• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കടബാധ്യതയും രോഗാവസ്ഥയും; ഇന്ത്യൻ ബിസിനസുകാരന് കൈത്താങ്ങായി അജ്മാൻ പൊലീസ്

നാട്ടിലെ ചിലവിനുള്ള പണവും നൽകിയാണ് അജ്മാൻ പൊലീസ് വ്യവസായിയെ മടക്കിയത്. സുരക്ഷിതമായി നാട്ടിലെത്തിയെന്ന കാര്യം വിളിച്ച് ഉറപ്പാക്കുകയും ചെയ്തു.

news18india
Updated: March 9, 2019, 8:07 AM IST
കടബാധ്യതയും രോഗാവസ്ഥയും; ഇന്ത്യൻ ബിസിനസുകാരന് കൈത്താങ്ങായി അജ്മാൻ പൊലീസ്
Ajman police
  • Share this:
അജ്മൻ : കടബാധ്യതയെ തുടർന്ന് രോഗാവസ്ഥയിൽ കിടപ്പിലായ ഇന്ത്യൻ വ്യവസായിക്ക് സഹായവുമായി അജ്മാൻ പൊലീസ്. അജ്മൻ പൊലീസിന്റെ കമ്മ്യൂണിറ്റി സപ്പോർട്ട് സെന്ററാണ് 58 കാരനായ വ്യവസായിക്ക് സഹായവുമായെത്തിയത്. 35 വര്‍ഷമായി യുഎഇയിൽ കഴിയുന്ന വ്യവസായി വിവിധ ബിസിനസുകൾ നടത്തി നല്ല സാമ്പത്തിക സ്ഥിതിയിലായിരുന്നു. എന്നാൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളെ തുടർന്ന് യാത്രാ വിലക്ക് നേരിടേണ്ടി വന്നതോടെ ബിസിനസുകൾ പൊളിഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലാവുകയായിരുന്നു. അവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ കുടുംബത്തെ നാട്ടിലേക്ക് അയച്ച ഇദ്ദേഹം കടം വീട്ടാനുള്ള ശ്രമങ്ങൾ തുടർന്നു പോരുകയായിരുന്നു.

Also Read-സൗദി രാജാവും കിരീടാവകാശിയും തമ്മിലുള്ള ഭിന്നത വർധിക്കുന്നതായി റിപ്പോർട്ട്

എന്നാൽ ബിസിനസ് തകർച്ചയും സാമ്പത്തിക ബാധ്യതയും സൃഷ്ടിച്ച സമ്മർദ്ദവും മൂലം സ്ട്രോക്ക് വന്ന് ശരീരം തളർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സാഹചര്യങ്ങൾ മാറിയത്. ആരും സന്ദർശിക്കാനില്ലാതെ മൂന്ന് മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ഇയാളുടെ അവസ്ഥ ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് അജ്മൻ പൊലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുള്ള അൽ നുഐമിയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ ഇടപെടുകയും ഇയാളുടെ സഹായത്തിന് വഴിയൊരുങ്ങുകയും ആയിരുന്നു.


Loading...

വ്യവസായിക്ക് പണം നൽകിയ ആളുകളുമായി ബന്ധപ്പെട്ട അധികാരികൾ അവരോട് ഇയാളുടെ അവസ്ഥ പറഞ്ഞ് മനസിലാക്കി തുകയിൽ ഇളവ് നേടി. തുടർന്ന് അജ്മാനിലെ സന്നദ്ദ സംഘടനകളുടെ സഹായത്തോടെ ഈ കടങ്ങളെല്ലാം വീട്ടുകയും ചെയ്തു. വ്യവസായിയുടെ പാസ്പോർട്ടും തിരിച്ചറിയൽ രേഖകളും അടക്കം നഷ്ടപ്പെട്ടതായി തെളിഞ്ഞതിനെ തുടർന്ന് അജ്മനിലെ ഇന്ത്യൻ അസോസിയേഷനുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങാനുള്ള രേഖകൾ നേടി. പിന്നീട് കേസുകൾ ഒക്കെ പിൻവലിക്കപ്പെട്ടതോടെ ടിക്കറ്റ് ഉൾപ്പെടെ എടുത്ത് നൽകി നാട്ടിലേക്ക് മടക്കുകയും ചെയ്തു. നാട്ടിലെ ചിലവിനുള്ള പണവും നൽകിയാണ് അജ്മാൻ പൊലീസ് വ്യവസായിയെ മടക്കിയത്. നാട്ടിലെത്തിയ ശേഷവും ഇദ്ദേഹം സുരക്ഷിതമായി അവിടെയെത്തിയെന്ന കാര്യം വിളിച്ച് ഉറപ്പാക്കുകയും ചെയ്തു.

First published: March 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...