• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചരിത്രം കുറിച്ച് യുഎഇ; ഹിന്ദു മുസ്ലിം ദമ്പതികൾക്ക് ജനിച്ച കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നൽകി

യുഎഇയിലെ പ്രവാസികൾക്കുള്ള വിവാഹ നിയമം അനുസരിച്ച് മുസ്ല‌ിം വിഭാഗത്തിലെ പുരുഷന് മുസ്ലിം അല്ലാത്ത സ്ത്രീയെ വിവാഹം കഴിക്കാം. എന്നാൽ മുസ്ലിം സ്ത്രീക്ക് മുസ്ലിം അല്ലാത്ത പുരുഷനെ വിവാഹം കഴിക്കാനാകില്ല.

news18
Updated: April 28, 2019, 4:21 PM IST
ചരിത്രം കുറിച്ച് യുഎഇ; ഹിന്ദു മുസ്ലിം ദമ്പതികൾക്ക് ജനിച്ച കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നൽകി
uae
news18
Updated: April 28, 2019, 4:21 PM IST
ദുബായ്: ഹിന്ദു അച്ഛനും മുസ്ലിം അമ്മയ്ക്കും ജനിച്ച കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നൽകി ചരിത്രം കുറിച്ചിരിക്കുകയാണ് യുഎഇ സർക്കാർ. ഇന്ത്യക്കാരായ ഹിന്ദു അച്ഛനും മുസ്ലിം അമ്മയ്ക്കും ജനിച്ച ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനാണ് ജനന സർട്ടിഫിക്കറ്റ് നൽകിയത്. രാജ്യത്തെ വിവാഹ നിയമങ്ങൾ മാറ്റി നിർത്തിയാണ് യുഎഇ സർക്കാർ സർട്ടിഫിക്കറ്റ് നൽകിയത്. ഇയർ ഓഫ് ടോളറൻസിന്റെ ഭാഗമായിട്ടാണ് പ്രവാസി ദമ്പതികൾക്ക് ഇത്തരത്തിലൊരു ഇളവ് നൽകിയിരിക്കുന്നതെന്നാണ് മാധ്യമ വാർത്തകൾ.

also read:Exclusive: പ്രധാനമന്ത്രിയും പ്രസിഡന്‍റും രാഷ്ട്രീയം കളിച്ചു; ശ്രീലങ്കൻ സർക്കാരിനെതിരെ രാജപക്സെ

യുഎഇയിലെ പ്രവാസികൾക്കുള്ള വിവാഹ നിയമം അനുസരിച്ച് മുസ്ല‌ിം വിഭാഗത്തിലെ പുരുഷന് മുസ്ലിം അല്ലാത്ത സ്ത്രീയെ വിവാഹം കഴിക്കാം. എന്നാൽ മുസ്ലിം സ്ത്രീക്ക് മുസ്ലിം അല്ലാത്ത പുരുഷനെ വിവാഹം കഴിക്കാനാകില്ല.

ഷാർജയിൽ താമസിക്കുന്ന പ്രവാസികളാണ് കിരൺ ബാബുവും സനം സാബു സിദ്ധിഖിയും. 2016ൽ കേരളത്തിൽവെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. 2018 ജൂലൈയിൽ ഒരു മകൾ ജനിച്ചതോടെയാണ് അസാധാരണ സ്ഥിതിഗതികൾ ഇവർക്ക് നേരിടേണ്ടി വന്നതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

എനിക്ക് അബുദാബി വിസയുണ്ട്. അവിടെയാണ് എന്റെ ഇൻഷുറൻസ് കവറേജ്. ഭാര്യയുടെ പ്രസവത്തിനായി മീഡിയോർ 24x7 ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കുഞ്ഞ് ജനിച്ച ശേഷം ഞാൻ ഹിന്ദുവായതിനാൽ ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചു- കിരൺ ബാബു പറഞ്ഞു.

കോടതി മുഖാന്തരം നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകി. നാല് മാസം വിചാരണ നടന്നു. അതിനുശേഷം കേസ് തള്ളി- അദ്ദേഹം വ്യക്തമാക്കി. മകൾക്ക് നിയമരേഖകൾ ലഭിക്കാതായതോടെ പൊതുമാപ്പ് കാലഘട്ടത്തിലായിരുന്നു തന്റെ പ്രതീക്ഷ മുഴുവനുമെന്ന് അദ്ദേഹം പറഞ്ഞു.

2019 ഇയർ ഓഫ് ടോളറൻസായി യുഎഇ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഇന്ത്യൻ എംബസി സഹായിച്ചതായും കിരൺ ബാബു അറിയിച്ചു.
Loading...

ജുഡീഷ്യൽ വിഭാഗം കേസ് അപൂർവമായ ഒന്നായി കണ്ട് പരിഗണിക്കുകയായിരുന്നു. ഞങ്ങൽ ഇരുവരും ചേർന്ന് അപേക്ഷ നൽകി. ഇത് ചീഫ് ജസ്റ്റിസ് അംഗീകരിച്ചു. ഇതോടെ വീണ്ടും കേസുമായി കോടതിയിലെത്തി. കേസ് പരിഗണിച്ച കോടതി വിഷുവിന് ഒരു ദിവസം മുമ്പ് ഏപ്രിൽ 14ന് ജനന സർ‌ട്ടിഫിക്കറ്റ് അനുവദിക്കുകയായിരുന്നു.

ഇതാദ്യമായാണ് യുഎഇ ഇത്തരത്തിലൊരു കേസിന് ഭേദഗതി വരുത്തുന്നതെന്ന് കിരൺ ബാബു പറഞ്ഞു.

First published: April 28, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...