HOME » NEWS » Gulf »

കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; യുവതിയെ ശ്വാസംമുട്ടിച്ച് കൊന്ന യുവാവ് അറസ്റ്റിൽ

യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ ഇതേച്ചൊല്ലി വാക്കുതർക്കത്തിൽ ഏർപ്പെട്ടു.

News18 Malayalam | news18-malayalam
Updated: October 25, 2020, 11:17 PM IST
കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; യുവതിയെ ശ്വാസംമുട്ടിച്ച് കൊന്ന യുവാവ് അറസ്റ്റിൽ
Murder
  • Share this:
കുവൈത്ത് സിറ്റി; തർക്കത്തിനൊടുവിൽ കാമുകിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യക്കാരനായ പ്രവാസി യുവാവ് അറസ്റ്റിലായി. കുവൈറ്റിലാണ് സംഭവം. മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവതിയെ ഇന്ത്യൻ പ്രവാസി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. നേപ്പാൾ സ്വദേശിനിയായ യുവതി കുവൈറ്റിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. കുവൈറ്റിലെ അൽ ആൻബ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ ഇതേച്ചൊല്ലി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. കിടപ്പുമുറിയിൽ വെച്ചായിരുന്നു ഇവരുടെ തർക്കം. ഒടുവിൽ യുവതിയെ കിടക്കയിലേക്ക് തള്ളിയിട്ടശേഷം തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷമാണ് യുവതിയുടെ മുഖത്തുനിന്ന് തലയിണ മാറ്റിയത്.

Also Read- ഹണിമൂൺ ആഘോഷിക്കാൻ ഖത്തറിലെത്തിയ ഇന്ത്യൻ ദമ്പതികൾ ജയിലിലായി; വിനയായത് ബന്ധുവിന്‍റെ വിവാഹ സമ്മാനം

ഇവരുടെ മുറിയിൽനിന്ന് ബഹളം കേട്ടതിനെ തുടർന്ന് അപ്പാര്‍ട്ട്മെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേറഷന്‍സ് റൂമില്‍ വിവരമറിയിച്ചത്. പൊലീസും പാരാമെഡിക്കല്‍ ജീവനക്കാരും സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയില്‍ യുവതി മരിച്ചുകിടക്കുന്നതു കണ്ടു. തുടക്കത്തിൽ അസ്വഭാവികതയൊന്നും കണ്ടിരുന്നില്ലെങ്കിലും ഇരുവരും കലഹിക്കുന്നത് കേട്ടുവെന്നും പിന്നീട് ബാല്‍ക്കണിയില്‍ നിന്ന് ഒരാള്‍ പുകവലിക്കുന്നത് കണ്ടുവെന്നും അയല്‍വാസികള്‍ നൽകിയ മൊഴിയാണ് നിർണായകമായത്.

ഗൾഫ് വാർത്തകൾ വായിക്കാം

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ത്യക്കാരനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ കൊലപാതകം നടത്തിയ കാര്യം ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിച്ചു. തനിക്ക് യുവതിയുമായി ഏറെനാളായി അടുപ്പമുണ്ടായിരുന്നതായും ഇയാൾ പറഞ്ഞു. പ്രോസിക്യൂഷന് കൈമാറിയ പ്രതിക്കെതിരെ ആസൂത്രിതമായ കൊലപാതകത്തിന് കേസെടുത്തു.
Published by: Anuraj GR
First published: October 25, 2020, 11:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories