നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • വിവാഹ വാർത്തകൾ നിഷേധിച്ച് പാക് പ്രധാനമന്ത്രി: മരണം വരെ മൂന്നാം ഭാര്യയ്ക്കൊപ്പമെന്ന് ഇമ്രാൻ ഖാൻ

  വിവാഹ വാർത്തകൾ നിഷേധിച്ച് പാക് പ്രധാനമന്ത്രി: മരണം വരെ മൂന്നാം ഭാര്യയ്ക്കൊപ്പമെന്ന് ഇമ്രാൻ ഖാൻ

  മൂന്നാം ഭാര്യയായ ബുഷ്റ ബീബി അല്ലാഹുവിന്റെ അനുഗ്രമാണെന്ന് അദ്ദേഹം പ്രതികരിച്ചു. മരണം വരെ ബുഷ്റ ബീബിക്കൊപ്പമായിരിക്കും തന്റെ ജീവിതമെന്ന് ഒരു ടെലിവിഷൻ ഷോയിൽ ഇമ്രാൻ ഖാൻ വ്യക്തമാക്കി.

  ഇമ്രാൻ ഖാൻ

  ഇമ്രാൻ ഖാൻ

  • News18
  • Last Updated :
  • Share this:
   ദുബായ്: മൂന്നാം വിവാഹവും വേർപെടുത്തുകയാണെന്നും പുതിയ വിവാഹത്തിനൊരുങ്ങുകയാണെന്നുമുള്ള കുപ്രചരണങ്ങൾ നിഷേധിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ .

   മൂന്നാം ഭാര്യയായ ബുഷ്റ ബീബി അല്ലാഹുവിന്റെ അനുഗ്രമാണെന്ന് അദ്ദേഹം പ്രതികരിച്ചു. മരണം വരെ ബുഷ്റ ബീബിക്കൊപ്പമായിരിക്കും തന്റെ ജീവിതമെന്ന് ഒരു ടെലിവിഷൻ ഷോയിൽ ഇമ്രാൻ ഖാൻ വ്യക്തമാക്കി.

   ബുഷ്റയുമായുള്ള തന്റെ മൂന്നാം വിവാഹം അവസാന ഇന്നിംഗ്സാണെന്ന് ഇമ്രാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇമ്രാന്റെയും ബുഷ്റയുടെയും വിവാഹ ജീവിതം വിള്ളലിന്റെ വക്കിലാണെന്ന് മുതിർന്ന പാകിസ്ഥാൻ ജേണലിസ്റ്റ് വ്യക്തമാക്കിയിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു ഇമ്രാൻ.

   ഇരുവരുടെയും പൊതുസുഹൃത്തുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നുവെന്നും മാധ്യമപ്രവർത്തകൻ ആരോപിച്ചിരുന്നു.

   എന്നാൽ തങ്ങൾക്കിടയിൽ തെറ്റായി ഒന്നുമില്ലെന്ന് ഇമ്രാൻ പറഞ്ഞു. ഇത്തരം വ്യാജ വാർത്തകളെ ശക്തമായി അപലപിക്കുകയും ചെയ്തു.
   First published:
   )}