ദുബായ്: വ്യാജ ജോലി വാഗ്ദാനങ്ങൾക്ക് എതിരെ മുന്നറിയിപ്പുമായി യു എ ഇയിലെ ഇന്ത്യൻ എംബസി. അബുദാബിയിലെ ഇന്ത്യൻ സ്കൂളിൽ ജോലിയുണ്ടെന്ന വ്യാജ വാർത്തയ്ക്ക് എതിരെയാണ് ഇന്ത്യൻ എംബസി രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ച യു എ യിൽ താമസിക്കുന്ന ഇന്ത്യക്കാരും ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും താമസിക്കുന്നവരും എത്രയും പെട്ടെന്ന് ഇന്ത്യൻ എംബസിയെ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
യു എ ഇയിൽ ജോലി അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യക്കാർ ഇത്തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്നും ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ഇത്തരം വ്യാജ ജോലി വാഗ്ദാനങ്ങളിൽ വീഴരുത്. ജോലി വാഗ്ദാനങ്ങളിൽ എന്തെങ്കിലും സംശയം തോന്നിയാൽ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
ജോലിക്കിടയിൽ ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്തു; രണ്ട് കോൺസ്റ്റബിൾമാർക്ക് സസ്പെൻഷൻ
അബുദാബിയിലെ ഡൂൺസ് ഇന്‍റർനാഷണൽ സ്കൂളിന്‍റെ പേരിലാണ് ജോലി തട്ടിപ്പ്. സ്കൂളിന്‍റെ പ്രതിനിധികളാണെന്ന് പറഞ്ഞ് നേരിട്ടെത്തിയാണ് തട്ടിപ്പ്. സ്കൂളിന്‍റെ പേരിൽ വ്യാജ ജോലി വാഗ്ദാനങ്ങളും നൽകുന്നുണ്ട്. hr.recruitdunesintlschool.uae@gmail.com, info.duneschool.ae@gmail.com എന്നീ ഇ-മെയിലുകൾ ഉപയോഗിച്ചാണ് തട്ടിപ്പ്. വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചുള്ള മെയിലുകൾക്ക് മറുപടി നൽകരുതെന്നും നിർദ്ദേശമുണ്ട്.
യു എ ഇയിൽ ഇന്ത്യക്കാരെ ലക്ഷ്യം വെച്ച് നിരവധി വ്യാജ ജോലി വാഗ്ദാനങ്ങൾ ഉണ്ടാകാറുണ്ട്. കഴിഞ്ഞയാഴ്ചയും ഒമ്പത് ഇന്ത്യക്കാർ വ്യാജ ജോലി വാഗ്ദാനം നൽകി ചതിക്കപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India, Indian Embassy, Uae, UAE embassy