News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 4, 2019, 10:38 PM IST
karuppasamy
കുവൈറ്റിൽ പാസ്പോർട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാരനെ ഇന്ത്യൻ എംബസി രക്ഷപ്പെടുത്തി. ന്യൂസ്18 തമിഴ്.കോമിലെ വാർത്തയാണ് തുണയായത്. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള കറുപ്പസാമിയെയാണ് രക്ഷപ്പെടുത്തിയത്.
also read:
പുതിയ താരിഫ്; ജിയോ ഉപഭോക്താക്കൾക്ക് 15- 25 % ലാഭിക്കാം; എയർടെൽ, വോഡഫോൺ- ഐഡിയ പ്ലാനുകളുമായുള്ള താരതമ്യം ഇതാ...2014 മുതൽ കുവൈറ്റിൽ ഡ്രൈവറായി ജോലി നോക്കുകയാണ് ഇയാൾ. പാസ്പോർട്ട് കളഞ്ഞുപോയതിനെ തുടർന്ന് പ്രശ്നത്തിലാണെന്ന് ഇയാൾ കഴിഞ്ഞ മാസം നാട്ടിലെ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ കറുപ്പസാമിയെ ബന്ധപ്പെടാനും കഴിയുന്നില്ലായിരുന്നു.
കറുപ്പസാമിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രാമനാഥപുരം കളക്ടറുടെ സഹായം തേടി. ഈ വാർത്ത ന്യൂസ്18 തമിഴ്.കോമിലൂടെ പുറത്തു വന്നു. വാർത്ത പുറത്തുവന്ന് ഏഴ് മണിക്കൂറുകൾക്കുളളിൽ ഇന്ത്യൻ എംബസി അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. കറുപ്പസാമി സുരക്ഷിതനാണെന്നും ഉടൻ തന്നെ വീട്ടിലേക്ക് തിരിച്ചെത്തുമെന്നും എംബസി ട്വിറ്ററിലൂടെ ചാനലിനെ അറിയിക്കുകയായിരുന്നു.
കറുപ്പസാമിയെ രക്ഷിച്ചതിൽ കുടുംബം സർക്കാരിന് നന്ദിരേഖപ്പെടുത്തി. ന്യൂസ് 18 തമിഴ്നാടിന്റെ ട്വിറ്റർ പേജിലൂടെയാണ് കറുപ്പസാമിയുടെ വിവരങ്ങൾ എംബസിക്ക് ലഭിച്ചത്.
First published:
December 4, 2019, 10:38 PM IST