സൗദിയിൽ ഇനി സ്ത്രീകൾക്ക് പുരുഷന്റെ അനുമതിയില്ലാതെ വിദേശ യാത്ര നടത്താം

സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് സൗദി നേരത്തെ പിന്‍വലിച്ചിരുന്നു

news18
Updated: August 2, 2019, 11:24 AM IST
സൗദിയിൽ ഇനി സ്ത്രീകൾക്ക് പുരുഷന്റെ അനുമതിയില്ലാതെ വിദേശ യാത്ര നടത്താം
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ
  • News18
  • Last Updated: August 2, 2019, 11:24 AM IST
  • Share this:
റിയാദ്: സ്ത്രീകള്‍ക്ക് വിദേശയാത്ര നടത്തുന്നതിന് പുരുഷന്റെ അനുമതി വേണമെന്ന നിയമം സൗദി അറേബ്യ പിന്‍വലിച്ചു. വെള്ളിയാഴ്ച ഇറക്കിയ പുതിയ ഉത്തരവ് പ്രകാരം 21 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പുരുഷ രക്ഷിതാവിന്റെ അനുമതിയില്ലാതെ പാസ്‌പോര്‍ട്ടിന് അപക്ഷേിക്കാനും യാത്ര ചെയ്യാനും സാധിക്കും. വിവാഹം, വിവാഹമോചനം, കുട്ടികളുടെ ജനനം എന്നി രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതിയും പുതുതായി ഇറക്കിയ ഉത്തരവിലുണ്ട്.

ഇതുവരെ സൗദിയില്‍ സ്ത്രീകള്‍ക്ക് പുറത്ത് പോവണമെന്നുണ്ടെങ്കില്‍ ഭര്‍ത്താവിന്റെയോ പിതാവിന്റെയോ ആണ്‍ബന്ധുവിന്റെയോ അനുമതി വേണമായിരുന്നു. സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങളില്‍ തുല്യനീതി ഉറപ്പാക്കുന്ന നിയമവും പുതിയ ഉത്തരവിലുണ്ട്. ലിംഗത്തിന്റെയോ പ്രായത്തിന്റെയോ വൈകല്യത്തിന്റെയോ പേരില്‍ തൊഴിലവസരങ്ങളില്‍ വിവേചനം പാടില്ലെന്ന് നിയമം പറയുന്നു.

മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ സൗദിക്ക് നേരെ കടുത്ത വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ പരിഷ്കാരം. സൗദിയിൽ വിചാരണ നേരിടുന്ന ആക്ടിവിസ്റ്റ് ലോജെയ്ൻ അൽ ഹാത്ത് ലൗൽ അടക്കമുള്ളവർ വിദേശയാത്രാ വിലക്കിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് ചരിത്രപരമായ തീരുമാനം വന്നത്. സൗദിയില്‍ സ്ത്രീകള്‍ക്ക് വിവാഹം ചെയ്യുന്നതിനും സ്വതന്ത്രമായി ജീവിക്കുന്നതിനുമടക്കം പുരുഷന്റെ അനുമതി വേണമെന്നാണ് നിയമം. നേരത്തെ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് സൗദി പിന്‍വലിച്ചിരുന്നു.

First published: August 2, 2019, 11:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading