കുവൈറ്റിലേയ്ക്ക് ഹൗസ്‌മെയ്ഡ്: സ്‌പോട്ട് രജിസ്‌ട്രേഷൻ ആരംഭിച്ചു

ശമ്പളം ഏകദേശം 25,000രൂപ. തെരഞ്ഞടുക്കപ്പെടുന്നവർക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, എന്നിവ ഉൾപ്പെടെ നോർക്ക റിക്രൂട്ട്‌മെന്റും തികച്ചും സൗജന്യമാണ്.

news18
Updated: July 30, 2019, 8:09 PM IST
കുവൈറ്റിലേയ്ക്ക് ഹൗസ്‌മെയ്ഡ്: സ്‌പോട്ട് രജിസ്‌ട്രേഷൻ ആരംഭിച്ചു
kuwait
  • News18
  • Last Updated: July 30, 2019, 8:09 PM IST
  • Share this:
കുവൈറ്റിലെ അർദ്ധ സർക്കാർ റിക്രൂട്ട്‌മെന്റ്  സ്ഥാപനമായ അൽദുര ഫോർ മാൻ പവർ കമ്പനി മുഖാന്തരം കുവൈറ്റിലെ ഗാർഹിക തൊഴിൽ മേഖലയിൽ ഉടൻ നിയമനത്തിന് സന്നദ്ധരായ വനിതകളെ തെരെഞ്ഞടുക്കുന്നതിന് നോർക്ക റൂട്ട്‌സ് സ്‌പോട്ട്  രജിസ്‌ട്രേഷൻ ആരംഭിച്ചു.ശമ്പളം 110 കുവൈത് ദിനാർ (ഏകദേശം 25,000രൂപ). തെരഞ്ഞടുക്കപ്പെടുന്നവർക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, എന്നിവ ഉൾപ്പെടെ നോർക്ക റിക്രൂട്ട്‌മെന്റും തികച്ചും സൗജന്യമാണ്. 2019 ജൂലൈ 29 മുതൽ ആഗസ്റ്റ്  9 വരെ 10 മണിമുതൽ തൈക്കാടുള്ള നോർക്കയുടെ ഹെഡ് ഓഫീസിൽ സ്‌പോട്ട് രജിസ്ട്രഷൻ നടത്താം. താല്പര്യമുള്ള വനിതകൾ, ഫുൾ സൈസ് ഫോട്ടോ, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവയുമായി ജൂലൈ 29 മുതൽ ആഗസ്റ്റ്  9 വരെ തൈക്കാടുള്ള നോർക്കയുടെ ഹെഡ് ഓഫീസിൽ എത്തിചേരണമെന്ന്  നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഭ്യർത്ഥിച്ചു.


കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്‌സിന്റെ ടോൾഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം), 0471-2770544, 2770577 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

First published: July 30, 2019, 8:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading