കുവൈറ്റ് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ ബസ് ഉപയോഗിച്ച് മദ്യ വിൽപന നടത്തിയ ഇന്ത്യക്കാരന് കുവൈറ്റില്‍ അറസ്റ്റിലായി. സെക്യൂരിറ്റി പോയിന്റില്‍ ജോലിയിലുണ്ടായിരുന്ന ഫര്‍വാനിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ബസ് ഓടിച്ചിരുന്ന പ്രതിയെ പിടികൂടിയത്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുവൈറ്റിലെ ഖൈത്താനിലായിരുന്നു സംഭവം.
പരിശോധനയിൽ ബസില്‍ നിന്ന് മദ്യക്കുപ്പികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. അപ്രതീക്ഷിതമായുള്ള ബസിന്റെ വരവ് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തുടർന്ന് ലൈസന്‍സും മറ്റ് രേഖകളും കാണിക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഡ്രൈവർ പരസ്പരവിരുദ്ധമായി സംസാരിച്ചത് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു. ഡ്രൈവർ മദ്യപിച്ചതായി വ്യക്തമാകുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.