HOME /NEWS /Gulf / ഇമാമിന് കോവിഡെന്ന് സംശയം; സൗദിയിൽ ആരാധനയ്ക്കായി തുറന്ന പള്ളി അടച്ചു

ഇമാമിന് കോവിഡെന്ന് സംശയം; സൗദിയിൽ ആരാധനയ്ക്കായി തുറന്ന പള്ളി അടച്ചു

 mosque

mosque

തനിക്ക് പകര്‍ച്ചവ്യാധി ഉള്ളതായി സംശയിക്കുന്നുവെന്ന് ഇമാം വാട്സാപ്പ് വഴി സന്ദേശം അയക്കുകയായിരുന്നു.

  • Share this:

    കെയ്റോ: ഇമാമിന് കോവിഡ് രോഗബാധയെന്ന സംശയത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ തുറന്ന പള്ളി അടച്ചു. കിഴക്കന്‍ സൗദി അറേബ്യന്‍ നഗരമായ ദമാമിലെ മസ്ജിദാണ് ഇപ്പോള്‍ അടച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പള്ളി തുറന്നത്.

    കോവിഡ് പ്രതിരോധ മാര്‍ഗമായാണ് പള്ളികള്‍ അടച്ചിട്ടിരുന്നത്. തനിക്ക് പകര്‍ച്ചവ്യാധി ഉള്ളതായി സംശയിക്കുന്നുവെന്ന് ഇമാം വാട്സാപ്പ് വഴി പള്ളിയുമായി ബന്ധപ്പെട്ടവര്‍ക്കും സര്‍ക്കാരിലെ ഇസ്‌ലാമിക് അഫയേഴ്‌സ് വകുപ്പിന്റെ കിഴക്കന്‍ പ്രദേശത്തെ ശാഖയ്ക്കും സന്ദേശമയച്ചിരുന്നു.

    ഇമാമിനെയും പള്ളി മുക്രിയെയും പ്രാര്‍ത്ഥനകളില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും ദമാമിലെ ആരാധനാലയ ഡയറക്ടറേറ്റ് തലവന്‍ അഹമ്മദ് അല്‍ മഹസിര്‍ പറഞ്ഞു. പള്ളി അടച്ചിട്ടിരിക്കുന്ന സമയത്ത് കെട്ടിടം അണുവിമുക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു

    TRENDING:Covid 19 | സംസ്ഥാനത്ത് കോവിഡ് മരണം 14 ആയി; കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച മൂന്നുപേർക്ക് കോവിഡ്

    [NEWS]Safe Sex During Covid|കോവിഡ് കാലത്ത് സുരക്ഷിതമായ സെക്സ് ഇങ്ങനെ; പഠനങ്ങൾ പറയുന്നു [NEWS]Kerala Elephant Death | ഗർഭിണിയായ ആനയുടെ കൊലപാതകം: വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി

    [NEWS]

    കോവിഡ് രോഗത്തിന്റെ സാഹചര്യത്തിലും ജീവിതം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി മെക്കയിലൊഴിച്ച്‌ രാജ്യത്ത് ഒന്‍പത് ലക്ഷം പള്ളികള്‍ ഒരാഴ്ച മുന്‍പ് തുറന്നിരുന്നു.

    കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാർച്ചിലാണ് സൗദി മന്ത്രാലയം രാജ്യത്തെ പള്ളികൾ അടച്ചിട്ടത്.

    First published:

    Tags: Corona News, Corona outbreak, Corona virus, Covid 19 in Saudi Arabia, COVID19, Mosque, Saudi arabia