ദമാം: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,039 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന പത്ത് വിദേശികള്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 283 ആയതായും സൗദി ആരോഗ്യമന്ത്രാലയ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മക്കയിലും ജിദ്ദയിലും നാല് പേര്‍ വീതവും, റിയാദിലും യാമ്പുവിലും ഒരാള്‍ വീതവുമാണ് മരിച്ചത്. വ്യാഴാഴ്ച 2,039 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 46,869 ആയി ഉയര്‍ന്നു. രോഗബാധിതരില്‍ 27,535 പേര്‍ ചികിത്സയിലാണ്. ഇവരില്‍ നില ഗുരുതരമായ 156 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 1,429 പേര്‍ക്ക് കോവിഡ് ഭേദമായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 19,051 ആയി.
TRENDING:LockDown| ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ നാളെ കൊച്ചിയിൽ; യാത്രക്കാരിൽ 27 പേർ ഗര്‍ഭിണികള്‍ [NEWS]18 ദിവസം ജയിൽ, 18 മാസം സസ്പെൻഷൻ; രഹ്ന ഫാത്തിമയെ പിരിച്ചുവിട്ട് BSNL [NEWS]ലോക്ക്ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ 19 മുതൽ ആഭ്യന്തര വിമാന സർവീസുകൾ; കൊച്ചിയിൽ നിന്ന് 12 വിമാനങ്ങൾ [NEWS]
പുതുതായി രോഗം കണ്ടെത്തിയവരില്‍ 59 ശതമാനം പേര്‍ പ്രവാസികളും 41 ശതമാനം സ്വദേശികളുമാണ്. അതിനിടെ, രോഗബാധിതരെ കണ്ടെത്തുന്നതിനായി ആരോഗ്യ മന്ത്രാലയം നടത്തുന്ന ഫീല്‍ഡ് പരിശോധന 27 ദിവസം പിന്നിട്ടു. 5,13,587 കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Covid 19 in Saudi Arabia, Symptoms of coronavirus