അബുദാബി കോടതിയിലെ മൂന്നാമത്തെ ഭാഷയാവാനൊരുങ്ങി ഹിന്ദി

എതിര്‍ കക്ഷി അറബി സംസാരിക്കുന്ന ആളല്ലെങ്കില്‍ കോടതി കാര്യങ്ങള്‍ ഇംഗ്ലീഷിലേക്കും തര്‍ജ്ജമ ചെയ്യുന്ന നടപടി ഇപ്പോള്‍ രാജ്യത്തുണ്ട്

News18 Malayalam
Updated: February 9, 2019, 8:18 PM IST
അബുദാബി കോടതിയിലെ മൂന്നാമത്തെ ഭാഷയാവാനൊരുങ്ങി ഹിന്ദി
abudabi court
  • Share this:
അബുദാബി: അബുദാബി കോടതിയിലെ മൂന്നാമത്തെ ഒദ്യോഗിക ഭാഷയാവാനൊരുങ്ങി ഹിന്ദി. എല്ലാവര്‍ക്കും മെച്ചപ്പെട്ട രീതിയില്‍ നീതി ലഭ്യമാക്കുന്നതിനായാണ് ഹിന്ദി ഭാഷയെയും കോടതി വ്യവഹാര ഭാഷയാക്കുന്നത്. യുഎഇയിലും മറ്റുമുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ പരാതികള്‍ കേള്‍ക്കുന്നതിനും അവരുടെ കാര്യത്തില്‍ ഇടപെടുന്നതിനും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഭാഷയിലൂടെ കഴിയുമെന്നാണ് അബുദാബിയുടെ കണക്ക് കൂട്ടല്‍.

സിവില്‍ കേസുകളും ക്രിമിനല്‍ കേസുകളും ഇംഗ്ലീഷിലേക്കും തര്‍ജ്ജമ ചെയ്യാനുള്ള തീരുമാനത്തിന്റെ തുടര്‍ച്ചയെന്നോണമാണ് ഹിന്ദിയെയും ഔദ്യോഗിക കാര്യങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം. കേസിലെ എതിര്‍ കക്ഷി അറബി സംസാരിക്കുന്ന ആളല്ലെങ്കില്‍ കോടതി കാര്യങ്ങള്‍ ഇംഗ്ലീഷിലേക്കും തര്‍ജ്ജമ ചെയ്യുന്ന നടപടി ഇപ്പോള്‍ രാജ്യത്ത് നിലവിലുണ്ട്.

Also Read:  ലിഫ്റ്റില്‍ ബ്രിട്ടീഷ് യുവതിയ്ക്ക് പീഡനം; ഇന്ത്യക്കാരനെതിരെ ദുബായില്‍ കേസ്

 

ഹിന്ദിയെയും കോടതി ഭാഷയില്‍ ഉള്‍പ്പെടുത്തുന്നത് വിദേശ നിക്ഷേപത്തെയും വിദഗ്ദ തൊഴിലാളികളെയും ആകര്‍ഷിക്കുന്നതാണെന്ന് നിയമവകുപ്പ് അണ്ടര്‍സെക്രട്ടറി യൂസഫ് സയ്ദ് അല്‍ അബ്രി പറഞ്ഞു. നീതിന്യായ വകുപ്പിന്റെ പ്രക്രീയകളുടെ ഫലപ്രാപ്തിയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമാണ് ഹിന്ദിയെ കോടതി നടപടികളില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമെന്നും അധികൃതര്‍ പറയുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍