News18 Malayalam
Updated: July 2, 2019, 9:28 PM IST
kannur airport
ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് ടെര്‍മിനല്‍ ഒരുക്കുന്നത് അടുത്ത വര്‍ഷത്തോടെ പരിഗണിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി. മന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായി കണ്ണൂര്‍ എംപി കെ സുധാകരന് പറഞ്ഞു. വിദേശ വിമാന സര്‍വീസുകള്‍ അനുവദിക്കുന്നതില്‍ മൂന്ന് മാസത്തിന് ശേഷം തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞതായും സുധാകരന് വ്യക്തമാക്കി.
കണ്ണുര്‍ വിമാനത്താവളത്തില്‍ ഹജ്ജ് ടെര്‍മിനല്‍ ഒരുക്കുന്നത് സംബന്ധിച്ച സുധാകരന് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. 2018 ഡിസംബര്‍ 9 നായിരുന്നു കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തത്.
Also Read: 'ഷമി വിക്കറ്റ് വേട്ട തുടങ്ങി' ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി
First published:
July 2, 2019, 8:30 PM IST