'വിവേചനം നമ്മുടെ ധാർമ്മിക മൂല്യങ്ങൾക്കെതിരാണ്'; യുഎഇയിലെ ഇന്ത്യക്കാര്‍ ഇത് ഓർത്തിരിക്കണമെന്ന് അംബാസഡർ

News18 Malayalam | news18-malayalam
Updated: April 20, 2020, 6:07 PM IST
'വിവേചനം നമ്മുടെ ധാർമ്മിക മൂല്യങ്ങൾക്കെതിരാണ്'; യുഎഇയിലെ ഇന്ത്യക്കാര്‍ ഇത് ഓർത്തിരിക്കണമെന്ന് അംബാസഡർ
Pavan Kumar
  • Share this:
എല്ലാ മേഖലകളിലും വിവേചനരഹിതമായ മൂല്യങ്ങളാണ് ഇന്ത്യയും യുഎഇയും പങ്കു വയ്ക്കുന്നതെന്ന് ഓർമിപ്പിച്ച് യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കുമാർ. വിവേചനം എന്നത് നമ്മുടെ ധാര്‍മ്മിക മൂല്യങ്ങൾക്കും നിയമങ്ങൾക്കും എതിരാണ്.. യുഎഇയിലുള്ള ഇന്ത്യക്കാർ ഇത് എപ്പോഴും ഓർത്തിരിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

വിവേചനങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. ഇത് പങ്കുവച്ചു കൊണ്ടാണ് ഇന്ത്യൻ അംബാസഡറുടെ പ്രതികരണം.
' കോവിഡ് 19 ജാതി, മതം,വംശം, നിറം, വര്‍ഗം, ഭാഷ, അതിർത്തി എന്നൊന്നും നോക്കിയല്ല വ്യാപിക്കുന്നത്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് നമ്മുടെ പ്രതികരണവും പെരുമാറ്റവും ഐക്യത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കിയുള്ളതാവണം... ഈ പോരാട്ടത്തിൽ നമ്മളൊന്നിച്ചാണ്..' എന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്ത ട്വീറ്റ്.

BEST PERFORMING STORIES:ബാർബർ ഷോപ്പ് തുറക്കില്ല; ഹോട്ടലിലിരുന്ന് കഴിക്കാനുമാകില്ല: ലോക്ക് ഡൗണ്‍ ഇളവുകൾ തിരുത്തി കേരളം [NEWS]അറബ് സ്ത്രീകളുടെ ലൈംഗികതയെ പരിഹസിച്ച് ട്വീറ്റ്: അഞ്ചുവർഷം മുമ്പുള്ള ട്വീറ്റിന്‍റെ പേരിൽ വിമർശനം നേരിട്ട് BJP എംപി [NEWS]ലോക്ക് ഡൗൺ ലംഘിച്ച് മതപണ്ഡിതന്റെ സംസ്കാര ചടങ്ങിനെത്തിയത് ഒരുലക്ഷത്തോളം പേർ; കോവിഡ് വ്യാപന ഭീതിയിൽ ബംഗ്ലാദേശ് [NEWS]

ഇന്ത്യയിലെ കോവിഡ് വ്യാപനവും ഡൽഹിയിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെടുത്തി മുസ്ലീം വിഭാഗത്തിനെതിരെ വിമർശനം ശക്തമായ സാഹചര്യത്തിലായിരുന്നു മോദിയുടെ ഇത്തരമൊരു പ്രതികരണം. നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെടുത്തി മുസ്ലീങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം ശക്തമായ ആക്രമണമാണ് നടക്കുന്നത്.വിദ്വേഷവും ഇസ്ലാമോഫോബിയയും വ്യാപിപിക്കുന്ന തരത്തിൽ കാര്യങ്ങൾ വഷളായിരുന്നു. പ്രവാസികളും ഇത്തരം സൈബര്‍ ആക്രമണത്തിൽ പങ്കാളികളായതോടെ വിദ്വേഷ പ്രചാരണത്തിനെതിരെ യുഎഇയിലെ പ്രമുഖർ അടക്കം രംഗത്തെത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കൂടിയാണ് യുഎഇ അംബാസഡറുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

First published: April 20, 2020, 6:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading