർമ്മിക്കുന്ന വാക്‌സിനുകൾക്ക് സൗദി ഇതുവരെ അനുമതി നൽകിയിട്ടില്ല.

      കോവിഡ് പ്രോട്ടോകോളുകളും നിയന്ത്രണങ്ങളും പാലിച്ചു കൊണ്ടായിരിക്കും പുണ്യ കർമങ്ങൾ നിർവഹിക്കുക. ഇസ്ലാം മത വിശ്വാസമനുസരിച്ച് വളരെ പ്രധാനപ്പെട്ട അഞ്ചു പുണ്യ കർമങ്ങളിൽ ഒന്നാണ് ഹജ്ജ്. കഴിവുള്ള വിശ്വാസികൾ ജീവിതത്തിൽ ഒരു തവണയെങ്കിലും ഹജ്ജ് കർമം നിർവഹിക്കണം എന്നാണ് ഇസ്ലാം പറയുന്നത്. കോവിഡിന് മുമ്പുള്ള വർഷങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 25 ലക്ഷം ഇസ്ലാം മതവിശ്വാസികൾ ഹജ്ജിൽ പങ്കെടുക്കാനെത്തുമായിരുന്നു.

      ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന ഹജ്ജ് കമ്മറ്റികളും ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കായി സജജമാണെന്നും ഇത് സംബന്ധിച്ച് സൗദി അറേബ്യയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും കേന്ദ്ര ന്യൂന പക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹജ്ജ് സംബന്ധിച്ച് സൗദി കൈക്കൊള്ളുന്ന തീരുമാനം ഇന്ത്യ അംഗീകരിക്കുമെന്നാണ് നഖ്‌വി പറഞ്ഞത്.

      രാജ്യത്തെ മുഴുവൻ ഹജ്ജ് തീർത്ഥാടകർക്കും സൗജന്യമായി കേന്ദ്ര സർക്കാർ വാക്‌സിൻ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. കോവിഡ് സാഹചര്യത്തിൽ ഹജ്ജ് സംബന്ധിച്ച റിവ്യൂ മീറ്റിംഗിന് കഴിഞ്ഞ ആഴ്ച്ച എത്തിയപ്പോഴാണ് നഖ്‌വി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ ഇത്തവണയും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവ‍ർക്ക് സൗദി അനുമതി നൽകിയില്ല.

      Keywords: Haj 2021, Saudi Arabia, Pilgrims, Haj, ഹജ്ജ്, ഹജ്ജ് 2021, സൗദി അറേബ്യ, തീ‍ർത്ഥാടക‍ർ
      Published by:Anuraj GR
      First published:
      )}