ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ദുബായ് ഡ്യൂട്ടി ഫ്രീയില്‍ ഇനി ഇന്ത്യന്‍ രൂപയും

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെര്‍മിനലുകളിലും അല്‍ മക്തൂം വിമാനത്താവളത്തിലുമാണ് ഇന്ത്യന്‍ രൂപ ഇടംപിടിച്ചത്.

news18
Updated: July 3, 2019, 11:04 AM IST
ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ദുബായ് ഡ്യൂട്ടി ഫ്രീയില്‍ ഇനി ഇന്ത്യന്‍ രൂപയും
indian currency
  • News18
  • Last Updated: July 3, 2019, 11:04 AM IST
  • Share this:
ദുബായ്: ഇനി മുതല്‍ ദുബായ് വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ രൂപ കൊടുത്തും സാധനങ്ങള്‍ വാങ്ങാം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെര്‍മിനലുകളിലും അല്‍ മക്തൂം വിമാനത്താവളത്തിലുമാണ് ഇന്ത്യന്‍ രൂപ ഇടംപിടിച്ചത്. നേരത്തെ ഇന്ത്യന്‍ രൂപ ഡോളറോ ദിര്‍ഹമോ യൂറോയോ ആക്കി മാറ്റിയെങ്കില്‍ മാത്രമേ ഷോപ്പിങ് നടത്താനാവുമായിരുന്നുള്ളൂ.

നൂറു മുതല്‍ 2,000 രൂപവരെയുള്ള സാധനങ്ങളാണ് ഇന്ത്യന്‍ കറന്‍സി നല്‍കി വാങ്ങാന്‍ കഴിയുക. ഇന്ത്യന്‍ കറന്‍സിയാണ് നല്‍കുന്നതെങ്കിലും ബാക്കി ലഭിക്കുക ദിര്‍ഹമായിരിക്കും. ജൂലൈ ഒന്നുമുതലാണ് രൂപയെ ദുബായി ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ഉള്‍പ്പെടുത്തിയത്. ദുബായ് ഡ്യൂട്ടി ഫ്രീയില്‍ വിനിമയം നടത്താവുന്ന പതിനാറാമത്തെ കറന്‍സിയാണ് ഇന്ത്യന്‍ രൂപ.

Also Read: വിദ്വേഷ പ്രചാരണം; ഫേസ്ബുക്കിന് 23 ലക്ഷം ഡോളർ പിഴയിട്ട് ജർമ്മനി

ദുബായ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് സന്തോഷമേകുന്നതാണ് ഡ്യൂട്ടി ഫ്രീയില്‍ ഇന്ത്യന്‍ രൂപ ഉള്‍പ്പെടുത്തിയ നടപടി. 2018 ല്‍ 2.015 ബില്യന്‍ ഡോളറിന്റെ (ഏകദേശം 13,800 കോടി രൂപ) കച്ചവടമാണ് ദുബായ് ഡ്യൂട്ടി ഫ്രീയില്‍ നടന്നത്.

ഇന്ത്യയില്‍ നിന്നും കൂടുതലായി സഞ്ചാരികളെത്തുന്നതോടെയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ രൂപയും ഉള്‍ക്കൊള്ളിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ ദുബായ് വിമാനത്താവളത്തില്‍ 38,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് വ്യാപാരത്തിനായി ഒരുക്കിയിട്ടുള്ളത്.

 

First published: July 3, 2019, 10:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading