ദുബായ് വിമാനത്താവളത്തിലെ മാങ്ങ മോഷണം; ഇന്ത്യക്കാരനായ ജീവനക്കാരനെ നാടുകടത്തി; 5000 ദിർഹം പിഴയും
2017 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെങ്കിലും വിചാരണ തുടങ്ങിയത് അടുത്തിടെയാണ്
news18-malayalam
Updated: September 23, 2019, 7:56 PM IST

ARREST
- News18 Malayalam
- Last Updated: September 23, 2019, 7:56 PM IST
ദുബായ്: ആറ് ദിർഹം വിലവരുന്ന രണ്ട് മാങ്ങ മോഷ്ടിച്ച ഇന്ത്യൻ സ്വദേശിയായ വിമാനത്താവള ജീവനക്കാരനെ ദുബായിൽനിന്ന് നാടുകടത്തി. കൂടാതെ 5000 ദിർഹം പിഴയും ഈടാക്കി. ദുബായ് കോടതി ഇന്നാണ് ഇയാൾക്കെതിരായ ശിക്ഷ വിധിച്ചത്. ദാഹം കാരണം വെള്ളം അന്വേഷിക്കുമ്പോഴാണ് ബോക്സിൽ മാങ്ങ കണ്ടതെന്നും, അത് എടുത്ത് കഴിച്ചതെന്നുമാണ് ഇയാൾ കോടതിയിൽ പറഞ്ഞത്.
2017 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെങ്കിലും വിചാരണ തുടങ്ങിയത് അടുത്തിടെയാണ്. കേസ് കോടതിയിൽ എത്തിയതോടെയാണ് സംഭവം വാർത്തയായത്. ദുബായ് എയർപോർട്ട് ടെർമിനൽ 3ൽ ആണ് യുവാവ് ജോലി ചെയ്തിരുന്നത്. ലഗേജ് വിഭാഗത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് യുവാവ് മാമ്പഴം മോഷ്ടിച്ച് കഴിച്ചത്. അച്ഛൻ 'സൂപ്പർമാൻ' ആണെന്ന് പറഞ്ഞ അഞ്ചു വയസുകാരനെ മാളിൽ കണ്ടെത്തിയ കേസിൽ നാലു സ്ത്രീകൾ അറസ്റ്റിൽ
പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കേസിൽ അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങൾ നടന്നത് 2018 ഏപ്രിലിൽ ആയിരുന്നു. കോടതിയിൽ യുവാവ് കുറ്റം സമ്മതിച്ചിരുന്നു. ഇന്ത്യയിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരന്റെ ബാഗ് തുറന്നാണ് യുവാവ് മാമ്പഴം എടുത്ത് കഴിച്ചതെന്ന് പ്രോസിക്യൂഷൻ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
2017 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെങ്കിലും വിചാരണ തുടങ്ങിയത് അടുത്തിടെയാണ്. കേസ് കോടതിയിൽ എത്തിയതോടെയാണ് സംഭവം വാർത്തയായത്. ദുബായ് എയർപോർട്ട് ടെർമിനൽ 3ൽ ആണ് യുവാവ് ജോലി ചെയ്തിരുന്നത്. ലഗേജ് വിഭാഗത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് യുവാവ് മാമ്പഴം മോഷ്ടിച്ച് കഴിച്ചത്.