നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • Hajj 2021| ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട 60,000 പേരുടെ പേരുകൾ ഇന്ന് പ്രഖ്യാപിക്കും; അപേക്ഷിച്ചത് 5.40 ലക്ഷം പേർ

    Hajj 2021| ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട 60,000 പേരുടെ പേരുകൾ ഇന്ന് പ്രഖ്യാപിക്കും; അപേക്ഷിച്ചത് 5.40 ലക്ഷം പേർ

    വെള്ളിയാഴ്​ച ഉച്ചക്ക്​ ഒരു മണിക്കാണ്​ രണ്ടാംഘട്ട നടപടികൾ ആരംഭിക്കുക. ഹജ്ജിന്​ തെരഞ്ഞെടുത്ത ആളുകളുടെ പേരുകൾ പ്രഖ്യാപിക്കുന്ന ഘട്ടമാണിത്​.

    hajj 2021

    hajj 2021

    • Share this:
      റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമം നടത്തുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്ന 60,000പേരുടെ പേരുകൾ പ്രഖ്യാപിക്കുന്ന നടപടികൾക്ക് ഇന്ന് തുടക്കം. ഹജ്ജ്​ രജിസ്​​ട്രേഷനുള്ള രണ്ടാംഘട്ട നടപടികൾ വെള്ളിയാഴ്​ച മുതൽ ആരംഭിക്കുമെന്ന്​ ഹജ്ജ്​ ഉംറ മന്ത്രാലയം അറിയിച്ചു. അപേക്ഷ സ്വീകരിച്ചതായി ​സന്ദേശം ലഭിച്ചവരാണ്​ പാക്കേജ്​ തെരഞ്ഞെടുക്കുന്നതടക്കമുള്ള​ രണ്ടാംഘട്ട നടപടികൾ പൂർത്തിയാക്കേണ്ടത്​. വെള്ളിയാഴ്​ച ഉച്ചക്ക്​ ഒരു മണിക്കാണ്​ രണ്ടാംഘട്ട നടപടികൾ ആരംഭിക്കുക. ഹജ്ജിന്​ തെരഞ്ഞെടുത്ത ആളുകളുടെ പേരുകൾ പ്രഖ്യാപിക്കുന്ന ഘട്ടമാണിത്​.

      പാക്കേജുകൾ തെരഞ്ഞെടുക്കുന്നതിനും നിശ്ചിത ഫീസ്​ അടക്കുന്നതിനും ബാക്കി നടപടികൾ പൂർത്തിയാക്കുന്നതിനും തെരഞ്ഞെടുക്കപ്പെടുന്നവരുടെ ​മൊബൈലുകളിലേക്ക്​ ടെക്​സ്​റ്റ്​ സന്ദേശങ്ങൾ അയക്കും. ബുധനാഴ്​ച രാത്രി 10​നാണ്​​ ആദ്യഘട്ട രജിസ്​ട്രേഷൻ നടപടികൾ അവസാനിച്ചത്​. ‌

      പത്ത് ദിവസം നീണ്ടു നിന്ന ആദ്യഘട്ട രജിസ്​ട്രേഷൻ കാലയളവിൽ 5,40,000 ​​പേർ രജിസ്​റ്റർ ചെയ്​തതായാണ്​ വിവരം. ഇതിൽ 59 ശതമാനം പുരുഷന്മാരും 41 ശതമാനം സ്​ത്രീകളുമാണ്​. 38 ശതമാനം 31 നും 40 നുമിടയിൽ പ്രായമുള്ളവരും 26 ശതമാനം 21 നും 30 നുമിടയിൽ പ്രായമുള്ളവരും 20 ശതമാനം 41നും 50 നുമിടയിൽ പ്രായമുള്ളവരും 11 ശതമാനം 51 നും 60നുമിടയിൽ പ്രായമുള്ളവരും മൂന്ന്​ ശതമാനം 20 വയസ്സിനു മുകളിലുള്ളവരും രണ്ട്​​ ശതമാനം 60 വയസ്സിനു മുകളിലുള്ളവരുമാണ്​.

      Also Read- ദുബായ് വിമാനത്താവളത്തിൽ ലോകത്തെ ഏറ്റവും വലിയ കോവിഡ് പരിശോധനാ കേന്ദ്രം വരുന്നു

      കോവിഡ്​ സാഹചര്യത്തിൽ ആഭ്യന്തര തീർത്ഥാടകർക്ക്​ മാത്രമാക്കിയ ഇത്തവണത്തെ ഹജ്ജ്​ കർമത്തിന്​ പൗരന്മാരിൽ നിന്നും രാജ്യത്തെ വിദേശികളിൽ നിന്നും 60,000 പേർക്കാണ്​ അവസരം നൽകുന്നത്​. ആദ്യം രജിസ്റ്റർ ചെയ്തവർക്ക് മുൻഗണ ലഭിക്കില്ലെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച്​ വർഷത്തിനിടയിൽ ഹജ്ജ്​ കർമം നടത്താത്തവർക്ക് മുൻഗണന നൽകുമെന്ന് ഹജ്ജ്​ ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

      രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവരോ, കോവിഡ് ആദ്യ ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവരോ, കോവിഡ് മുക്തരായവരോ ചെയ്തവർക്കായിരിക്കും ഇത്തവണ ഹജ്ജ് കർമം നിർവഹിക്കാനുള്ള അവസരം ലഭിക്കുക.

      English Summary: The Ministry of Hajj and Umrah will announce on Friday the names of applicants who have been selected to perform Hajj this year.A total of 60,000 domestic pilgrims, including citizens and residents, will be picked from out of more than 540,000 aspiring pilgrims who have applied through the ministry’s electronic track for the annual pilgrimage. The ministry stressed that there will be no priority for those who made early registration, and that booking and purchasing packages of Hajj will start at 1 p.m. on Friday.
      Published by:Rajesh V
      First published:
      )}