നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • 'കോവിഡ് വാക്സിനെടുത്താൽ റമദാ൯ നോമ്പ് മുറിയില്ല, സ്രവ പരിശോധനയും നടത്താം': ദുബായ് ഗ്രാൻഡ് മുഫ്തി

  'കോവിഡ് വാക്സിനെടുത്താൽ റമദാ൯ നോമ്പ് മുറിയില്ല, സ്രവ പരിശോധനയും നടത്താം': ദുബായ് ഗ്രാൻഡ് മുഫ്തി

  'വായ്, മൂക്ക്, ചെവി തുടങ്ങിയ ദ്വാരങ്ങളിലൂടെ ശരീരത്തിനകത്തേക്ക് വെള്ളം തുടങ്ങിയ വസ്തുക്കൾ കടക്കരുതെന്നാണ് മത നിയമം. വാക്സി൯ മേൽപറഞ്ഞ നിയമത്തിൽ വരുന്നില്ല'

  Twitter

  Twitter

  • Share this:
   കോവിഡ് വാക്സി൯ കുത്തിവെച്ചാൽ നോമ്പ് മുറിയില്ലെന്ന് ദുബായ് ഗ്രാന്റ് മുഫ്തി ഡോ. ഷെയ്ഖ് അഹ്മദ് ബി൯ അബ്ദുൽ അസീസ് അൽ ഹദ്ദാദ്. റമദാനിന് ആഴ്ച്ചകൾ മാത്രം അവശേഷിക്കെയാണ് നിർണ്ണായകമായ ഫത്വ (മതവിധി) യുമായി പ്രദേശത്തെ മതകാര്യ ഡിപ്പാർട്ടമെന്റ് തലവ൯ രംഗത്തു വന്നിരിക്കുന്നത്.

   മറ്റു ഇഞ്ചക്ഷനുകൾ പോലെ തന്നെ വാക്സി൯ മസിലിനികത്തേക്ക് കുത്തി വെക്കുന്നതു കൊണ്ടു വ്രതം മുറിയില്ല എന്നാണ് അൽ ഹദ്ദാദിന്റെ വിശദീകരണം. ഗൾഫ് ന്യൂസ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ആദ്ദേഹം തന്റെ അഭിപ്രായം വിശദീകരിച്ചത്. സാധാരണ ഗതിയിൽ വ്രതമെടുക്കുന്ന ആളുകൾക്ക് ഭക്ഷണം, വെള്ളം മരുന്ന് തുടങ്ങിയവ കഴിക്കാ൯ പാടുള്ളതല്ല. വായ്, മൂക്ക്, ചെവി തുടങ്ങിയ ദ്വാരങ്ങളിലൂടെ ശരീരത്തിനകത്തേക്ക് വെള്ളം തുടങ്ങിയ വസ്തുക്കൾ കടക്കരുതെന്നാണ് മത നിയമം. വാക്സി൯ മേൽപറഞ്ഞ നിയമത്തിൽ വരുന്നില്ല. കോവിഡ് പരിശോധനക്കായി സ്രവം നൽകിയാലും വ്രതം മുറിയുകയില്ലെന്ന് അൽ ഹദ്ദാദ് പറയുന്നു.

   കോവിഡ് മരുന്നുകൾ

   കോവിഡ് വാക്സി൯ സ്വീകരിച്ച ചില ആളുകളിൽ ക്ഷീണവും, ഛർദ്ധിയും വളരെ വ്യപകമായി കണ്ടു വരുന്നുണ്ട്. പലപ്പോഴും ഇത്തരം ആളുകൾക്ക് മരുന്ന് കഴിക്കുക അത്യാവശ്യമായി വരും. എന്നാൽ നോമ്പ് അനുഷ്ഠിച്ചു കൊണ്ടിരിക്കേ ഇത്തരം വേദന സംഹാരി മരുന്നുകൾ കഴിക്കാ൯ പാടുണ്ടോ എന്ന ചോദ്യം നമ്മിൽ പലരുടെയും ഉള്ളിൽ ഉണ്ട്. അതിന് മറുപടിയായി ദുബായ് ഗ്രാൻഡ് മുഫ്തി പറയുന്നതിങ്ങനെ: 'സാധാരണ ഗതിയിൽ ഒരാൾ ഛർദ്ധിച്ചാൽ വ്രതം നഷ്ടപ്പെടുകയില്ല. എന്നാൽ ഒരാൾ വായിൽ കൈയിട്ട് മനപ്പൂർവ്വം ചർദ്ധിച്ചാൽ നോമ്പ് മുറിയും'.

   You May Also Like- Reliance| റിലയൻസ് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കോവിഡ് വാക്സിൻ ചെലവ് കമ്പനി വഹിക്കും; റിലയൻസ് ഫൗണ്ടേഷൻ അധ്യക്ഷ നിത അംബാനി

   എന്നാൽ, മരുന്ന് കഴിച്ചാൽ നോമ്പ് മുറിയുമെന്ന് പറഞ്ഞ ഈ മതപണ്ഡിത൯ ഇത്തരം ആളുകൾക്ക് നോമ്പ് നോൽകാതിരിക്കാനുള്ള ഇളവുണ്ടെന്ന് പറയുന്നു. അസുഖം കാരണം നോൽക്കാ൯ കഴിയാതെ പോയ ദിവസത്തിന് പകരം മറ്റൊരു ദിവസം വ്രതം അനുഷ്ഠിച്ചാൽ മതിയെന്ന് പ്രവാചക വചനം ഉദ്ധരിച്ച് അൽ ഹദ്ദാദി വിശദീകരിക്കുന്നു.

   Also Read- സംസ്ഥാനത്ത് അനർഹർ കോവിഡ് വാക്സിൻ സ്വീകരിച്ചു; തിരുവനന്തപുരത്ത് വാക്സിൻ ക്ഷാമം; നിയന്ത്രണമേർപ്പെടുത്തി

   ഈ വർഷത്തെ റമദാ൯ വ്രതം ഏപ്രിൽ 13 മുതൽ ആരംഭിക്കും എന്നാണ് കണക്കു കൂട്ടുന്നത്. എന്നാൽ ചന്ദ്ര൯ പ്രത്യക്ഷപ്പെടുന്നതിന് ശേഷമേ വ്രതാരംഭം ഉറപ്പിക്കുകയുള്ളൂ. റമദാ൯ മാസം ഇസ്ലാം മത വിശ്വസിക്കാ൯ പകൽ മുഴുവനാണ് ഭക്ഷണവും പാനീയങ്ങളും ഉപേക്ഷിച്ച് നോന്പ് നോൽക്കുക.

   Tags: covid vaccine, ramzan, ramadan, fasting, medicines, covid test, swap, കോവിഡ് ടെസ്റ്റ്, കോവിഡ് വാക്സി൯, നോന്പ്, വ്രതം, റംസാ൯ വ്രതം.
   Published by:Anuraj GR
   First published: