'ഊർജമേഖലയിൽ ഏഴ് ലക്ഷം കോടിയുടെ നിക്ഷേപത്തിന് തയ്യാർ'; സൗദി നിക്ഷേപം തേടി പ്രധാനമന്ത്രി
ഊർജരംഗത്തെ വൻ നിക്ഷേപത്തിലൂടെ അഞ്ച് വർഷത്തിനകം ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്നും മോദി

modi_saudi
- News18 Malayalam
- Last Updated: October 30, 2019, 12:53 PM IST
റിയാദ്: ഊർജമേഖലയിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ഇന്ത്യ എണ്ണ-പ്രകൃതിവാതക വ്യവസായത്തിൽ ഏഴ് ലക്ഷം കോടിയിൽപ്പരം രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗദിയിൽ വാർഷിക നിക്ഷേപക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഊർജരംഗത്തെ വൻ നിക്ഷേപത്തിലൂടെ അഞ്ച് വർഷത്തിനകം ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. വിദേശനിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി കൂടുതൽ സ്ഥിരതയും സുതാര്യവുമായ നയം ആവിഷ്കരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
2024 ഓടെ എണ്ണ ശുദ്ധീകരണ മേഖലയിൽ ഏഴ് ലക്ഷം കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. ഊർജ സംസ്ക്കരണ മേഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും പുതിയ പൈപ്പ്ലൈനുകൾ സ്ഥാപിക്കുന്നതിനും ഗ്യാസ് ഇറക്കുമതി ടെർമിനലുകൾ നിർമ്മിക്കുന്നതിനും വേണ്ടിയാകും ഈ തുക ചെലവഴിക്കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 'ഇന്ത്യയുടെ മൂല്യവത്തായ സുഹൃത്താണ് സൗദി'; സൽമാൻ രാജാവുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരാണ് സൗദി അറേബ്യ. വാങ്ങുന്നയാൾ-വിൽക്കുന്നയാൾ എന്ന തരത്തിലുള്ള ബന്ധത്തിനപ്പുറം ഈ പങ്കാളിത്തം തന്ത്രപരമായ ഒന്നായി ക്രോസ് നിക്ഷേപത്തോടെ വികസിപ്പിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ അതിവേഗം വളരുന്ന ഉപഭോഗ കേന്ദ്രത്തിൽ നിക്ഷേപം ആകർഷിക്കുന്നതിനായി എണ്ണ ഇതര കമ്പനികൾക്കായി അടുത്തിടെ ഇന്ത്യയിൽ ഇന്ധന ചില്ലറ വിൽപ്പന മേഖല തുറന്ന കാര്യവും മോദി എടുത്തുപറഞ്ഞു.
ഇന്ത്യയിൽ ഊർജമേഖലയിൽ കൂടുതൽ നിക്ഷേപം ആവശ്യമാണ്. ഈ അവസരത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ എണ്ണ കമ്പനികൾ തയ്യാറാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ റിഫൈനറിയായ സൗദി ദേശീയ എണ്ണക്കമ്പനി അരാംകോ, മഹാരാഷ്ട്രയിൽ വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധതിയിൽ വൻ നിക്ഷേപം നടത്തുന്ന കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
2024 ഓടെ എണ്ണ ശുദ്ധീകരണ മേഖലയിൽ ഏഴ് ലക്ഷം കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. ഊർജ സംസ്ക്കരണ മേഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും പുതിയ പൈപ്പ്ലൈനുകൾ സ്ഥാപിക്കുന്നതിനും ഗ്യാസ് ഇറക്കുമതി ടെർമിനലുകൾ നിർമ്മിക്കുന്നതിനും വേണ്ടിയാകും ഈ തുക ചെലവഴിക്കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.