കടക്ക് പുറത്ത്; ഡോളറിനോട് ഇന്ത്യയും യുഎഇയും

News18 Malayalam
Updated: January 7, 2019, 1:32 PM IST
കടക്ക് പുറത്ത്; ഡോളറിനോട് ഇന്ത്യയും യുഎഇയും
dollar
  • Share this:
ദുബായ്: ചരിത്രപരമായ വ്യാപാരകരാറിൽ ഇന്ത്യയും യുഎഇയും ഒപ്പിട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങളിൽ ഇനിമുതൽ രൂപയും ദിർഹവും മാത്രമായിരിക്കും ഉപയോഗിക്കുക. ഇത്രയുംകാലം ഉപയോഗിച്ചിരുന്ന ഡോളറിനെ ഒഴിവാക്കിയാണ് 5000 കോടി രൂപയുടെ പുതിയ കരാറിൽ ഇന്ത്യയും യുഎഇയും ഒപ്പിട്ടത്. ഇത് രാജ്യങ്ങളും തമ്മിലുള്ള കയറ്റുമതിയിലും ഇറക്കുമതിയിലും വലിയ കുതിപ്പുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജും യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയ്ദ് അൽ നഹ്യാനുമാണ് അബുദബിയിൽവെച്ച് കരാറിൽ ഒപ്പിട്ടത്. രണ്ടുദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയ സുഷമ സ്വരാജ് 12-ാമത് ഇന്ത്യ-യുഎഇ ജോയിന്‍റ് കമ്മീഷൻ മീറ്റിങ്ങിൽ പങ്കെടുത്തു.

വ്യാപാരം, സുരക്ഷ, പ്രതിരോധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും ധാരണയായി. എല്ലാ തരത്തിലുള്ള തീവ്രവാദപ്രവർത്തനങ്ങൾക്കുമെതിരെ യോജിച്ചുനീങ്ങാനും ഇന്ത്യയും യുഎഇയും തീരുമാനിച്ചു.

'ഓസ്ട്രേലിയ എന്നൊരു രാജ്യമില്ല; അവിടുള്ളവരൊക്കെ നാസയുടെ അഭിനേതാക്കൾ'

ഇന്ത്യയുമായി ചരിത്രപരമായി ശക്തമായ ബന്ധമാണുള്ളതെന്നും അത് പരസ്പര സഹകരണത്തോടെയും ബഹുമാനത്തോടെയും മുന്നോട്ടുകൊണ്ടുപോകുമെന്നും ഷെയ്ഖ് അബ്ദുള്ള ബിൻ സയ്ദ് അൽ നഹ്യാൻ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ ഗുണഫലം ഇന്ത്യയിലെയും യുഎഇയിലെയും പൌരൻമാർക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് അവിടുത്തെ സർക്കാരിനെയും ഭരണമികവിനെയും പൌരൻമാരെയും സുഷമ സ്വരാജ് അഭിനന്ദിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading