അമ്മയോട് അഞ്ചുവയസുകാരിയുടെ മോശം പെരുമാറ്റം; ചോദിച്ചപ്പോൾ കേട്ടത് വീട്ടുജോലിക്കാരിയുടെ ഞെട്ടിക്കുന്ന ലൈംഗിക പീഡനം

അമ്മയെ മകൾ മോശമായി സ്പർശിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് മകളെ ജോലിക്കാരി ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം അമ്മ അറിഞ്ഞത്.

news18india
Updated: March 20, 2019, 10:54 AM IST
അമ്മയോട് അഞ്ചുവയസുകാരിയുടെ മോശം പെരുമാറ്റം; ചോദിച്ചപ്പോൾ കേട്ടത് വീട്ടുജോലിക്കാരിയുടെ ഞെട്ടിക്കുന്ന ലൈംഗിക പീഡനം
പ്രതീകാത്മക ചിത്രം
  • Share this:
ദുബായ്: വീട്ടുടമയുടെ അഞ്ചു വയസുകാരിയായ മകളെ വീട്ടു ജോലിക്കാരി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞമാസമാണ് പെൺകുട്ടിയുടെ അമ്മ സംഭവത്തെ കുറിച്ച് അറിഞ്ഞത്.

അമ്മയെ മകൾ മോശമായി സ്പർശിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് മകളെ ജോലിക്കാരി ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം അമ്മ അറിഞ്ഞത്.

also read:തുളളിനടക്കാൻ ഇനി തുള്ളിമരുന്നില്ല; പോളിയോ തുടച്ചു നീക്കി കേരളം

എന്തിനാണ് അവൾ അങ്ങനെ ചെയ്തതെന്ന് ഞാൻ ചോദിച്ചു. ഇതേ കാര്യം ജോലിക്കാരി തന്നോട് ചെയ്യുന്നുണ്ടെന്നായിരുന്നു കുഞ്ഞിന്റെ മറുപടി- 26കാരിയായ സിറിയൻ സ്വദേശി അമ്മ വ്യക്തമാക്കി.

ഇതിനു പിന്നാലെ 27കാരിയായ ഫിലിപ്പിന സ്വദേശി വീട്ടുജോലിക്കാരിയെ ചോദ്യം ചെയ്തു. കുഞ്ഞിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കാര്യം വീട്ടു ജോലിക്കാരിയും സമ്മതിച്ചു.

സംഭവത്തെ കുറിച്ച് അറിഞ്ഞ കുഞ്ഞിന്‌‍റെ പിതാവാണ് ദുബായ് പൊലീസിൽ ഇക്കാര്യം അറിയിച്ചത്. ഒന്നര വർഷമായി ഇവരുടെ വീട്ടിലെ ജോലിക്കാരിയാണ് ഫിലിപ്പിന സ്വദേശി.

താൻ പഠിക്കാൻ പോകുന്നതിനാൽ കൂടുതൽ സമയവും വീട്ടിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരുമെന്നും അതിനാലാണ് തന്റെ രണ്ടു കുട്ടികളെയും നോക്കുന്നതിനായി ജോലിക്കാരിയെ നിയമിച്ചതെന്നും അമ്മ പറഞ്ഞു.

കുറ്റം സമ്മതിച്ച വീട്ടു ജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനത്തിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസ് ഞായറാഴ്ച പരിഗണിച്ചു. ഏപ്രിൽ 21ന് കേസിൽ വിധി പറയും.

First published: March 20, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading