യുവതിയെ ബലാത്സംഗം ചെയ്യുമെന്ന് ഓൺലൈൻ ഭീഷണി: ദുബായിൽ ഇന്ത്യൻ ഷെഫിനെ ജോലിയിൽ നിന്ന് പുറത്താക്കി

ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ നടന്ന പ്രതിഷേധങ്ങളിൽ മതേതരത്വത്തിലൂന്നിയ സന്ദേശങ്ങൾ പ്രചരിപ്പിച്ച വിദ്യാർഥിയെ ലൈംഗികമായി അപമാനിച്ചു കൊണ്ടായിരുന്നു പോസ്റ്റ്.

News18 Malayalam | news18
Updated: March 3, 2020, 9:38 AM IST
യുവതിയെ ബലാത്സംഗം ചെയ്യുമെന്ന് ഓൺലൈൻ ഭീഷണി: ദുബായിൽ ഇന്ത്യൻ ഷെഫിനെ ജോലിയിൽ നിന്ന് പുറത്താക്കി
ത്രിലോക് സിംഗ്
  • News18
  • Last Updated: March 3, 2020, 9:38 AM IST
  • Share this:
ദുബായ്: സോഷ്യൽ മീഡിയയിലൂടെ യുവതിക്കെതിരെ ഭീഷണി മുഴക്കിയ ഇന്ത്യൻ ഷെഫിനെ ജോലിയിൽ നിന്ന് പുറത്താക്കി. ദെയ്റയിലെ ഗോള്‍ഡ് സൂക്കിന് സമീപമുള്ള ഗ്രാൻഡ് ബാർബിക്യു ഇൻഡ്യൻ റെസ്റ്റുന്റ് ഹെഡ് ഷെഫായ ത്രിലോക് സിംഗിനെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്.

ഇന്ത്യക്കാരിയായ ഒരു ബിരുദ വിദ്യാര്‍ഥിയെയാണ് സോഷ്യൽ മീഡിയയിലൂടെ ത്രിലോക് ഭീഷണിപ്പെടുത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ നടന്ന പ്രതിഷേധങ്ങളിൽ മതേതരത്വത്തിലൂന്നിയ സന്ദേശങ്ങൾ പ്രചരിപ്പിച്ച വിദ്യാർഥിയെ ലൈംഗികമായി അപമാനിച്ചു കൊണ്ടായിരുന്നു പോസ്റ്റ്.

Also Read-കോവിഡ് 19 ഭീതി തുടരുന്നു: സൗദിയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു

പെൺകുട്ടിയെ വേശ്യ എന്നു വിളിച്ച ത്രിലോക്, അവർ ഡൽഹിയിൽ വച്ച് ബലാത്സംഗം ചെയ്യപ്പെടുമെന്നാണ് പറഞ്ഞത്. അവരുടെ ജനനേന്ദ്രിയം ആസിഡും കമ്പുകളും ഉപയോഗിച്ച് വികൃതമാക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. ത്രിലോകിന്‍റെ ഈ പോസ്റ്റ് ഭീഷണിക്കിരയായ വിദ്യാര്‍ഥി തന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടതോടെയാണ് വിവാദത്തിലായത്.

‌'അയാൾ കഴിയുന്നത് ദുബായിലാണ്. ഒരു മുസ്ലീം രാഷ്ട്രത്തിൽ.. എന്നിട്ട് ഇതൊക്കെയാണ് എന്നോട് പറയുന്നത്. ഞാൻ ഇന്ത്യയിൽ താമസിക്കുന്ന ഒരു ഇന്ത്യക്കാരി.. ഈ തീവ്രവാദിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യു..' ത്രിലോകിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ വിവരം പങ്കു വച്ചു കൊണ്ടു വിദ്യാർഥി കുറിച്ചു.

Also Read-Delhi Violence: പിതാവിന് അർഹിക്കുന്ന അന്ത്യയാത്ര നൽകാൻ കാത്തുനിന്നു; പക്ഷെ മകൾക്ക് ലഭിച്ചത് കത്തി കരിഞ്ഞ ഒരു കാലു മാത്രം

നിരവധി പേർ യുവതിക്ക് പെണ്‍കുട്ടിക്ക് പിന്തുണയുമായെത്തി. ത്രിലോകിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഹോട്ടൽ അധികൃതര്‍ ഇയാൾക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

'കർശനമായ പെരുമാറ്റച്ചട്ടങ്ങൾ പിന്തുടരുന്നവരാണ ഞങ്ങൾ. ഇത്തരം കാര്യങ്ങൾ ഒട്ടും ക്ഷമിക്കാൻ പറ്റില്ല. നിസാരമായി എടുക്കാനും കഴിയില്ല. വാർത്ത ശ്രദ്ധയിൽപെട്ട ഉടൻ തന്നെ അയാളെ പുറത്താക്കി. ഇപ്പോൾ വിസ റദ്ദു ചെയ്യാൻ അയച്ചിരിക്കുകയാണ്. ഇത്തരം ചിന്താഗതികൾ വച്ചു പുലർത്തുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്ന ഒരാളുമായി സഹകരിക്കാൻ ഒരു കമ്പനി എന്ന നിലയക്ക് ഞങ്ങൾക്ക് സാധിക്കില്ല' ഹോട്ടൽ അധികൃതർ അറിയിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Also Read-കൂടത്തായി : ഡ്യൂപ്ലിക്കേറ്റ് വേണ്ട; ഒറിജിനൽ വെബ് സീരീസുമായി പോലീസ് വരുന്നു

സംഭവം വിവാദമായതിനെ പിന്നാലെ അലോക് തന്റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും ഇയാൾക്കെതിരെ പരാതികൾ ശക്തമാവുകയാണ്. ദുബായ് പൊലീസിന്റെ ട്വിറ്റർ പേജിലും ത്രിലോകിനെതിരെ പരാതി എത്തിയിട്ടുണ്ട്. ത്രിലോക് യുവതിക്ക് അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ ഉൾപ്പടെയാണ് ​പരാതി. ദുബായ് പൊലീസിന്റെ ഇ ക്രൈം പോർട്ടലിലൂടെ പരാതി സമർപ്പിക്കാനായിരുന്നു മറുപടിയായി പൊലീസ് യുവാവിനോട് നിർദ്ദേശിച്ചത്.

Also Read-കഴിഞ്ഞ ഒരു വർഷത്തിനിടെ പിടികൂടിയത് 150 കോടി ദിർഹത്തിന്‍റെ മയക്കുമരുന്ന്; ദുബായിൽ വൻ മയക്കുമരുന്ന് വേട്ട
First published: March 3, 2020, 9:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading