• HOME
  • »
  • NEWS
  • »
  • gulf
  • »
  • Assaulted Wife | കാപ്പിയില്‍ പഞ്ചസാരയ്ക്ക് പകരം ഉപ്പ് ചേര്‍ത്തു; ഭാര്യയുടെ തലയ്ക്കടിച്ച് ഭര്‍ത്താവ്

Assaulted Wife | കാപ്പിയില്‍ പഞ്ചസാരയ്ക്ക് പകരം ഉപ്പ് ചേര്‍ത്തു; ഭാര്യയുടെ തലയ്ക്കടിച്ച് ഭര്‍ത്താവ്

വീട്ടിലെ ദൈനംദിന ജോലിഭാരം കാരണം അറിയാതെയാണ് കാപ്പിയില്‍ പഞ്ചസാരയ്ക്ക് പകരം ഉപ്പ് ചേര്‍ത്തതെന്ന് പരാതിക്കാരി പറഞ്ഞു

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    ഭാര്യയെ ശാരീരികമായി ഉപദ്രവിച്ച 42 കാരനായ അറബ് പൗരന്‍ (arab man) ഷാര്‍ജ മിസ്ഡിമെനര്‍ കോടതിയില്‍ വിചാരണ നേരിടുന്നു. ഭാര്യ (wife) കാപ്പിയില്‍ (coffee) ഉപ്പ് (salt) ചേര്‍ത്തുവെന്ന കാരണത്തെ തുടര്‍ന്നാണ് ഇയാള്‍ ഉപദ്രവം തുടങ്ങിയത്. വലിയ ലോഹ ചട്ടുകം ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തെന്നായിരുന്നു ഭര്‍ത്താവിനെതിരായ ആരോപണം.

    തലയ്ക്ക് പരിക്കേറ്റതിന് ഭര്‍ത്താവിനെതിരെ ഭാര്യ പരാതി നല്‍കിയിരുന്നു. കമ്മ്യൂണിറ്റി പോലീസ് നടത്തിയ അന്വേഷണത്തില്‍ പത്ത് ദിവസത്തിലേറെയായി ജോലിയില്‍ നിന്ന് അവധിയെടുക്കാന്‍ മാത്രമുള്ള പരിക്ക് യുവതിയ്ക്ക് സംഭവിച്ചിരുന്നു. ഇരുവരും തമ്മിലുള്ള വഴക്കിനെ തുടര്‍ന്നാണ് പ്രതി തന്നെ മര്‍ദിച്ചതെന്ന് യുവതി പറഞ്ഞു.

    വീട്ടിലെ ദൈനംദിന ജോലിഭാരം കാരണം അറിയാതെയാണ് കാപ്പിയില്‍ പഞ്ചസാരയ്ക്ക് പകരം ഉപ്പ് ചേര്‍ത്തതെന്ന് പരാതിക്കാരി പറഞ്ഞു. തുടര്‍ന്ന് താന്‍ വിഷം കൊടുക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് ഭര്‍ത്താവ് ദേഷ്യപ്പെട്ടപ്പോഴാണ് പഞ്ചസാരയ്ക്ക് പകരം ഉപ്പാണ് കാപ്പിയിൽ ഇട്ടതെന്ന് യുവതി മനസ്സിലാക്കിയത്.

    തുടര്‍ന്ന് യുവതിയോട് മറ്റൊരു കപ്പ് കാപ്പി ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു വലിയ ലോഹ ചട്ടുകവുമായി അയാള്‍ അവളുടെ അടുത്തേക്ക് വരികയും പല തവണ അടിക്കുകയും ചെയ്തു. തുടർന്ന് യുവതി അബോധാവസ്ഥയില്‍ നിലത്തു വീണു. പിന്നീട് ബോധം വന്നപ്പോള്‍ രക്തം നിലത്ത് തളം കെട്ടി കിടക്കുന്നത് കണ്ടു. അപ്പോഴാണ് പരിക്ക് ഗുരുതരമാണെന്ന് അവള്‍ മനസ്സിലാക്കിയത്.

    സാക്ഷിമൊഴിയില്‍, ഭര്‍ത്താവ് മറ്റൊരു സ്ത്രീയ്ക്ക് വേണ്ടി തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും ഭാര്യ ആരോപിച്ചു. അതേസമയം, ഭാര്യ വിവാഹമോചനം ആവശ്യപ്പെടുന്നുണ്ടെന്നും കുട്ടിയെ കൂട്ടിക്കൊണ്ടുപോകുമെന്നും അവരെ സന്ദര്‍ശിക്കുന്നത് തടയുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പ്രതി കോടതിയെ അറിയിച്ചു. പ്രതിയുമായി പരാതിക്കാരി അനുരഞ്ജനത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് കോടതി സെഷന്‍ മാറ്റിവെച്ചു.

    ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഇത്തരം ചെറിയ വഴക്കുകള്‍ പലപ്പോഴും കൊലപാതകങ്ങളിലേക്ക് നയിക്കാറുണ്ട്. അത്തരം വാര്‍ത്തകള്‍ നാം കാണുന്നതുമാണ്. സമാനമായ സംഭവങ്ങള്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തോര്‍ത്ത് നല്‍കാന്‍ വൈകിയതിന് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നിരുന്നു. മധ്യപ്രദേശിലെ ഹിരാപൂര്‍ ജില്ലയിലെ കിര്‍ണപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം നടന്നത്.

    രാജ്കുമാര്‍ ബാഹേ എന്ന വനംവകുപ്പ് ഉദ്യോഗസ്ഥനാണ് 45 കാരിയായ ഭാര്യ പുഷ്പ ഭായിയെ കൊലപ്പെടുത്തിയത്. കുളി കഴിഞ്ഞ് ഭാര്യയോട് ഇയാള്‍ തോര്‍ത്ത് ആവശ്യപ്പെട്ടു. എന്നാല്‍ പാത്രം കഴുകുന്നതിനാല്‍ കുറച്ച് സമയം കാത്തിരിക്കാന്‍ ഭാര്യ പറഞ്ഞു. എന്നാല്‍ ഇതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് മണ്‍വെട്ടി ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്ക് പല തവണ അടിച്ചു. സംഭവ സ്ഥലത്ത് വെച്ച് തന്നെ പുഷ്പ ഭായ് മരിച്ചു.
    Published by:Jayesh Krishnan
    First published: