വരും ദിവസങ്ങളിലും മഴ: വാഹനം ഓടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി യുഎഇ

പർവത പ്രദേശങ്ങളിൽ മഞ്ഞു വീഴ്ചയ്ക്കും സാധ്യതയുണ്ട്.

News18 Malayalam | news18
Updated: January 10, 2020, 10:47 PM IST
വരും ദിവസങ്ങളിലും മഴ: വാഹനം ഓടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി യുഎഇ
News 18
  • News18
  • Last Updated: January 10, 2020, 10:47 PM IST
  • Share this:
അബുദാബി: വരും ദിവസങ്ങളിലും യുഎഇയിൽ മഴ പെയ്യുമെന്നും വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ്. വെള്ളിയാഴ്ച യു എ ഇയിലെ വിവിധയിടങ്ങളിൽ വ്യാപകമായി മഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളിലും ഈ മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ.

രാജ്യത്തെ മിക്ക സ്ഥലങ്ങളിലും വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മഴ പെയ്തു തുടങ്ങിയിരുന്നു. വരും ദിവസങ്ങളിൽ മഴ ഉണ്ടാകുമെങ്കിലും ഞായറാഴ്ചയോടെ കാലാവസ്ഥ പൂർവ സ്ഥിതിയിലാകുമെന്നാണ് റിപ്പോർട്ടുകൾ. പർവത പ്രദേശങ്ങളിൽ മഞ്ഞു വീഴ്ചയ്ക്കും സാധ്യതയുണ്ട്.

കുമ്പസാര രഹസ്യം വൈദികൻ വെളിപ്പെടുത്തി, ലൈംഗിക പീഡന കേസിൽ ഭർത്താവ് അകത്തായി; സഭയ്ക്കെതിരെ പരാതിയുമായി ഭാര്യ

അതേസമയം അബുദാബി, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ മഴ പെയ്ത് ക്ലൗഡ് സീഡിങ് കാരണമായിരുന്നു. മഴ പെയ്യുമ്പോൾ വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അബുദാബി പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സമയങ്ങളിൽ പുലർത്തേണ്ട വേഗപരിധി ഇലക്ട്രോണിക് സ്ര്കീനുകളിൽ പ്രദർശിപ്പിക്കും.
Published by: Joys Joy
First published: January 10, 2020, 10:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading