നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • Hajj Registration| ഹജ്ജ് രജിസ്‌ട്രേഷൻ: 24 മണിക്കൂറിനുള്ളിൽ അപേക്ഷിച്ചത് നാലര ലക്ഷംപേർ

    Hajj Registration| ഹജ്ജ് രജിസ്‌ട്രേഷൻ: 24 മണിക്കൂറിനുള്ളിൽ അപേക്ഷിച്ചത് നാലര ലക്ഷംപേർ

    സൗദിയിലുള്ള നിരവധി മലയാളികളും ഹജ്ജിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നുണ്ട്. എന്നാൽ പ്രഖ്യാപിക്കപ്പെട്ട ഹജ്ജ് പാക്കേജ് നിരക്കുകൾ തങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും അതിനാൽ തെരഞ്ഞെടുക്കപ്പെട്ടാലും അവസരം ഉപയോഗപ്പെടുത്താൻ സാധിച്ചേക്കില്ലെന്ന് അഭിപ്രായമുള്ളവരും ഹജ്ജ് അപേക്ഷകരിലുണ്ട്.

    hajj 2021

    hajj 2021

    • Share this:
      ജിദ്ദ: ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെടുന്നതിനായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നുമായി 4,50,000 ഓളം അപേക്ഷകൾ ലഭിച്ചതായി സൗദി ഹജ്ജ്- ഉംറ മന്ത്രാലയം അറിയിച്ചു. അപേക്ഷകരിൽ 60 ശതമാനം പുരുഷന്മാരും 40 ശതമാനം സ്ത്രീകളുമാണ്. സ്വദേശികളും വിദേശികളുമടക്കം ഇത്തവണ 60,000 പേർക്കായിരിക്കും ഹജ്ജിനവസരമുണ്ടാവുക എന്ന് മന്ത്രാലയം നേരത്തെ അറിയിച്ചതാണ്. രജിസ്‌ട്രേഷൻ ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ അനുവദിക്കപ്പെട്ട എണ്ണത്തിന്റെ ഏഴര ഇരട്ടി അപേക്ഷകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

      https://localhaj.haj.gov.sa/LHB എന്ന വെബ് പോർട്ടൽ വഴി ഇന്നലെ ഉച്ചക്ക് ഒരു മണി മുതലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. രജിസ്‌ട്രേഷൻ 10 ദിവസം നീണ്ടുനിൽക്കും. എന്നാൽ വരും ദിവസങ്ങളിലുള്ള രജിസ്‌ട്രേഷൻ കൂടി കണക്കിലെടുത്താൽ ഇനിയും എത്രയോ ഇരട്ടി അപേക്ഷകളായിരിക്കും ലഭിക്കുക. ഇത്രയും അപേക്ഷകരിൽ നിന്നും 60,000 പേർക്ക് മാത്രമായിരിക്കും ഹജ്ജിന് അവസരമുണ്ടാവുക.

      Also Read- സൗദി അറേബ്യ ഇഖാമ, റീ എൻട്രി, സന്ദർശക വിസ കാലാവധി സൗജന്യമായി പുതുക്കി നൽകും; ജൂലൈ 31 വരെ

      സൗദിയിലുള്ള നിരവധി മലയാളികളും ഹജ്ജിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നുണ്ട്. എന്നാൽ പ്രഖ്യാപിക്കപ്പെട്ട ഹജ്ജ് പാക്കേജ് നിരക്കുകൾ തങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും അതിനാൽ തെരഞ്ഞെടുക്കപ്പെട്ടാലും അവസരം ഉപയോഗപ്പെടുത്താൻ സാധിച്ചേക്കില്ലെന്ന് അഭിപ്രായമുള്ളവരും ഹജ്ജ് അപേക്ഷകരിലുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാൽ മെസേജ് ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ ഏതെങ്കിലും ഒരു പാക്കേജ് പണമടച്ച് ബുക്ക് ചെയ്യണമെന്നാണ് ഹജ്ജ് മന്ത്രാലയത്തിന്റെ നിർദേശം.

      അപേക്ഷിക്കുന്ന തീർഥാടകരിൽ നിന്നു മന്ത്രാലയം മുന്നോട്ടു വയ്ക്കുന്ന സാങ്കേതികവും ആരോഗ്യപരവുമായ മാനദണ്ഡങ്ങൾ പാലിക്കുന്നവരെ പിന്നീടു തരം തിരിക്കും. മനുഷ്യ സുരക്ഷക്കാണ് തെരഞ്ഞെടുപ്പിൽ പ്രാധാന്യമെന്നും ആദ്യമാദ്യം അപേക്ഷിച്ചവർ എന്ന പരിഗണനയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയിൽ കഴിയുന്ന എല്ലാ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരക്ക് അവസരം നൽകും. അതേസമയം പ്രവാസികളുടെയും സ്വദേശികളും അനുപാതം വ്യക്തമാക്കിയിട്ടില്ല.

      Also Read- Haj 2021: ഹജ്ജ് തീർത്ഥാടനം സൗദിയിലുളളവർക്കുമാത്രം; വിദേശത്ത് നിന്നുള്ളവ‍ർക്ക് അനുമതിയില്ല; വാക്‌സിൻ സ്വീകരിച്ച 60,000 പേ‍ർക്ക്

      മൂന്നു പാക്കേജുകളും അതിന്റെ നിരക്കും അധികൃതർ പ്രസിദ്ധീകരിച്ചിരുന്നു. സാധാരണ പാക്കേജ് ഒന്നും സവിശേഷ വിഭാഗത്തിൽ രണ്ടും പാക്കേജുകളാണ് ഉള്ളത്. സാധാരണ പാക്കേജിനു (ഹോസ്പിറ്റാലിറ്റി പാക്കേജ്) മൂല്യ വർധിത നികുതി കൂടാതെ 12,113.95 റിയാലും സവിശേഷ പാക്കേജിൽ ക്യാംപ് വിഭാഗത്തിന് 14,381.95 ഉം സവിശേഷ വിഭാഗത്തിൽ ടവർ ക്യാറ്റഗറിക്ക് 16,560.50 റിയാലും ആണു നിരക്ക്.

      അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാൻ മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും ഒരുക്കങ്ങൾ പൂർത്തിയായതായി ഇരു ഹറം കാര്യ വിഭാഗം മേധാവി ഷെയ്ഖ് അബ്ദുൽ റഹ്‌മാൻ അൽ സുദൈസ് അറിയിച്ചു. ആദ്യമായി ഹജ് നിർവഹിക്കുന്ന 18 നും 65 നും ഇടയിൽ പ്രായമുള്ള വാക്സിനേഷൻ സ്വീകരിച്ചു രോഗപ്രതിരോധ ശേഷി ആർജിച്ചവർക്ക് മാത്രമാണ് ഈ വർഷം അനുമതി നൽകുക. 18 വയസിന് താഴെയുള്ള ആരെയും പുണ്യ സ്ഥലങ്ങളിൽ പ്രവേശിക്കുന്നതു തടയും. തീർഥാടകരിൽ ആർക്കെങ്കിലും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്താൽ ക്വറന്റീൻ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
      Published by:Rajesh V
      First published:
      )}