റിയാദ്: വിദേശ തീർത്ഥാടകർക്ക് ഹജ്ജ്, ഉംറ വിസകൾ ഓൺലൈൻ വഴിയാക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഏർപ്പെടുത്തുക. സംവിധാനം സജ്ജമാകുന്നതോടെ ലോകത്ത് എവിടെ നിന്നും ആര്‍ക്കും ഹജ്ജ് ഉംറ വിസ നേരിട്ട് അപേക്ഷിക്കാം. ഹജ്ജ് ഉംറ മന്ത്രാലയത്തിലെ ഓൺലൈൻ സേവന വിഭാഗം സൂപ്പർവൈസർ അബ്ദുറഹ്മാൻ അൽ ഷംസാണ് ഇക്കാര്യം വ്യക്തമാക്കിയത്. എംബിസി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഹജ്ജ്, ഉംറ മന്ത്രാലയം വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഓൺലൈൻ സേവനം ഉറപ്പുവരുത്തുന്നത്. മതിയായ രേഖകളുള്ളവർ ആവശ്യമായ വിവരങ്ങൾ ഓൺലൈൻ വഴി നൽകിയാൽ നിമിഷങ്ങൾക്കകം വിസ ലഭിക്കുന്നതാണ് പുതിയ രീതി. നിലവിൽ വിദേശ ഏജൻസികൾ വഴി എംബസിയിൽ നിന്ന് വിസ ലഭിക്കുന്ന രീതിയാണ് തുടരുന്നത്. എന്നാൽ വിദേശ എംബസിയെയോ ഏജൻസിയെയോ സമീപിക്കേണ്ടതില്ല എന്നത് ഓൺലൈൻ വിസ സംവിധാനത്തിന്റെ പ്രത്യേകതയാണ്. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ പോർട്ടലിൽ ലഭ്യമായ സേവനങ്ങളും സൗദിയിൽ സേവനം ചെയ്യുന്ന സ്ഥാപനവും തീർത്ഥാടകർക്ക് തെരഞ്ഞെടുക്കാൻ കഴിയും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.