• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നേരം ഇരുട്ടി വെളുത്തപ്പോൾ ഈ യുഎഇ ബാലൻ താരമായി; ഫോട്ടോ വൈറൽ

ബാലനെ അഭിനന്ദിച്ച് യുഎഇ ഭരണാധികാരികളും

news18
Updated: June 1, 2019, 12:22 PM IST
നേരം ഇരുട്ടി വെളുത്തപ്പോൾ ഈ യുഎഇ ബാലൻ താരമായി; ഫോട്ടോ വൈറൽ
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, അബുദാബി കിരീടാവകാശിയും ദുബായ് സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷേഖ് മുഹമ്മദ് ബിന്‍ സയിദും ഒമറിനൊപ്പം
  • News18
  • Last Updated: June 1, 2019, 12:22 PM IST IST
  • Share this:
ദുബായ്: ഒമർ മുഹമ്മദ് അൽ ഹജ്ജാജ് എന്ന എട്ടുവയസുകാരൻ ആണ് ഇപ്പോൾ യുഎഇയിൽ താരം. നീട്ടി വളർത്തിയ മുടിയാണ് ഈ ബാലനെ ശ്രദ്ധേയനാക്കിയത്. 17 ഇഞ്ചാണ് ഇപ്പോൾ ഒമറിന്റെ മുടിയുടെ നീളം. ഈ മുടി നീട്ടിവളർത്തുന്നത് ഫാഷൻ ആണെന്ന് കരുതിയെങ്കിൽ തെറ്റി. മഹത്തായ ഒരു ലക്ഷ്യത്തിന് വേണ്ടിയാണ് ഒമർ മുടി നീട്ടി വളർത്തുന്നത്. ഒടുവിൽ യുഎഇ ഭരണാധികാരികളുടെ ശ്രദ്ധപോലും പിടിച്ചുപറ്റാൻ ഒമറിന് കഴിഞ്ഞു.

അൽ ഖവനീജിലെ അൽ മവകേബ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ഒമർ. മൂന്നു വയസുമുതൽ മുടി വളർത്താൻ തുടങ്ങിയതാണ്. ക്യാൻസർ രോഗികൾക്ക് വിഗ് നിർമിക്കുന്നതിന് മുടി ദാനം ചെയ്യുക എന്ന മഹത്തായ ലക്ഷ്യമാണ് ഇതിനു പുറകിലുള്ളത്. മൂന്നു സഹോദരങ്ങളിൽ ഇളയ ആളാണ് ഒമർ. അർബുദം ബാധിച്ച സ്വന്തം അമ്മായിയുടെ അവസ്ഥ കണ്ടാണ് മുടി ദാനം ചെയ്യാൻ ബാലൻ തീരുമാനമെടുത്തത്. ഇത് മൂന്നാമത്തെ തവണയാണ് ഒമർ മുടി നീട്ടിവളർത്തുന്നത്. മുടി വളരുമ്പോൾ സന്നദ്ധ സംഘടനകൾക്ക് ദാനം ചെയ്യും. വീണ്ടും നീട്ടിവളര്‍ത്തും.


    Loading...

  • വി മുരളീധരൻ വിദേശകാര്യ സഹമന്ത്രിയാകുന്ന ആറാമത്തെ മലയാളി


ഒമറിന്റെ മുടിവളർത്തൽ വാർത്തയായതോടെ അൽ ബതീൻ കൊട്ടാരത്തിൽ നിന്നും ക്ഷണം ലഭിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, അബുദാബി കിരീടാവകാശിയും ദുബായ് സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷേഖ് മുഹമ്മദ് ബിന്‍ സയിദും കൊട്ടാരത്തിൽ വച്ച് ഒമറിനെ കണ്ടു. ലോകത്ത് സന്തോഷം കൊണ്ടുവരുക എന്ന മഹത്തായ ലക്ഷ്യത്തിന് വേണ്ടി യത്നിക്കുന്ന ഒമറിനെ ഷേഖ് മുഹമ്മദ് ബിൻ സയ്ദ് പ്രശംസിച്ചു. ഒമറിനൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതോടെ നേരം ഇരുട്ടിവെളുത്തതോടെ ഒമർ താരമായി.
First published: June 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...